സാൻഫ്രാൻസിസ്കോ : കൊറോണ ടെസ്റ്റ് കിറ്റ് ഇനി മുതൽ ആമസോണിലും ലഭ്യമാകും. 39.99 ഡോളറാണ് (2,952 രൂപ) വില. ലഭിക്കുന്ന കിറ്റിലെ സാധനങ്ങൾ ഉപയോഗിച്ച് മൂക്കിൽ നിന്ന് സ്വാബ് എടുക്കണം. ശേഷം പാഴ്സൽ തിരിച്ചയക്കണം. ഇതിനുള്ള ലേബൽ സഹിതമാണ് കിറ്റ് പാഴ്സൽ ലഭിക്കുക.
തുടർന്ന് ഇത് പരിശോധന കേന്ദ്രത്തിലെത്തിക്കും. ശേഷം പരിശോധനാഫലം ആമസോൺ ഡയഗ്നോസ്റ്റിക്സ് വെബ്സൈറ്റിൽ കാണാം. കഴിഞ്ഞ മാർച്ചിലാണ് ആമസോണിൻറെ കൊറോണ ടെസ്റ്റ് കിറ്റിന് അമേരിക്കൻ സർക്കാർ അനുമതി നൽകിയത്.
ഈ കിറ്റിന് പുറമെ ഡിഎക്സ് ടെറിറ്റി, ക്വയ്ഡൽ എന്നീ കമ്പനികൾ നിർമിച്ച ടെസ്റ്റിങ് കിറ്റുകളും ആമസോണിൽ ലഭ്യമാണ്. യഥാക്രമം 99 ഡോളറും 24.95 ഡോളറുമാണ് കിറ്റുകളുടെ വില.
പരിഷ്കാരങ്ങളിലൂടെ ആരോഗ്യ രംഗത്തേക്കും ആമസോൺ എത്തുകയാണ്. കഴിഞ്ഞ മാർച്ചിൽ ടെലി ഹെൽത്ത് സംവിധാനം ആമസോൺ ആരംഭിച്ചിരുന്നു. സാധാരണ മരുന്നുകളും ഇന്ന് ആമസോണിൽ ലഭ്യമാണ്.
You must be logged in to post a comment Login