Connect with us

Hi, what are you looking for?

NEWS

​​​സ്വർണക്കടത്ത് കേസ്; രണ്ട് വിമാനകമ്പനികൾക്ക് കസ്റ്റംസ് നോട്ടിസ് അയച്ചു

കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് യു എ ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന രണ്ട് വിമാനകമ്പനികൾക്ക് കസ്റ്റംസ് നോട്ടിസ് അയച്ചു. സാധാരണ കാർഗോയെ നയതന്ത്ര കാർഗോ ആക്കിയത് വിമാനകമ്പനികളാണെന്നാണ് കസ്റ്റംസ് വിശദീകരണം. കേസന്വേഷണത്തിൻറെ ഭാഗമായി കോൺസൽ ജനറൽ, സ്വപ്‌ന, ശിവശങ്കർ ഉൾപ്പടെ 52 പേർക്ക് കൂടി കസ്റ്റംസ് നോട്ടീസ് നൽകുമെന്നാണ് വിവരം.

നയതന്ത്ര ബാഗേജിലാണ് സ്വർണം കടത്തിയിരുന്നതെന്ന് കസ്റ്റംസ് നേരത്തെ കണ്ടെത്തിയിരുന്നു. കോൺസൽ ജനറലിൻറെ ഒരു കത്തോടു കൂടിയാണ് ഇവ വിമാനത്താവളത്തിലെത്തിച്ചിരുന്നത്. വിമാനത്താവളത്തിൽ വരുമ്പോൾ ഇവ ഡിപ്ലോമാറ്റിക് കാർഗോയാണെന്ന് പറഞ്ഞിരുന്നില്ല. കോൺസൽ ജനറലിൻറെ കത്തിലും ഇക്കാര്യം രേഖപ്പെടുത്തിയിരുന്നില്ല. എന്നാൽ കാർഗോകളെ നയതന്ത്ര കാർഗോകളാക്കി വിമാന കമ്പനികൾ മാറ്റുകയായിരുന്നു.

ആറാംതവണ സ്വർണം കടത്തിയ സമയത്ത് വിദേശത്ത് നിന്ന് ഈ കാർഗോ പരിശോധിച്ചപ്പോൾ സ്വർണം കണ്ടെത്തിയിരുന്നു. ഇക്കാര്യം കസ്റ്റംസ് അടക്കമുളള ഏജൻസികളോട് റിപ്പോർട്ട് ചെയ്യേണ്ടതാണ്. റിപ്പോർട്ട് ചെയ്യുന്നതിന് പകരം സ്വർണം കൊണ്ടുവന്നയാൾക്ക് വിമാനകമ്പനികൾ ഇത് തിരികെ നൽകുകയായിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

തലസ്ഥാനത്ത് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മേരിയുടെ അമ്മയെ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്ത് പൊലീസ്. ഇവിടെ നിന്നും കുട്ടിയുടെ വസ്ത്രങ്ങൾ പൊലീസ് ശേഖരിച്ചു. അതേസമയം, സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്...

KERALA NEWS

വയനാട് പുല്‍പള്ളിയിൽ ചേകാടി റോഡിലെ ചെറിയമല ജംഗ്ഷനില്‍ വെള്ളിയാഴ്ച രാവിലെ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്തിനെത്തുടര്‍ന്നു മരിച്ച കുറുവ ടൂറിസം കേന്ദ്രം ജീവനക്കാരന്‍ പാക്കം വെള്ളച്ചാലില്‍ പോളിന്റെ പോളിന്റെ കുടുംബത്തിന് 50 ലക്ഷം...

KERALA NEWS

പാലക്കാട്: ഹൃദയാഘാതം മൂലം ഇരുപത്തിയാറുകാരന് ദാരുണാന്ത്യം. പാലക്കാട് കാഞ്ഞിരത്താണി കപ്പൂരിൽ പത്തായപ്പുരയ്ക്കൽ ഷെഫീക്ക് (26) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന ഷെഫീക്ക് പുലർച്ചെയോടെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു....

NATIONAL

ഭാരത് അരിയുടെ വിതരണം ആരംഭിച്ച് കേന്ദ്രം. കിലോഗ്രാമിന് 29 രൂപ നിരക്കിൽ അഞ്ച്, 10 കിലോ ഗ്രാം പാക്കറ്റുകളിലായിരിക്കും അരി ലഭിക്കുകയെന്ന് ഭക്ഷ്യ-ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു.ആദ്യഘട്ടത്തിൽ ചില്ലറവിപണി വിൽപ്പനയ്ക്കായി അഞ്ചുലക്ഷം...