Vismaya News
Connect with us

Hi, what are you looking for?

LOCAL NEWS

ആറ്റിങ്ങൽ നഗരത്തിൽ ഇന്നുമുതൽ കർശന നിയന്ത്രണങ്ങൾ

ആറ്റിങ്ങൽ: നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 92 പേരാണ് രോഗബാധിതർ. ഇതിൽ 81 പേർ ഹോം ഐസൊലേഷനിലും, 7 പേർ സി.എഫ്.എൽ.റ്റി.സി യിലും, 4 പേർ ആശുപത്രിയിലും കഴിയുന്നു. കഴിഞ്ഞ ദിവസം 10 പേർ രോഗമുക്തരാകുകയും, പുതിയതായി 5 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. നഗരത്തിൽ ഇതുവരെ 48 കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു.
നഗരസഭയുടെ കൊവിഡ് പ്രാഥമിക ചികിൽസാ കേന്ദ്രമായ സി.എസ്.ഐ ൽ 62 പേരും, ശ്രീപാദത്തിൽ 73 പേരും കഴിയുന്നു.

നഗരത്തിൽ ഇന്നലെയുള്ള ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.12 ശതമാനമാണ്. ബി കാറ്റഗറിയിൽപെടുന്ന നഗരസഭാ പരിധിയിലെ സർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ 25 ശതമാനം ജീവനക്കാരെ വച്ച് പ്രവർത്തിപ്പിക്കണം. ബാക്കിയുള്ള ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നടപ്പിലാക്കും. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 7 മണി മുതൽ രാത്രി 7 മണി വരെയും, മറ്റ് വ്യാപാര സ്ഥാപനങ്ങൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 7 മണി മുതൽ രാത്രി 7 മണി വരെ 50 ശതമാനം ജീവനക്കാരെ ഉൾപ്പെടുത്തി പ്രവർത്തിപ്പിക്കാവുന്നതാണ്. സാമൂഹിക അകലം കൃത്യമായി പാലിച്ച് കൊണ്ടുള്ള പ്രഭാത സായാഹ്‌ന സവാരി, കായിക വിനോദങ്ങൾക്കും നഗരത്തിൽ അനുമതി. ചെറുതും വലുതുമായ ഭക്ഷണ ശാലകളും, സർക്കാർ വിദേശമദ്യശാലയും ബാറുകളും ടേക്ക് എവേയ് സംവിധാനത്തിൽ പ്രവർത്തിക്കും. സർക്കാർ മാനദണ്ഡങ്ങൾ കൃത്യമായും പൊതുജനങ്ങൾ പാലിക്കണം. കൂടാതെ നഗരസഭയുടെയും, താലൂക്ക് ഭരണകൂടത്തിന്റെയും, പോലീസിന്റെയും നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കടുത്ത നിയമ നടപടികൾ സ്വീകരിക്കുമെന്നും നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി അറിയിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

GULF

കേരളത്തെയാകെ കണ്ണീരിലാഴ്ത്തിയ തീപിടുത്തത്തിന്റെ ഞെട്ടല്‍ വിടും മുന്‍പ് കുവൈത്തില്‍ വീണ്ടും തീപിടുത്തം. മെഹബൂലയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ 9 പേര്‍ക്ക് പരുക്കേറ്റു. അവരെ അദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരില്‍...

KERALA NEWS

സംസ്ഥാനത്തെ കെഎസ്ഇബി ഉപയോക്താക്കളിൽ നിന്ന് സ്വീകരിച്ചിട്ടുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റിന് 6.75% നിരക്കിൽ പലിശ ലഭിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. എല്ലാ ഉപയോക്താക്കളുടെയും മേയ്, ജൂൺ, ജൂലായ് മാസങ്ങളിലെ ബില്ലിൽ കുറവ്...

KERALA NEWS

കോഴിക്കോട്: ഭട്ട് റോഡിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-നായിരുന്നു അപകടം. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. കാർ നിർത്തിയ ഉടനെ ഡ്രൈവർക്ക് പുറത്തിറങ്ങാൻ നാട്ടുകാർ ഡോർ തുറന്നുകൊടുത്തെങ്കിലും സീറ്റ് ബെൽറ്റ്...

NEWS

കോട്ടയം: പുതുപ്പള്ളി ചാലുങ്കൽപ്പടിയിൽ യുവാവിന്റെ മൃതദേഹം ഓടയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. കുറിച്ചി ഇത്തിത്താനം ചേക്കേപ്പറമ്പിൽ രഘൂത്തമന്റെ മകൻ വിഷ്ണു രാജിനെയാണ് മരിച്ച നിലയിൽ ഓടയിൽ നിന്ന് കണ്ടെത്തിയത്.പരുമലയിൽ ജോലിചെയ്യുന്ന...