Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ആരോഗ്യ വിഭാഗം ജീവനക്കാർക്കെതിരെ സാമൂഹ്യവിരുദ്ധരുടെ ഗുണ്ടാവിളയാട്ടം

തിരുവനന്തപുരം: വർക്കല നഗരസഭയിലെ ആരോഗ്യ വിഭാഗം ജീവനക്കാർക്കെതിരെ സാമൂഹ്യവിരുദ്ധരുടെ ഗുണ്ടാവിളയാട്ടം. കൊവിഡിന്റെ ഭീകരാന്തരീക്ഷത്തിൽ, ഈ മഹാമാരിയെ ചെറുത്തുതോൽപ്പിക്കാൻ നാമെല്ലാം ഒറ്റക്കെട്ടായി നിൽക്കേണ്ട ഈ സമയത്തും, ഇതിനെതിരെ അക്രമം അഴിച്ചുവിടുന്ന ഒരു കൂട്ടം സാമൂഹ്യ വിരുദ്ധരാണ് കണ്വാശ്രമത്തിൽ.വർക്കല നഗരസഭയിലെ കണ്ടേൻമെന്റ് സോൺ ആയ പത്താം വാർഡിൽ പരിശോധനയ്ക്കെത്തിയ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനീഷിനെയും , നഗരസഭയുടെ വാഹന ഡ്രൈവർ അരുണിനെയും അതിക്രൂരമായി മർദ്ദിക്കുകയും, നഗരസഭാ വാഹനം അടിച്ചു തകർക്കുകയും ചെയ്തിരിക്കുകയാണ്, കണ്വാശ്രമത്തിലെ ഇരുപതോളം വരുന്ന സാമൂഹ്യവിരുദ്ധർ.

കണ്വാശ്രമത്തിലെ മാലിന്യ സംസ്കരണ പ്ലാന്റിലേക്കുള്ള വഴിമദ്ധ്യേ മാസ്കോ, യാതൊരുവിധ സാമൂഹിക അകലമോ പാലിക്കാതെ നിൽക്കുന്ന ഇരുപതോളം പേരുടെ, അലംഭാവ മനോഭാവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയും, ഇവർ സെക്ലോ മജിസ്ട്രേറ്റിനെ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് സെക്ലോ മജിസ്ട്രേറ്റിന്റെ നിർദ്ദേശപ്രകാരം നഗരസഭാ വാഹനത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ആയ അനീഷും, വാഹന ഡ്രൈവറായ അരുണും സംഭവസ്ഥലത്ത് പരിശോധനയ്ക്ക് ആയി എത്തുകയായിരുന്നു. സാമൂഹ്യവിരുദ്ധരുടെ കൊറോണയെ വെല്ലുവിളിക്കുന്ന തരത്തിലുള്ള സാമൂഹിക അഴിഞ്ഞാട്ടത്തെ ചോദ്യം ചെയ്ത ഈ ജീവനക്കാർക്കെതിരെ വളരെ മോശമായ ഭാഷയിലുള്ള അസഭ്യവർഷം ചൊരിയുകയും, ക്രൂരമായി മർദിക്കുകയും, കൂടാതെ വസ്ത്രം ഉൾപ്പെടെ വലിച്ചുകീറുകയും തുടർന്ന് നഗരസഭാ വാഹനം അടിച്ചു തകർക്കുകയും ചെയ്തു. ജീവനക്കാരിൽനിന്ന് യാതൊരു പ്രകോപനവും ഇല്ലാതെയാണ് ഇത്തരമൊരു ആക്രമസ്വഭാവം ഇവർ കാണിച്ചത്.

വാഹനത്തിലെത്തിയ ഈ ഉദ്യോഗസ്ഥരെ വണ്ടിയിൽ നിന്നും ഇറക്കി, നഗരസഭ വാഹനത്തിന് മുകളിൽ സാമൂഹ്യവിരുദ്ധർ കേറി ഇരിക്കുകയും, ഇരുചക്രവാഹനം കൊണ്ട് നഗരസഭാ വാഹനത്തിന്റെ മുൻപിൽ തടസ്സമായി വയ്ക്കുകയും ചെയ്തു. തുടർന്ന് മോശമായ ഭാഷയിലുള്ള വാക്കുകൾ കൊണ്ട് ഇവരെയും ഇവരുടെ വീട്ടുകാരെയും ആക്രമിച്ചപ്പോൾ, ഡ്രൈവർ അരുൺ ഇവരുടെ ചിത്രം പകർത്തി , തുടർന്ന് ഇവരെ കൂട്ടംചേർന്ന് തടവിലാക്കി വെച്ച് വാഹനത്തിന്റെ താക്കോൽ പിടിച്ചെടുക്കുകയും, അരുണിനെ നിർബന്ധിപ്പിച്ച് വിരലുകൾ പതിപ്പിച്ച ഫോണിന്റെ ലോക്ക് അഴിക്കുകയും, ചിത്രങ്ങൾ നശിപ്പിക്കുകയും ചെയ്തു. ഒപ്പം വടിവാള് പോലുള്ള ആയുധമുപയോഗിച്ച് കഴുത്തിൽ വച്ച് കൊന്നുകളയുമെന്ന് വധഭീഷണിയും ഇക്കൂട്ടർ ഉന്നയിച്ചു. സഹൽ ആണ് വധഭീഷണി മുഴക്കിയ തെന്ന് ഡ്രൈവർ അരുൺ പറയുന്നു. ഈയൊരു സംഭവത്തിനെതിരെ മുൻസിപ്പൽ ചെയർമാൻ കെഎം ലാജി രംഗത്തെത്തുകയും ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസ്സം നിന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും, ജീവനക്കാർക്ക് ആവശ്യമായ സംരക്ഷണം നൽകുമെന്നും പ്രതികരിച്ചു.

മാത്രമല്ല ഇത്തരം ക്രിമിനലുകളുടെ ഗുണ്ടാ നടപടി ശിക്ഷാർഹം ആണെന്നും, ഇത് തുടർക്കഥ ആകാനും പാടില്ല എന്നും അദ്ദേഹം പറയുന്നു. തിരുവനന്തപുരം റൂറൽ എസ് പി ഉൾപ്പെടെ പോലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ എല്ലാം ശ്രദ്ധയിൽ ഈ സംഭവം ഉൾപ്പെടുത്തിയിട്ടുണ്ടെന്നും, ഇതിനെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്നും കെ എം ലാജി അറിയിച്ചു. സംഭവത്തിലെ മുഖ്യ പ്രതികളായ സഹദ്, നൗഫൽ, ഷമീർ തുടങ്ങി കണ്ടാലറിയാവുന്ന പതിനഞ്ചോളം പേർക്കെതിരെ വർക്കല പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.അക്രമത്തിനിരയായ ആരോഗ്യ ജീവനക്കാർ സാരമായ പരിക്കുകളോടെ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...