Connect with us

Hi, what are you looking for?

KERALA NEWS

വർക്കലയിൽ ബിജെപി സത്യാഗ്രഹ സമരം

വർക്കല: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് എതിരെയുള്ള പോലീസ് അതിക്രമം അവസാനിപ്പിക്കുക എന്നാവശ്യപെപെട്ടുകൊണ്ട് ബിജെപി വർക്കല നിയോജകമണ്ഡലം കമ്മിറ്റി വർക്കല മൈതാനിയിൽ സത്യാഗ്രഹ സമരം അനുഷ്ഠിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി സജി പി മുല്ലനല്ലൂരിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സത്യാഗ്രഹ സമരം ജില്ലാ സെക്രട്ടറിയും മണ്ഡലം പ്രഭാരിയുമായ ബാലമുരളി ഉത്ഘാടനം നിർവ്വഹിച്ചു. സിപിഎം നേത്രത്വം കൊടുക്കുന്ന പിണറായി സർക്കാരും അവരുടെ പോലീസും മാദ്ധ്യമങ്ങളെ സാമ്പത്തികം നൽകി കൂട്ടുപിടിച്ച് കെ സുരേന്ദ്രന് എതിരെ കുപ്രചരണം നടത്തുകയായിരുന്നു എന്ന് ഉത്ഘാടകൻ ബാലമുരളി പറഞ്ഞു.

ബിജെപി ഒരു സീറ്റു പോലും വിജയിച്ചില്ലെങ്കിലും വോട്ട് ഷെയർ കുറയാത്തതും പാർട്ടിയുടെ ഒറ്റക്കെട്ടായ പ്രവർത്തനവും സിപിഎംനെ വല്ലാതെ ഭയപ്പെടുത്തുന്നു എന്നതാണ് ഈ കുപ്രചരണങ്ങളിൽ നിന്ന് ജനം മനസ്സിലാക്കേണ്ടത്. ഇന്ന് കൊടകര കേസ് എവിടെയെത്തി നിൽക്കുന്നു എന്തേ മാദ്ധ്യമങ്ങൾ അന്തിചർച്ചകൾ അവസാനിപ്പിച്ചു അവർക്കും സത്യം ബോദ്ധ്യമായിരിക്കുന്നു. കൊടകര കേസ് പകലന്തിയോളം ചർച്ചക്ക് വിധേയമാക്കിയ മാദ്ധ്യമങ്ങൾ എന്തുകൊണ്ടാണ് പത്തനാപുരത്ത് നടന്ന ഭീകരപരിശീലനത്തെ കുറിച്ച് ചർച്ച നടത്താൻ മടിക്കുന്നത്.

എവിടെ പോയിരുന്നു മുഖ്യന്റെ ആഭ്യന്തരമിഷനറി തമിഴ്നാട് പോലീസ് വേണ്ടിവന്നു കേരളാ പോലീസിന്റെ മൂക്കിനടിയിൽ നടന്ന പത്തനാപുരം ഭീകരക്യാമ്പ് പ്രവർത്തനം കണ്ടുപിടിക്കാൻ. കേരള പോലീസ് ഡിപ്പാർട്ട്മെന്റിനേയും പാർട്ടിയെ വളർത്താനുള്ള ചട്ടുകമായി മാറ്റിയിരിക്കുന്നു.

ദേശീയതയിലൂന്നി സംശുദ്ധ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ഭാരതീയ ജനതാ പാർട്ടിയേയോ സംസ്ഥാന അദ്ധ്യക്ഷനേയോ കുപ്രചരണങ്ങളിലൂടെ തളർത്താം എന്നത് സിപിഎംന്റെ വെറും വ്യാമോഹം മാത്രമാണ്. പാർട്ടി ഒറ്റക്കെട്ടായി ഈ കുപ്രചരണത്തെ ചെറുത്തു തോൽപ്പിക്കുകതന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണ്ഡലം ജനറൽ സെക്രട്ടറി സുധീർ തച്ചോട് സ്വാഗതം ആശംസിച്ച സത്യാഗ്രഹസമരത്തിൽ മണ്ഡലം വൈസ് പ്രസിഡന്റ് വിജി വി,മണ്ഡലം സെക്രട്ടറിമാരായ ഗോകുൽ സദാശിവൻ, പ്രിയ ഗോപൻ, വിജയകുമാർ, നോർത്ത് കമ്മിറ്റി പ്രസിഡന്റ് വിജയദാസ്, സൗത്ത് കമ്മിറ്റി ജനറൽസെക്രട്ടറി സുമേഷ്, വൈസ് പ്രസിഡന്റ് ഷാമിൽരാജ്, കൗൺസിലർമാരായ അനീഷ്, രാഖി, ഉണ്ണികൃഷ്ണൻ, ഷീന ഗോവിന്ദ്, സിന്ധു സുനിൽകുമാർ എന്നിവരും സന്നിഹിതരായിരുന്നു.

ഒബിസി മോർച്ച മണ്ഡലം ജനറൽ സെക്രട്ടറിയും വർക്കല നഗരസഭാ പ്രതിപക്ഷ നേതാവുമായ അഡ്വ: അനിൽകുമാർ സത്യാഗ്രഹസമരത്തിൽ പങ്കെടുത്തവർക്ക് കൃതജ്ഞത രേഖപ്പെടുത്തി.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

സംസ്ഥാനത്ത് നദികളിൽ നിന്നുള്ള മണൽവാരൽ പുനരാംഭിക്കുന്നു. റവന്യു സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. കഴിഞ്ഞ 10 വർഷം മുടങ്ങിക്കിടക്കുകയായിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി 2001ലെ കേരള പ്രൊട്ടക്‌ഷൻ ഓഫ് റിവർ ബാങ്ക്‌സ് ആൻഡ്...

KERALA NEWS

തലസ്ഥാനത്ത് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മേരിയുടെ അമ്മയെ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്ത് പൊലീസ്. ഇവിടെ നിന്നും കുട്ടിയുടെ വസ്ത്രങ്ങൾ പൊലീസ് ശേഖരിച്ചു. അതേസമയം, സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്...

KERALA NEWS

വയനാട് പുല്‍പള്ളിയിൽ ചേകാടി റോഡിലെ ചെറിയമല ജംഗ്ഷനില്‍ വെള്ളിയാഴ്ച രാവിലെ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്തിനെത്തുടര്‍ന്നു മരിച്ച കുറുവ ടൂറിസം കേന്ദ്രം ജീവനക്കാരന്‍ പാക്കം വെള്ളച്ചാലില്‍ പോളിന്റെ പോളിന്റെ കുടുംബത്തിന് 50 ലക്ഷം...

KERALA NEWS

പാലക്കാട്: ഹൃദയാഘാതം മൂലം ഇരുപത്തിയാറുകാരന് ദാരുണാന്ത്യം. പാലക്കാട് കാഞ്ഞിരത്താണി കപ്പൂരിൽ പത്തായപ്പുരയ്ക്കൽ ഷെഫീക്ക് (26) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന ഷെഫീക്ക് പുലർച്ചെയോടെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു....