Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

ഗാസിയാബാദ് ആക്രമണം; ട്വിറ്റർ മേധാവിക്ക് യു.പി പൊലിസിന്റെ നോട്ടിസ്

ലഖ്‌നോ: ഗാസിയാബാദിൽ മുസ്‌ലിം വയോധികൻ അക്രമിക്കപ്പെട്ട സംഭവത്തിന്റെ വീഡിയോയുമായി ബന്ധപ്പെട്ട് ട്വിറ്റർ മേധാവിക്ക് യു.പി പൊലിസിന്റെ നോട്ടിസ്. ട്വിറ്റർ ഇന്ത്യ മാനേജിങ് ഡയരക്ടർ മനീഷ് മഹേശ്വരിക്കാണ് നോട്ടിസ് അയച്ചത്. ഏഴ് ദിവസത്തിനകം ലോണി പൊലിസ് സ്റ്റേഷനിലെത്തി മൊഴി നൽകാനാണ് നിർദ്ദേശമെന്ന് എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു.

ചിലയാളുകൾ അവരുടെ ട്വിറ്റർ പേജുകൾ സമൂഹത്തിൽ വിദ്വേഷം പ്രചരിപ്പിക്കാൻ ഉപയോഗിക്കുന്നു. ട്വിറ്റർ ഇതിനെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. സാമൂഹിക വിരുദ്ധമായ ഈ സന്ദേശം വൈറൽ അനുവദിക്കുകയാണ് അവർ ചെയ്യുന്നത്- മഹേശ്വരിക്കയച്ച നോട്ടിസിൽ പറയുന്നു.
അബ്ദുൽ സമദ് എന്ന വൃദ്ധനാണ് ഉത്തർപ്രദേശിൽ അക്രമിക്കപ്പെട്ടത്. ജൂൺ അഞ്ചിനായിരുന്നു അബ്ദുസമദിനെതിരായ ക്രൂര മർദനം. മൂന്നു പേർ ചേർന്ന് ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോവുകയും കാടിനടുത്തുള്ള മുറിയിൽ പൂട്ടിയിട്ട് മർദിക്കുകയുമായിരുന്നുവെന്ന് അബ്ദുസമദ് പിന്നീട് വ്യക്തമാക്കിയിരുന്നു. ആക്രമണത്തിന്റെ വീഡിയോയും പുറത്തു വന്നിരുന്നു. വടി കൊണ്ട് മുഖത്തടക്കം ക്രൂരമായി അടിക്കുന്നതും താടി മുറിച്ചുമാറ്റുന്നതും പുറത്തുവന്ന വീഡിയോയിൽ കാണാം. വയസൻ ആയതുകൊണ്ടാണ് വെറുതെ വിടുന്നതെന്നും ചെറുപ്പക്കാരായ നിരവധി മുസ്ലിംകളെ കൊന്നിട്ടുണ്ടെന്നും പറഞ്ഞ് മറ്റൊരു ചെറുപ്പക്കാരനെ മർദിക്കുന്ന വീഡിയോയും ഇവർ സമദിനെ കാണിച്ചിരുന്നു.

അതേസമയം, അബ്ദുസമദിനെ മർദിച്ചതിനു പിന്നിൽ മന്ത്രത്തകിട് വിറ്റതുമായി ബന്ധപ്പെട്ട പ്രശ്നമാണെന്നും മതപ്രശ്നമല്ലെന്നുമായിരുന്നു യു.പി പൊലിസിന്റെ വാദം. എന്നാൽ താൻ അത്തരത്തിൽ മന്ത്രത്തകിട് വിൽക്കാറില്ലെന്ന് അബ്ദുസമദ് വ്യക്തമാക്കി. തന്നെ ജയ് ശ്രീറാം, വന്ദേ മാതരം മുദ്രാവാക്യങ്ങൾ വിളിക്കാൻ അക്രമികൾ നിർബന്ധിച്ചുവെന്ന് അബ്ദുസമദ് പറഞ്ഞു.

മതസ്പർദ പടർത്താൻ വ്യാജസന്ദേശം പോസ്റ്റ് ചെയ്തുവെന്നാരോപിച്ച്‌ ട്വിറ്ററിനും മാധ്യമപ്രവർത്തകർക്കും കോൺഗ്രസ് നേതാക്കൾക്കുമെതിരെ യു.പി പൊലിസ് കേസെടുത്തിരുന്നു. മാധ്യമപ്രവർത്തക റാണ അയ്യൂബ്, സബ നഖ്‌വി കോൺഗ്രസ് നേതാവ് സൽമാൻ നിസാമി, ശമ മുഹമ്മദ് എന്നിവടരക്കമുള്ളവർക്കെതിരെയാണ് യു.പി പൊലിസ് കേസെടുത്തത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

സംസ്ഥാനത്തെ കെഎസ്ഇബി ഉപയോക്താക്കളിൽ നിന്ന് സ്വീകരിച്ചിട്ടുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റിന് 6.75% നിരക്കിൽ പലിശ ലഭിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. എല്ലാ ഉപയോക്താക്കളുടെയും മേയ്, ജൂൺ, ജൂലായ് മാസങ്ങളിലെ ബില്ലിൽ കുറവ്...

KERALA NEWS

കോഴിക്കോട്: ഭട്ട് റോഡിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-നായിരുന്നു അപകടം. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. കാർ നിർത്തിയ ഉടനെ ഡ്രൈവർക്ക് പുറത്തിറങ്ങാൻ നാട്ടുകാർ ഡോർ തുറന്നുകൊടുത്തെങ്കിലും സീറ്റ് ബെൽറ്റ്...

KERALA NEWS

കൊച്ചി |എറണാകുളം ശാസ്താംമുകളില്‍ ദേശീയപാതയില്‍ നിര്‍മാണം നടക്കുന്ന കാനയിലേക്ക് ജീപ്പ് മറിഞ്ഞ് റിട്ട. അധ്യാപിക മരിച്ചു. മാമലതുരുത്തിയില്‍ ബീന ആണ് മരിച്ചത്. അറുപത് വയസായിരുന്നു. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍...

NEWS

കോട്ടയം: പുതുപ്പള്ളി ചാലുങ്കൽപ്പടിയിൽ യുവാവിന്റെ മൃതദേഹം ഓടയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. കുറിച്ചി ഇത്തിത്താനം ചേക്കേപ്പറമ്പിൽ രഘൂത്തമന്റെ മകൻ വിഷ്ണു രാജിനെയാണ് മരിച്ച നിലയിൽ ഓടയിൽ നിന്ന് കണ്ടെത്തിയത്.പരുമലയിൽ ജോലിചെയ്യുന്ന...