Connect with us

Hi, what are you looking for?

KERALA NEWS

നിരവധി ആണുങ്ങളെ കെണിയിലാക്കിയ അശ്വതി അച്ചു അങ്ങനെ കെണിയിലായി

കൊല്ലം: ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ടുണ്ടാക്കി യുവതികളുടെ ചിത്രം ഉപയോഗിച്ച്‌ പണം തട്ടിയെടുത്ത സംഭവത്തിൽ 32കാരി അറസ്റ്റിലായി. കൊച്ചി സ്വദേശിനികളായ രണ്ടു യുവതികൾ നൽകിയ പരാതിയിൽ ശൂരനാട് തെക്ക് പതാരം സ്വദേശിയായ അശ്വതി ശ്രീകുമാറിനെയാണ് (32) ശൂരനാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് പിന്നീട് പൊലീസ് രേഖപ്പെടുത്തി. പരാതിക്കാരായ യുവതികളുടെ ഫോട്ടോ ഉപയോഗിച്ചാണ് ഫേസ്ബുക്കിൽ വ്യാജ അക്കൌണ്ടുണ്ടാക്കി പ്രൊഫൈൽ ചിത്രമായി നൽകിയത്. അനുശ്രീ അനു, അശ്വതി അച്ചു എന്നീ പേരുകളിലാണ് അശ്വതി ശ്രീകുമാർ വ്യാജ അക്കൌണ്ട് സൃഷ്ടിച്ചത്.

ഈ അക്കൗണ്ട് ഉപയോഗിച്ച്‌ യുവാക്കളുമായി ചാറ്റു ചെയ്യുകയും പണം തട്ടിയെടുക്കുകയുമാണ് അശ്വതി ചെയ്തിരുന്നത്. യുവാക്കളുമായി ചങ്ങാത്തം സ്ഥാപിക്കുകയും ഫേസ്ബുക്ക് മെസഞ്ചറിലൂടെ നിരന്തരം ചാറ്റ് ചെയ്യുകയും ചെയ്തു. ഇതിനിടെ ആശുപത്രി ചെലവ് ഉൾപ്പടെ അത്യാവശ്യ കാര്യങ്ങൾക്കെന്ന് പറഞ്ഞു പണം ആവശ്യപ്പെടും. ഇത് വിശ്വസിച്ച്‌ യുവാക്കൾ പണം നൽകാൻ തയ്യാറാകും. തുടർന്ന് അനുശ്രീ അനുവിൻറെ ബന്ധു എന്ന പേരിൽ അശ്വതി നേരിട്ടെത്തി യുവാക്കളിൽ നിന്ന് പണം സ്വീകരിക്കുകയുമാണ് ചെയ്തിരുന്നത്.

പണം നൽകി കഴിഞ്ഞാൽ പിന്നീട് യുവാക്കളെ മെസഞ്ചറിൽ ബ്ലോക്ക് ചെയ്യുകയാണ് അശ്വതിയുടെ രീതി. നിരവധി യുവാക്കൾ ഇത്തരത്തിൽ തട്ടിപ്പിന് ഇരയായിരുന്നു. ഇതേ തുടർന്ന് അനുശ്രീ അനു, അശ്വതി അച്ചു എന്നീ അക്കൌണ്ടുകൾ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി, നിരവധി പേർ ഫേസ്ബുക്ക് പോസ്റ്റുകൾ ഇട്ടിട്ടുണ്ട്. ഇത് കൊച്ചി സ്വദേശിനികളായ യുവതികളുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് തങ്ങളുടെ ചിത്രം ഉപയോഗിച്ചിരിക്കുന്നതായി മനസിലായത്. തുടർന്ന് അവർ തൃക്കാക്കര ഇൻഫോപാർക് സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

എന്നാൽ തൃക്കാക്കര ഇൻഫോപാർക് സൈബർ പൊലീസ് കേസെടുക്കാൻ തയ്യാറായിരുന്നില്ല. ഫേസ്ബുക്കിനോട് വിശദീകരണം തേടാതെ കേസെടുക്കാനാകില്ലെന്നാണ് അവർ അറിയിച്ചത്. തുടർന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ യുവതികൾ നടത്തിയ അന്വേഷണത്തിലാണ് ശൂരനാട് സ്വദേശിനിയായ അശ്വതിയാണ് തങ്ങളുടെ ഫോട്ടോ ഉപയോഗിച്ച്‌ അകൗണ്ട് സൃഷ്ടിച്ചതെന്ന് മനസിലായത്.

തുടർന്ന് കൊച്ചി സ്വദേശിനികളായ യുവതികൾ കൊല്ലം ശൂരനാട് എത്തി പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് അശ്വതിയെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചു. പണം തട്ടിയതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടത്തിവരുകയാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

സംസ്ഥാനത്ത് നദികളിൽ നിന്നുള്ള മണൽവാരൽ പുനരാംഭിക്കുന്നു. റവന്യു സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. കഴിഞ്ഞ 10 വർഷം മുടങ്ങിക്കിടക്കുകയായിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി 2001ലെ കേരള പ്രൊട്ടക്‌ഷൻ ഓഫ് റിവർ ബാങ്ക്‌സ് ആൻഡ്...

KERALA NEWS

തലസ്ഥാനത്ത് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മേരിയുടെ അമ്മയെ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്ത് പൊലീസ്. ഇവിടെ നിന്നും കുട്ടിയുടെ വസ്ത്രങ്ങൾ പൊലീസ് ശേഖരിച്ചു. അതേസമയം, സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്...

KERALA NEWS

വയനാട് പുല്‍പള്ളിയിൽ ചേകാടി റോഡിലെ ചെറിയമല ജംഗ്ഷനില്‍ വെള്ളിയാഴ്ച രാവിലെ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്തിനെത്തുടര്‍ന്നു മരിച്ച കുറുവ ടൂറിസം കേന്ദ്രം ജീവനക്കാരന്‍ പാക്കം വെള്ളച്ചാലില്‍ പോളിന്റെ പോളിന്റെ കുടുംബത്തിന് 50 ലക്ഷം...

KERALA NEWS

പാലക്കാട്: ഹൃദയാഘാതം മൂലം ഇരുപത്തിയാറുകാരന് ദാരുണാന്ത്യം. പാലക്കാട് കാഞ്ഞിരത്താണി കപ്പൂരിൽ പത്തായപ്പുരയ്ക്കൽ ഷെഫീക്ക് (26) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന ഷെഫീക്ക് പുലർച്ചെയോടെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു....