Connect with us

Hi, what are you looking for?

LATEST NEWS

ഇന്ധന വിലവർധന; പ്രതിഷേധനിര തീർത്ത് എസ് എസ് എഫ്

കടക്കൽ: അനിയന്ത്രിതമായ ഇന്ധന വിലവർധനവിനെതിരെ പ്രതിഷേധിച്ച് പെട്രോൾ വാങ്ങാൻ മഷിക്കുപ്പിയുമായി എസ് എസ് എഫ് പ്രവർത്തകരുടെ വേറിട്ട പ്രതിഷേധം. SSF ചടയമംഗലം ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കടക്കൽ, അഞ്ചൽ, ഓയൂർ ഇന്ധന വിൽപ്പന കേന്ദ്രങ്ങളിൽ പ്രക്ഷോഭം സംഘടിപ്പിച്ചു.

ജനങ്ങളെ വിഷയത്തിൽ കൂടുതൽ ബോധവാൻമാരാക്കുകയും പ്രതികരിക്കാൻ പ്രാപ്തരാക്കുകയുമാണ് വിത്യസ്ത പ്രതിഷേധം കൊണ്ട് പ്രധാനമായും ലക്ഷ്യമാക്കുന്നത്. ‘പെട്രോൾ വാങ്ങാൻ മഷിക്കുപ്പിയുമായി ക്യൂ നിൽക്കുന്നു’ എന്ന മുദ്രാവാക്യം ഉയർത്തി കൊണ്ടാണ് പമ്പുൾക്ക് മുമ്പിൽ പ്രക്ഷോഭം സംഘടിപ്പിച്ചത്.

ജനങ്ങൾ കോവിഡ് പ്രതിസന്ധിയിൽ പ്രയാസമനുഭവിക്കുന്ന സാഹചര്യത്തിൽ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും കേന്ദ്ര സർക്കാർ ഇന്ധന വില കുത്തനെ കൂട്ടി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത്. ഇങ്ങനെരാജ്യം മുന്നോട്ട് പോയൽ വറുതിയിലേക്ക് എടുത്തെറിയപ്പെടലാകും അനന്തര ഫലമെന്ന ബോധ്യത്തിൽ നിന്നാണ് എസ് എസ് എഫ് പ്രക്ഷേഭം സംഘടിപ്പിച്ചത്.കേരളത്തിൽ മുഴുവനായും ആയിരത്തോളം കേന്ദ്രങ്ങളിൽ ആണ് പ്രതി ഷേധ പരുപാടികൾ സംഘടിപ്പിച്ചത്

SSF ഡിവിഷൻ പ്രസിഡന്റ് അനസ് ജൗഹരി കല യപുരം അൽത്താഫ് ഹിഷാമി മടത്തറ , സിനാൻ ജൗഹരി ചിതറ , അമീൻ ജൗഹരി അഞ്ചൽ, തൗഫീഖ് മുസ്‌ലിയാർ ,മുഹമ്മദ് മുസ്‌ലിയാർ ഓയൂർ, സിദ്ധീഖ് മുസ്‌ലിയാർതുടങ്ങിയ നേതാക്കൾ പ്രതിഷേധ സമരത്തിൽ സംസാരിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

സംസ്ഥാനത്ത് നദികളിൽ നിന്നുള്ള മണൽവാരൽ പുനരാംഭിക്കുന്നു. റവന്യു സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. കഴിഞ്ഞ 10 വർഷം മുടങ്ങിക്കിടക്കുകയായിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി 2001ലെ കേരള പ്രൊട്ടക്‌ഷൻ ഓഫ് റിവർ ബാങ്ക്‌സ് ആൻഡ്...

KERALA NEWS

തലസ്ഥാനത്ത് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മേരിയുടെ അമ്മയെ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്ത് പൊലീസ്. ഇവിടെ നിന്നും കുട്ടിയുടെ വസ്ത്രങ്ങൾ പൊലീസ് ശേഖരിച്ചു. അതേസമയം, സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്...

KERALA NEWS

വയനാട് പുല്‍പള്ളിയിൽ ചേകാടി റോഡിലെ ചെറിയമല ജംഗ്ഷനില്‍ വെള്ളിയാഴ്ച രാവിലെ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്തിനെത്തുടര്‍ന്നു മരിച്ച കുറുവ ടൂറിസം കേന്ദ്രം ജീവനക്കാരന്‍ പാക്കം വെള്ളച്ചാലില്‍ പോളിന്റെ പോളിന്റെ കുടുംബത്തിന് 50 ലക്ഷം...

KERALA NEWS

പാലക്കാട്: ഹൃദയാഘാതം മൂലം ഇരുപത്തിയാറുകാരന് ദാരുണാന്ത്യം. പാലക്കാട് കാഞ്ഞിരത്താണി കപ്പൂരിൽ പത്തായപ്പുരയ്ക്കൽ ഷെഫീക്ക് (26) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന ഷെഫീക്ക് പുലർച്ചെയോടെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു....