വർക്കല: പെട്രോൾ, പാചകവാതക വിലവർധനവിനെതിരെ ഇന്ന് ഡിവിഷനിലെ 3 കേന്ദ്രങ്ങളിലെ പെട്രോൾ പമ്പുകൾക്ക് മുമ്പിൽ എസ്എസ്എഫ് പ്രക്ഷോഭം സംഘടിപ്പിച്ചു. ‘പെട്രോൾ വാങ്ങാൻ മഷി കുപ്പികളുമായി ക്യൂ നിൽക്കുന്നു’ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചാണ് അനിയന്ത്രിതതമായ പെട്രോൾ വില വർദ്ധനവിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്.
പെട്രോൾ ഡീസൽ വില 100 കടക്കുകയും പാചകവാതക വില ആയിരത്തിലേക്കടുത്തതും സാധാരണക്കാരുടെ നടുവൊടിച്ചിട്ടുണ്ട്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിലിന് വില കുറയുമ്പോൾ രാജ്യത്ത് വില കൂട്ടി നടത്തുന്ന പകൽക്കൊള്ള ജനങ്ങളോടുള്ള ക്രൂരതയാണ്.31 ദിവസത്തിനിടെ രാജ്യത്ത് 21 തവണയാണ് ഇന്ധനവില കൂട്ടിയത്.
You must be logged in to post a comment Login