Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

അബിളി ആരെയും പീഡിപ്പിച്ചിട്ടില്ല; അബിളിയുടെ മാതാപിതാക്കൾ

വടക്കാഞ്ചേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയ സംഭവത്തിൽ ടിക്ക് ടോക്ക് താരം അബിളിയെന്ന വിഘ്‌നേശിനെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പോക്സോ വകുപ്പ് പ്രകാരമാണ് പോലീസ് അബിളിക്കെതിരെ കേസെടുത്തിരിക്കുന്നത്. എന്നാൽ, അബിളി ആരെയും പീഡിപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കുകയാണ് അബിളിയുടെ മാതാപിതാക്കൾ.

ഒരു അഭിമുഖത്തിലാണ് അബിളിയുടെ മാതാപിതാക്കൾ മകനുവേണ്ടി രംഗത്തെത്തിയിരിക്കുന്നത്. അബിളി ആരെയും പീഡിപ്പിച്ചിട്ടില്ലെന്നും പെൺകുട്ടി തങ്ങളുടെ വീട്ടിലായിരുന്നു 7 മാസമായി താമസിക്കുന്നതെന്നുമാണ് മാതാപിതാക്കൾ പറയുന്നത്. അബിളിയും ഈ പെൺകുട്ടിയുമായി സ്നേഹത്തിലായിരുന്നുവെന്നും പിന്നീട് ഇരുവരുടെയും സമ്മതത്തോടെ ഒരുമിച്ച്‌ ജീവിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും മാതാപിതാക്കൾ പറയുന്നു.

‘പ്രായപൂർത്തിയാകുന്നത് വരെ പെൺകുട്ടിയെ സംരക്ഷിക്കണമെന്ന് അവളുടെ വീട്ടുകാരോട് പറഞ്ഞെങ്കിലും അവർ തയ്യാറായില്ല. അതോടെ, അവളെ ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വരികയായിരുന്നു. അബിളിയുടെ അച്ഛന്റെ വരുമാനത്തിലാണ് കുടുംബം മുന്നോട്ട് പോകുന്നത്. പെൺകുട്ടിക്ക് ഒരു കുറവും വരാതെയാണ് ഞങ്ങൾ നോക്കുന്നത്. ഇനി കോടതിയിൽ ഹാജരാക്കുന്ന പെൺകുട്ടിയെ തങ്ങൾക്കൊപ്പം വിടണം. ഞങ്ങൾ അവളെ പൊന്നുപോലെ നോക്കും.’ അബിളിയുടെ മാതാപിതാക്കൾ പറയുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...