Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും സമ്പൂർണ്ണ ലോക്ക് ഡൗൺ

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും സമ്ബൂർണ്ണ ലോക്ക് ഡൗൺ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 നും 30 ഇടയിലുള്ള തദ്ദേശസ്ഥാപനങ്ങളിൽ ചിലകടകൾക്ക് ഇന്ന് തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ട്. ടിപിആർ 30 ശതമാനത്തിന് മുകളിലുള്ള തദ്ദേശസ്ഥാപനങ്ങളിൽ ട്രിപ്പിൾ ലോക്ക് ഡൌൺ ഏർപ്പെടുത്തിയിട്ടുണ്ട്.

രോഗവ്യാപനത്തിൻറെ തോത് അനുസരിച്ച്‌ തദ്ദേശസ്ഥാപനങ്ങളെ നാലായി തിരിച്ചാണ് നിയന്ത്രങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. തിങ്കൾ മുതൽ വെള്ളി വരെ മാത്രമാണ് ഇളവുകൾ. നാളെയും മറ്റെന്നാളും സംസ്ഥാനത്ത് ട്രിപ്പിൾ ലോക്ക് ഡൌൺ ആണ്. അനാവശ്യകാര്യങ്ങൾക്ക് പുറത്തിറങ്ങിയാൽ നിയമനടപടി നേരിടേണ്ടി വരും. ടി.പി.ആർ നിരക്ക് 20 നും 30 നും ഇടയിലുള്ള തദ്ദേശസ്ഥാപനങ്ങളിൽ ചിലകടകൾക്ക് ഇന്ന് പ്രവർത്തനാനുമതിയുണ്ട്.

അവശ്യസാധനങ്ങൾക്ക് വിൽക്കുന്ന കടകൾക്ക് രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ പ്രവർത്തിക്കാം. വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ള സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് പ്രവർത്തിക്കാം. റിപ്പയർ ഷോപ്പുകൾക്കും കല്യാണ ആവശ്യങ്ങൾക്കുള്ള തുണി, ആഭരണങ്ങൾ, ചെരുപ്പുകൾ എന്നിവ വിൽക്കുന്ന കടകൾക്കും രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ പ്രവർത്തിക്കാം.

ടി.പി.ആർ 30 ന് മുകളിലുള്ള സ്ഥലങ്ങളിൽ ട്രിപ്പിൾ ലോക്ക് ഡൌണാണ്. ഈ പ്രദേശങ്ങളിലെ പ്രധാന റോഡുകളൊഴിച്ച്‌ മറ്റ് റോഡുകൾ അടയ്ക്കും. ഹോട്ടലുകളിൽ പാഴ്സൽ ഉണ്ടാകില്ല, ഹോംഡെലിവറി മാത്രം. ഈ സ്ഥലങ്ങളിൽ പൊതുഗതാഗതത്തിനും അനുമതിയില്ല. 18 തദ്ദേശ സ്ഥാപനങ്ങളിലാണ് 30 ശതമാനത്തിന് മുകളിൽ ടി.പി.ആർ ഉള്ളത്.20 ശതമാനത്തിന് താഴെയുള്ള തദ്ദേശസ്ഥാപനങ്ങളിൽ കൂടുതൽ ഇളുവുകൾ നൽകിയിട്ടുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...