Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

കെ.പി.സി.സി അധ്യക്ഷനായി കെ സുധാകരൻ ഇന്ന് ചുമതലയേൽക്കും

തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷനായി കണ്ണൂർ എം.പി കെ. സുധാകരൻ ഇന്ന് ചുമതലയേൽക്കും. രാവിലെ 10 മണിക്ക് തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ ഗാന്ധി പ്രതിമയിലും ശേഷം പാളയം രക്തസാക്ഷി മണ്ഡപത്തിലെത്തിയും സുധാകരൻ ഹാരാർപ്പണം നടത്തും. പത്തരയോടെ കെ സുധാകരൻ കെ.പി.സി.സി ആസ്ഥാനത്ത് എത്തും. തുടർന്ന് സേവാദൾ വോളൻറിയർമാരുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിക്കും. പതാക ഉയർത്തിയ ശേഷം 11 മണിയോടെ ചുമതലയേൽക്കും. ഇതിനു ശേഷം കെപിസിസി അധ്യക്ഷ സ്ഥാനമൊഴിയുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ വിടവാങ്ങൽ പ്രസംഗം നടത്തും.

മൂന്ന് വർക്കിങ് പ്രസിഡൻറുമാരും സുധാകരനൊപ്പം ചുമതലയേൽക്കും. ഉച്ചക്ക് ശേഷം കെ.പി.സി.സി നേതൃയോഗവും ചേരും. വർക്കിങ് പ്രസിഡൻറുമാരായ ടി സിദ്ദീഖ്, പി.ടി തോമസ്, കൊടുക്കുന്നിൽ സുരേഷ് എന്നിവരും സ്ഥാനം ഏൽക്കും. ഉച്ചക്ക് ശേഷം ചേരുന്ന നേതൃയോഗത്തിൽ കെ.പി.സി.സി, ഡി.സി.സി പുനസംഘടനയുടെ കാര്യത്തിൽ പ്രാഥമിക ചർച്ചകൾ നടക്കും. കെ.പി.സി.സി അധ്യക്ഷനായി സ്ഥാനമേൽക്കുന്ന തനിക്ക് എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണമെന്ന് കെ. സുധാകരൻ ഇന്നലെ അഭ്യർത്ഥിച്ചിരുന്നു.

പുനസംഘടനക്കായി അഞ്ചംഗ സമിതിയെ നിയോഗിക്കുമെന്ന കെ. സുധാകരൻറെ പ്രസ്താവനയിൽ എ, ഐ ഗ്രൂപ്പുകൾ അതൃപ്തരാണ്. ഏകപക്ഷീയമായി തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നതായി കാണിച്ച്‌ ഹൈക്കമാൻറിന് പരാതി നൽകാനാണ് നീക്കം. സുധാകരൻ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്ന ചടങ്ങിൽ പങ്കെടുക്കാനായി എത്തിയ എ.ഐ.സി.സി ജനറൽ സെക്രട്ടറി താരീഖ് അൻവര് നേതാക്കളുമായി ആശയവിനിമയം നടത്തും.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

GULF

കേരളത്തെയാകെ കണ്ണീരിലാഴ്ത്തിയ തീപിടുത്തത്തിന്റെ ഞെട്ടല്‍ വിടും മുന്‍പ് കുവൈത്തില്‍ വീണ്ടും തീപിടുത്തം. മെഹബൂലയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ 9 പേര്‍ക്ക് പരുക്കേറ്റു. അവരെ അദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരില്‍...

KERALA NEWS

സംസ്ഥാനത്തെ കെഎസ്ഇബി ഉപയോക്താക്കളിൽ നിന്ന് സ്വീകരിച്ചിട്ടുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റിന് 6.75% നിരക്കിൽ പലിശ ലഭിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. എല്ലാ ഉപയോക്താക്കളുടെയും മേയ്, ജൂൺ, ജൂലായ് മാസങ്ങളിലെ ബില്ലിൽ കുറവ്...

KERALA NEWS

കോഴിക്കോട്: ഭട്ട് റോഡിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-നായിരുന്നു അപകടം. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. കാർ നിർത്തിയ ഉടനെ ഡ്രൈവർക്ക് പുറത്തിറങ്ങാൻ നാട്ടുകാർ ഡോർ തുറന്നുകൊടുത്തെങ്കിലും സീറ്റ് ബെൽറ്റ്...

NEWS

കോട്ടയം: പുതുപ്പള്ളി ചാലുങ്കൽപ്പടിയിൽ യുവാവിന്റെ മൃതദേഹം ഓടയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. കുറിച്ചി ഇത്തിത്താനം ചേക്കേപ്പറമ്പിൽ രഘൂത്തമന്റെ മകൻ വിഷ്ണു രാജിനെയാണ് മരിച്ച നിലയിൽ ഓടയിൽ നിന്ന് കണ്ടെത്തിയത്.പരുമലയിൽ ജോലിചെയ്യുന്ന...