Connect with us

Hi, what are you looking for?

KERALA NEWS

ചില്ലു മേശ കൈകൊണ്ടു തകർത്ത യുവാവിനു രക്തംവാർന്ന് ദാരുണാന്ത്യം

പാലക്കാട് കൂട്ടു പാതയിൽ ചില്ലു മേശ കൈകൊണ്ടു തകർത്ത യുവാവിനു രക്തംവാർന്ന് ദാരുണാന്ത്യം. ഇരുപത്തിയഞ്ച് വയസ്സ് പ്രായമുള്ള കല്ലിങ്കൽ കളപ്പക്കാടിൽ ശ്രീജിത്ത് എന്ന യുവാവാണ് ഞരമ്പ് മുറിഞ്ഞു അമിത രക്തസ്രാവത്തെ തുടർന്ന് മരണത്തിന് കീഴടങ്ങിയത്. ഇന്നലെ അർദ്ധരാത്രിയിൽ പാലക്കാട് കൂട്ടു പാതയിൽ പോളിടെക്നിക്കിന് സമീപമുള്ള ഒരു ലഘു ഭക്ഷണ ശാലയിൽ ആണ് ഈ ദാരുണ സംഭവം അരങ്ങേറിയത്. ചരക്കു വാഹന ജീവനക്കാർക്കായി തുറന്നു വച്ചതായിരുന്നു ലഘുഭക്ഷണശാല. ഏഴുമണിക്ക് ഈ ഹോട്ടൽ അടച്ചെങ്കിലും, ജീവനക്കാർ ക്ലീനിങ്ങിനും മറ്റ് ജോലികളുമായി കടയിൽ ഉണ്ടായിരുന്നു.

എന്നാൽ അർദ്ധരാത്രിയോടെ ശ്രീജിത്തും, നാല് സുഹൃത്തുക്കളും മദ്യപിച്ച് ഹോട്ടലിൽ എത്തുകയായിരുന്നു. തുടർന്ന് ഭക്ഷണം ആവശ്യപ്പെട്ടു, എന്നാൽ ഹോട്ടൽ ജീവനക്കാർ ഭക്ഷണം ഇല്ലെന്നും ജീവനക്കാർക്ക് കൊടുക്കാനുള്ള ഭക്ഷണം മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നും യുവാവിനേയും സുഹൃത്തുക്കളെയും പറഞ്ഞു ബോധ്യപ്പെടുത്തി, എന്നാൽ ഭക്ഷണം വേണം എന്ന് പറഞ്ഞുകൊണ്ട് ഈ സുഹൃത്ത് സംഘം വാശി പിടിക്കുകയായിരുന്നു. പിന്നീട് ഹോട്ടൽ ജീവനക്കാർ പറഞ്ഞതിനെ മറികടന്ന് ഹോട്ടലിൽ കടന്നുകയറി ജീവനക്കാർക്കുള്ള ഭക്ഷണവും മീൻകറിയും എടുക്കാൻ ശ്രമിച്ചു.മുൻപരിചയമുള്ള ഹോട്ടൽ ആയതുകൊണ്ട് അതിന്റെ സ്വാതന്ത്ര്യം കാണിക്കുകയായിരുന്നു ഇവർ. ഇവരുടെ കടന്നുകയറ്റത്തെ തുടർന്ന് ഹോട്ടൽ ജീവനക്കാർ ഇവരെ പുറത്താക്കി ഷട്ടർ ഇടുകയും ചെയ്തു.

എന്നാൽ മദ്യലഹരിയിലായ ശ്രീജിത്ത് ഇതിന്റെ ദേഷ്യത്തിനും വാശിക്കും ഭക്ഷണശാലയുടെ പുറത്തുകണ്ട ചില്ലു മേശ കൈ കൊണ്ട് അടിച്ചു തകർക്കുകയായിരുന്നു, ഇതിന്റെ മൂർച്ചയേറിയ ചില്ല് ശ്രീജിത്തിന്റെ കയ്യിൽ തുളച്ചു കയറുകയും ഞരമ്പു മുറിയുകയും, രക്തം വാർന്നു പോകാനും തുടങ്ങി. അമിത രക്തസ്രാവത്തെ തുടർന്ന് ഇവർ ഉടൻ തന്നെ ശ്രീജിത്തിനെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ പ്രവേശിപ്പിക്കാൻ ആകാത്തതു മൂലം സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനുള്ള ആ ശ്രമങ്ങൾ എല്ലാം തന്നെ വിഫലം ആവുകയായിരുന്നു. ഒടുവിൽ രക്തംവാർന്ന് യുവാവിന് ദാരുണാന്ത്യം സംഭവിച്ചു. സംഭവത്തിന് പിന്നാലെ പോലീസ് എത്തി കട പൂട്ടിച്ചു. ഒപ്പം കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ശ്രീജിത്തിന്റെ മരണത്തിൽ ആത്മഹത്യ കേസ് ചാർജ് ചെയ്യുകയും ചെയ്തു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

സംസ്ഥാനത്ത് നദികളിൽ നിന്നുള്ള മണൽവാരൽ പുനരാംഭിക്കുന്നു. റവന്യു സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. കഴിഞ്ഞ 10 വർഷം മുടങ്ങിക്കിടക്കുകയായിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി 2001ലെ കേരള പ്രൊട്ടക്‌ഷൻ ഓഫ് റിവർ ബാങ്ക്‌സ് ആൻഡ്...

KERALA NEWS

തലസ്ഥാനത്ത് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മേരിയുടെ അമ്മയെ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്ത് പൊലീസ്. ഇവിടെ നിന്നും കുട്ടിയുടെ വസ്ത്രങ്ങൾ പൊലീസ് ശേഖരിച്ചു. അതേസമയം, സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്...

KERALA NEWS

വയനാട് പുല്‍പള്ളിയിൽ ചേകാടി റോഡിലെ ചെറിയമല ജംഗ്ഷനില്‍ വെള്ളിയാഴ്ച രാവിലെ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്തിനെത്തുടര്‍ന്നു മരിച്ച കുറുവ ടൂറിസം കേന്ദ്രം ജീവനക്കാരന്‍ പാക്കം വെള്ളച്ചാലില്‍ പോളിന്റെ പോളിന്റെ കുടുംബത്തിന് 50 ലക്ഷം...

KERALA NEWS

പാലക്കാട്: ഹൃദയാഘാതം മൂലം ഇരുപത്തിയാറുകാരന് ദാരുണാന്ത്യം. പാലക്കാട് കാഞ്ഞിരത്താണി കപ്പൂരിൽ പത്തായപ്പുരയ്ക്കൽ ഷെഫീക്ക് (26) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന ഷെഫീക്ക് പുലർച്ചെയോടെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു....