Connect with us

Hi, what are you looking for?

KERALA NEWS

ജീവിതത്തോട് പൊരുതി സിവിൽ പോലീസ് ഓഫീസർ അജീഷ് പോൾ

മറയൂർ(കോട്ടയം): മാസ്കിടാത്തത് ചോദ്യംചെയ്തതിന് തലയ്ക്ക് കല്ലുകൊണ്ട് ഇടിയേറ്റതിനെത്തുടർന്ന് മറയൂരിൽനിന്ന് ജൂൺ ഒന്നിന് ആശുപത്രിയിലെത്തിച്ചതായിരുന്നു സിവിൽ പോലീസ് ഓഫീസർ അജീഷിനെ. ഐ.സി.യു.വിൽനിന്ന് റൂമിലെത്തിയപ്പോൾ മൂത്തസഹോദരന്റെ സഹായത്തിൽ വീഡിയോകോളിൽ മറയൂർ പോലീസ്സ്റ്റേഷനിലെ സഹപ്രവർത്തകരോട് അജീഷ് സംസാരിക്കാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ആരെയും വ്യക്തമായി മനസ്സിലാക്കാനോ മിണ്ടാനോ അന്ന് കഴിഞ്ഞിരുന്നില്ല. എന്താണെന്നോ എവിടെയാണെന്നോ മനസ്സിലാകാത്ത ആ അവസ്ഥയിൽനിന്ന് ഇപ്പോൾ കുറച്ചൊക്കെ മാറ്റമുണ്ട്.

ആലുവ രാജഗിരി ആശുപത്രിയിൽ, റൂം നമ്പർ 428, കിടക്കയിൽ വെറുതേ ചിരിച്ചുകൊണ്ടിരിക്കുന്ന അജീഷ് പോളിന് ഓർമ പൂർണമായി തിരിച്ചുകിട്ടിയിട്ടില്ല. ‘എന്തോ ഉണ്ട്, കഴിച്ചോ…..’ കാണാനെത്തുന്നവരോട് അവ്യക്തമായി ഇത്രയൊക്കെ ചോദിക്കുന്നു. തുടർച്ചകിട്ടാതെ വാക്കുകൾ കുഴയുന്നു…

‘കുറച്ചൊക്കെ മനസ്സിലാകുന്നതുപോലെ തോന്നും. ഫിസിയോതെറാപ്പിസമയത്ത്, ഡോക്ടർമാർ 30 മീറററോളം നടത്തുന്നു. വലതുെെക ഉയർത്താൻ പറ്റുന്നുണ്ട്. എന്നാലും തനിയെ നടക്കാനാകുന്നില്ല. സഹായം വേണം. എപ്പോഴും ചിരിച്ചുകൊണ്ടിരിക്കും. രാത്രിയിൽ ഉറക്കം ഒരുമണിക്കൂർമാത്രം…’-ഒപ്പമുള്ള മൂത്തസഹോദരൻ സജീവ് പറഞ്ഞു.

അജീഷ് പോളിന്റെ ഇടതുചെവിയുടെ മേൽഭാഗമാണ് കല്ലിനിടിച്ചുപൊട്ടിച്ചത്. സംസാരിക്കാനുള്ള കഴിവും ചലനശേഷിയും നിയന്ത്രിക്കുന്നയിടമാണിത്. ഇനിയും ശസ്ത്രക്രിയകൾ വേണം. അച്ഛൻ പോൾ വർഗീസും അമ്മ അച്ചാമ്മയും പ്രാർഥനയിലാണ്; മകന്റെ ശരീരത്തിന് തളർച്ച വരാതിരിക്കാൻ, ചലനശേഷി പൂർണമായി വീണ്ടുകിട്ടാൻ.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

തലസ്ഥാനത്ത് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മേരിയുടെ അമ്മയെ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്ത് പൊലീസ്. ഇവിടെ നിന്നും കുട്ടിയുടെ വസ്ത്രങ്ങൾ പൊലീസ് ശേഖരിച്ചു. അതേസമയം, സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്...

KERALA NEWS

പാലക്കാട്: ഹൃദയാഘാതം മൂലം ഇരുപത്തിയാറുകാരന് ദാരുണാന്ത്യം. പാലക്കാട് കാഞ്ഞിരത്താണി കപ്പൂരിൽ പത്തായപ്പുരയ്ക്കൽ ഷെഫീക്ക് (26) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന ഷെഫീക്ക് പുലർച്ചെയോടെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു....

KERALA NEWS

വയനാട് പുല്‍പള്ളിയിൽ ചേകാടി റോഡിലെ ചെറിയമല ജംഗ്ഷനില്‍ വെള്ളിയാഴ്ച രാവിലെ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്തിനെത്തുടര്‍ന്നു മരിച്ച കുറുവ ടൂറിസം കേന്ദ്രം ജീവനക്കാരന്‍ പാക്കം വെള്ളച്ചാലില്‍ പോളിന്റെ പോളിന്റെ കുടുംബത്തിന് 50 ലക്ഷം...

NATIONAL

ഭാരത് അരിയുടെ വിതരണം ആരംഭിച്ച് കേന്ദ്രം. കിലോഗ്രാമിന് 29 രൂപ നിരക്കിൽ അഞ്ച്, 10 കിലോ ഗ്രാം പാക്കറ്റുകളിലായിരിക്കും അരി ലഭിക്കുകയെന്ന് ഭക്ഷ്യ-ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു.ആദ്യഘട്ടത്തിൽ ചില്ലറവിപണി വിൽപ്പനയ്ക്കായി അഞ്ചുലക്ഷം...