Connect with us

Hi, what are you looking for?

KERALA NEWS

മധുരവായന ഒരുക്കി സ്ലേറ്റും പെൻസിലും

കോവിഡ് സെന്റററിൽ കൂട്ടിനായി പുസ്തകങ്ങൾ എത്തിച്ച് അധ്യാപക കൂട്ടായ്മ.നഗരൂർ പഞ്ചായത്തിൽ കോവിഡ് സെന്റർ ആയി പ്രവർത്തിച്ചു വരുന്ന നെടുംപറമ്പ് ഗവ :എച്ച്.എസ് .എസിൽ ക്വാറന്റയിനിൽ കഴിയുന്നവർക്കാണ് പുസ്തകങ്ങളെ ചങ്ങാതിമാരാക്കാനുള്ള അവസരം ഒരുക്കിയത്. കിളിമാനൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അധ്യാപകരുടെ അക്കാദമിക് കൂട്ടായ്മയായ ‘സ്ലേറ്റും പെൻസിലും , മധുര വായന എന്ന പദ്ധതിയുടെ ഭാഗമായി ആണ് പുസ്തകങ്ങൾ എത്തിച്ചത്.

ബഹു :ആറ്റിങ്ങൽ എം .എൽ.എ, ഒ .എസ് അംബിക പുസ്തകങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് മധുരവായനയുടെ ഉദ്ഘാടനം നിർവഹിച്ചു. ക്വാറന്റയിനിൽ കഴിയുന്നവർ ഏകാന്തതയെ മറികടക്കാൻ മൊബൈൽ ഫോണുകളെ മാത്രം ആശ്രയിച്ചുവരുന്ന സാഹചര്യത്തിൽ പുസ്തകങ്ങളും മധുര പലഹാരങ്ങളുമായി എത്തിയ ‘സ്ലേറ്റും പെൻസിലും’ അക്കാദമിക് കൂട്ടായ്മയെ എം .എൽ .എ അഭിനന്ദിച്ചു .വായനയുടെ വീണ്ടെടുപ്പ് ആരോഗ്യപൂർണ്ണമായ മനസിന്റെ കുടി വീണ്ടെടുപ്പാണെന്ന തിരിച്ചറിവാണ് മധുരവായനയുടെ പിന്നിലെ പ്രചോദനമെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു .മധുരവായനക്കു പുറമേ വായനകൂട്ട് ,എഴുത്തിടങ്ങൾ തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് വായനവാരാചരണത്തിന്റെ ഭാഗമായി ഓൺലൈനിൽ സംഘടിപ്പിച്ചിരിക്കുന്നത് .

കോവിഡ് സെന്ററിലെ രോഗികൾക്ക് ഭക്ഷണം നൽകുന്നതിനുള്ള സാമ്പത്തിക സഹായത്തിന് പുറമെ മാസ്കുകൾ , ഓക്സിമീറ്ററുകൾ തുടങ്ങിയവ സംഭാവനയായി നൽകി .നഗരൂർ ഗ്രമപഞ്ചായത്ത് പ്രസിഡന്റ് ഡി സ്മിത അധ്യക്ഷത വഹിച്ച പരിപാടിയിൽ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ. അനിൽകുമാർ വാർഡ് മെമ്പർമാരായ ആർ .എസ് രേവതി , അനോബ് ആനന്ദ് എന്നിവർ ആശംസ അറിയിച്ചു .സ്ലെറ്റും പെൻസിലും കൺവീനർ പി. എസ് പ്രേംജിത് സ്വാഗതവും കോവിഡ് സെന്റർ വോളന്റിയർ രജിത് നന്ദിയും പറഞ്ഞു .

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

തലസ്ഥാനത്ത് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മേരിയുടെ അമ്മയെ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്ത് പൊലീസ്. ഇവിടെ നിന്നും കുട്ടിയുടെ വസ്ത്രങ്ങൾ പൊലീസ് ശേഖരിച്ചു. അതേസമയം, സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്...

KERALA NEWS

പാലക്കാട്: ഹൃദയാഘാതം മൂലം ഇരുപത്തിയാറുകാരന് ദാരുണാന്ത്യം. പാലക്കാട് കാഞ്ഞിരത്താണി കപ്പൂരിൽ പത്തായപ്പുരയ്ക്കൽ ഷെഫീക്ക് (26) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന ഷെഫീക്ക് പുലർച്ചെയോടെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു....

KERALA NEWS

വയനാട് പുല്‍പള്ളിയിൽ ചേകാടി റോഡിലെ ചെറിയമല ജംഗ്ഷനില്‍ വെള്ളിയാഴ്ച രാവിലെ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്തിനെത്തുടര്‍ന്നു മരിച്ച കുറുവ ടൂറിസം കേന്ദ്രം ജീവനക്കാരന്‍ പാക്കം വെള്ളച്ചാലില്‍ പോളിന്റെ പോളിന്റെ കുടുംബത്തിന് 50 ലക്ഷം...

NATIONAL

ഭാരത് അരിയുടെ വിതരണം ആരംഭിച്ച് കേന്ദ്രം. കിലോഗ്രാമിന് 29 രൂപ നിരക്കിൽ അഞ്ച്, 10 കിലോ ഗ്രാം പാക്കറ്റുകളിലായിരിക്കും അരി ലഭിക്കുകയെന്ന് ഭക്ഷ്യ-ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു.ആദ്യഘട്ടത്തിൽ ചില്ലറവിപണി വിൽപ്പനയ്ക്കായി അഞ്ചുലക്ഷം...