Connect with us

Hi, what are you looking for?

LATEST NEWS

പ്ലാൻറിൽ ജോലിക്കിടെ മരണപ്പെട്ട രാജീവലോചനന്റെ കുടുംബങ്ങൾക്ക് ധനസഹായം കൈമാറി

കേരളാ വാട്ടർ അതോറിറ്റി അരുവിക്കര ഡിവിഷൻ നെടുമങ്ങാട് സബ് ഡിവിഷൻ കുമ്മി ജല ശുദ്ധീകരണ പ്ലാൻ്റ് HR ജീവനക്കാരനായ രാജീവലോചനൻ പ്ലാൻറിൽ ജോലിക്കിടെ (15.03.21 ) മരണപെട്ടിരുന്നു. തുടർന്ന് ജീവനക്കാരും ബന്ധുക്കളും ഉൾപ്പെടെ ഉള്ളവർ ബോഡി പ്ലാൻ്റിന് മുന്നിൽ വച്ച് പ്രതിഷേധിച്ചു. തുടർന്ന് ആറ്റിങ്ങൽ MLA യും കരാർ തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡൻറുമായ Adv.B. സത്യൻ MLA, ജലവിഭവ വകുപ്പ് മന്ത്രി ,വാട്ടർ അതോറിറ്റി ഉന്നത ഉദ്യാഗസ്ഥരുമായി സംസാരിച്ച് കുടുംബത്തിന് വേണ്ട സഹായങ്ങൾ നല്കുമെന്ന് അറിയിച്ചതിനെ തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചു സംസ്കാര ചടങ്ങുകൾ നടത്തുകയുണ്ടായി. തുടർന്ന് ജലവിഭ വകുപ്പ് മന്ത്രിയായിരുന്ന ശ്രീ കൃഷ്ണൻകുട്ടിയുമായി നടത്തിയ ചർച്ചയിൽ സഹായധനം അനുവദിക്കുമെന്ന് അറിയിക്കുകയും ഗവൺമെൻ്റ് 2 ലക്ഷം രൂപ അനുവദിച്ച് അതോറിറ്റിക്ക് നിർദ്ദേശം നല്കുകയും ചെയ്തു. കുടുംബത്തിലെ ഒരാൾക്ക് താല്കാലിക ജോലിയും നല്കുകയുണ്ടായി.

ഇന്ന് ( 18.06.21 )അരുവിക്കര ഡിവിഷൻ ഓഫീസിൽ വച്ച് 2ലക്ഷം രൂപ അരുവിക്കര ഡിവിഷൻ രാജീവലോചനൻ്റെ കുടുംബാഗംങ്ങൾ ആയ ഭാര്യ സുധ, മക്കൾ ദീപാരാജ് ദീപ്തി രാജ് എന്നിവർക്ക് കരാർ തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡൻറ്, ആറ്റിങ്ങൽ മുൻ MLA യുമായ Adv. B സത്യൻ, അരുവിക്കര എക്സിക്യൂട്ടീവ് ശ്രീനൗഷാദ് എന്നിവർ ചേർന്ന് നല്കി. ഡിവിഷൻ ജീവനക്കാരും HRയൂണിയൻ ഭാരവാഹികൾ ആയ ശശികുമാർ MA, നിതിൻ, ഉജിത്ത്, ദിലീപ്,അനീഷ്, രജിത്ര എന്നിവരും പങ്കെടുത്തു. സഹായ ധനം പ്രഖ്യാപിച്ച LDF ഗവൺമെൻറിനും, വാട്ടർ അതോറിറ്റി ഉന്നത ഉദ്യാഗസ്ഥർക്കും കുടുംബാംഗങ്ങളും യൂണിയൻ ഭാരവാഹികളും നന്ദി അറിയിക്കുകയുണ്ടായി. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഒരു HR ജീവനക്കാരൻ്റെ കുടുംബത്തിന് ഇത്തരത്തിൽ വാട്ടർ അതോറിറ്റി സഹായധനം നൽകുന്നത്.

ശ്രീ.രാജീവലോചനൻ ൻ്റെ രണ്ടാമത്തെ മകളുടെ വിവാഹം അടുത്ത് തന്നെ നടത്താനിരിക്കെ ലഭിച്ച സഹായം കുടുംബത്തിന് ഏറെ ആശ്വാസമാണ്. കോവിഡ് മഹാമാരി നാടിനെ പിടികൂടിയതിന് ശേഷം താല്കാലിക കരാർ അടിസ്ഥാനത്തിൽ വാട്ടർ അതോറിറ്റിക്ക് കീഴിൽ തൊഴിലെടുത്ത് വരുന്ന ജീവനക്കാരുടെ അവസ്ഥ പരമ ദയനീയമാണ്. പലരും അപകടത്തിൽപ്പെടുകയും, ചിലർക്ക് ജീവൻ നഷ്ടമാകുകയുമുണ്ടായി. കോവിഡ് ബാധിതരായി ചിലർ ചികിൽസയിലുമാണ്. തൊഴിൽ സുരക്ഷിതത്വമോ, സേവന വേതന വ്യവസ്ഥകളോ ഇല്ല. അവശ്യ സർവ്വീസായ വാട്ടർ അതോറിറ്റിക്ക് കീഴിൽ തൊഴിലെടുക്കുന്ന ജീവനക്കാർക്ക് ആശുപത്രികളിലെ ജീവനക്കാർക്ക് നൽകുന്ന വേതനമെങ്കിലും നൽകാൻ തയ്യാറാകണം. തൊഴിൽ സുരക്ഷയും ഇൻഷ്വറൻസ് പരിരക്ഷയും നൽകണം. കോവിഡ് മഹാമാരിയിൽ അസംഘടിത തൊഴിലാളികളായവരെ കൂടി സംരക്ഷിക്കാൻ തയ്യാറാകണമെന്നും കേരളാ വാട്ടർ അതോറിറ്റി കരാർ തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് അഡ്വ.B. സത്യൻ സർക്കാരിനോട് ആവശ്യപ്പെട്ടു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

സംസ്ഥാനത്ത് നദികളിൽ നിന്നുള്ള മണൽവാരൽ പുനരാംഭിക്കുന്നു. റവന്യു സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. കഴിഞ്ഞ 10 വർഷം മുടങ്ങിക്കിടക്കുകയായിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി 2001ലെ കേരള പ്രൊട്ടക്‌ഷൻ ഓഫ് റിവർ ബാങ്ക്‌സ് ആൻഡ്...

KERALA NEWS

തലസ്ഥാനത്ത് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മേരിയുടെ അമ്മയെ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്ത് പൊലീസ്. ഇവിടെ നിന്നും കുട്ടിയുടെ വസ്ത്രങ്ങൾ പൊലീസ് ശേഖരിച്ചു. അതേസമയം, സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്...

KERALA NEWS

വയനാട് പുല്‍പള്ളിയിൽ ചേകാടി റോഡിലെ ചെറിയമല ജംഗ്ഷനില്‍ വെള്ളിയാഴ്ച രാവിലെ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്തിനെത്തുടര്‍ന്നു മരിച്ച കുറുവ ടൂറിസം കേന്ദ്രം ജീവനക്കാരന്‍ പാക്കം വെള്ളച്ചാലില്‍ പോളിന്റെ പോളിന്റെ കുടുംബത്തിന് 50 ലക്ഷം...

KERALA NEWS

പാലക്കാട്: ഹൃദയാഘാതം മൂലം ഇരുപത്തിയാറുകാരന് ദാരുണാന്ത്യം. പാലക്കാട് കാഞ്ഞിരത്താണി കപ്പൂരിൽ പത്തായപ്പുരയ്ക്കൽ ഷെഫീക്ക് (26) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന ഷെഫീക്ക് പുലർച്ചെയോടെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു....