മുംബൈ: ഓൺലൈൻ ക്ലാസിനിടയിൽ അധ്യാപികയ്ക്ക് മുന്നിൽ നഗ്നതാപ്രദർശനം നടത്തിയ 15 കാരൻ അറസ്റ്റിൽ. ഫെബ്രുവരി 15 നും മാർച്ച് 2 നും ഇടയിലായിരുന്നു സംഭവം. വ്യാജ നമ്ബരും ഇ-മെയിൽ അഡ്രസും ഉപയോഗിച്ചാണ് വിദ്യാർത്ഥി ഓൺലൈൻ ക്ലാസിന് കയറിയതെന്നും പൊലീസ് കണ്ടെത്തി.
ദിവസങ്ങളോളം നഗ്നതാപ്രദർശനം തുടർന്നതോടെ അധ്യാപിക പൊലീസിനെ സമീപിക്കുകയായിരുന്നു. ഐപി അഡ്രസ് മനസ്സിലാക്കിയാണ് പൊലീസ് വിദ്യാർത്ഥിയെ കണ്ടെത്തിയത്. രാജസ്ഥാനിലെ ജയ്സാൽമേറിൽ നിന്നാണ് വിദ്യാർത്ഥിയെ പിടികൂടിയത്. ഒമ്ബതാം ക്ലാസ് വിദ്യാർത്ഥിയായ പതിനഞ്ചുകാരൻ ക്ലാസ് നടക്കുന്നതിനിടയിൽ തുടർച്ചയായി അധ്യാപികയ്ക്ക് മുന്നിൽ നഗ്നത പ്രദർശിപ്പിക്കുകയായിരുന്നു.
അധ്യാപികയ്ക്ക് വിദ്യാർത്ഥിയുടെ മുഖം വ്യക്തമായിരുന്നില്ല. മുഖം സ്ക്രീനിൽ വ്യക്തമാകാതിരിക്കാനുള്ള മുൻകരുതലുകളും വിദ്യാർത്ഥി എടുത്തിരുന്നു. എന്നാൽ അധ്യാപിക എടുത്ത ഫോട്ടോ കേസ് അന്വേഷണത്തിൽ സഹായിച്ചതായും പോലീസ് പറഞ്ഞു.
You must be logged in to post a comment Login