Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് ഒരാളെ കാണ്മാനില്ല, ഒരാൾക്ക് പരിക്ക്

പെരുമാതുറ മുതലപ്പൊഴി ഹാർബറിൽ മത്സ്യബന്ധനത്തിന് പോയ വള്ളം ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞ് ഒരാളെ കാണാതായി.മരിയനാട് ആർത്തിയിൽ പുരയിടത്തിൽ സ്‌റ്റീഫൻ മകൻ ക്രിസ്റ്റിൻ രാജ് നെയാണ് കാണാതായത്.ഇന്ന് പുലർച്ചെ 5 മണിയോടെ പുതുക്കുറുച്ചി സ്വദേശി ജാഫർഖാന്റെ വള്ളത്തിൽ 4 പേർ അടങ്ങുന്ന സംഘം മത്സ്യബന്ധനത്തിന് പോകവേ ഹാർബറിന്റെ പ്രവേശന കവാടത്തിൽ വെച്ച് ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. വള്ളത്തിൽ ഉണ്ടായിരുന്ന അൻസാരി എന്നയാൾക്ക് പരിക്കേറ്റു.വള്ളത്തിലുണ്ടായിരുന്ന അൻസാരി, സുജിത്ത്, സുജിൻ എന്നിവർ നീന്തി രക്ഷപെട്ടെങ്കിലും ക്രിസ്റ്റിൽ രാജ് കടലിൽ അപ്രത്യക്ഷമായി. നീന്തി രക്ഷപ്പെട്ട അൻസരിയെ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ക്രിസ്റ്റിൻ രാജിനെ കണ്ടെത്താനായി അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസിന്റെയും വിഴിഞ്ഞം മറൈയ്ൻ എൻഫോഴ്സ്മെന്റിന്റെ ബോട്ടും നാട്ടുകാരും തിരച്ചിൽ തുടരുകയാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...