Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ടോൾ ബൂത്തുകളിലേക്ക് യുവജന സംഘടനകൾ ഇരച്ചു കയറി; കൊല്ലം ബൈപ്പാസ് ടോൾ പിരിവ് തടസപ്പെട്ടു

കൊല്ലം : ഇന്ന് രാവിലെ എട്ടു മണി മുതലാണ് കൊല്ലം ബൈപ്പാസിൽ കരാറുകാർ ടോൾ പിരിവ് തുടങ്ങിയത്. ടോൾ പിരിവിനെതിരെ ഡിവൈഎഫ്‌ഐ, എഐവൈഎഫ് പ്രവർത്തകർ സ്ഥലത്ത് പ്രതിഷേധിക്കുകയാണ്. ടോൾ പിരിക്കാൻ അനുവദിക്കുകയില്ലെന്നാണ് യുവജന സംഘടനകൾ പറയുന്നത്.

പ്രതിഷേധത്തിനിടയിൽ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. നേരത്തെ രണ്ടുതവണ ടോൾ പിരിക്കാനുള്ള ശ്രമം തുടങ്ങിയെങ്കിലും പ്രതിഷേധങ്ങളെത്തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. പ്രതിഷേധക്കാർ ടോൾ ബൂത്തുകളിൽ കയറി പ്രതിഷേധിക്കുകയാണ്. ബൈപ്പാസിൽ കനത്ത പൊലീസ് സുരക്ഷയുണ്ട്.

അഞ്ച് കി.മീ ചുറ്റളവിലുള്ളവർക്ക് സൗജന്യ പാസ് നൽകാനും 20 കി.മീ പരിധിയിലുള്ളവർക്ക് മാസം 280 രൂപ പിരിക്കാനും മറ്റുള്ളവർക്ക് സാധാരണ നിലയിലും ടോൾ പിരിക്കാനാണ് തീരുമാനം.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...