Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

നാടിനു മാതൃകയായി സൗഹൃദ കുടുംബം എന്ന കൂട്ടായ്മ

തിരുവനന്തപുരം: ഈ കോവിഡ് പ്രതിസന്ധി കാലഘട്ടത്തിൽ പല രോഗികൾക്കും രക്തദാതാക്കളെ കിട്ടാത്ത അവസ്ഥയുണ്ട്, അതിനൊരു പരിഹാരമായി രക്തം സ്വീകരിക്കാനും ദാനം ചെയ്യാനും സന്നദ്ധരായവരുടെ വിവരശേഖരണം നടത്തുവാനായി ഒരു ബ്ലഡ് ബാങ്ക് ഡൊണേഷൻ സിസ്റ്റം ഡേറ്റാബേസ് തുടങ്ങി സൗഹൃദ കൂട്ടായ്മ. അതിന്റെ ഉദ്ഘാടനം ബഹുമാനപെട്ട വർക്കല നഗരസഭ ചെയർമാൻ ശ്രീ. കെ. എം. ലാജി മുനിസിപ്പൽ ഓഫീസിൽ വച്ച് നിർവഹിച്ചു. കൂട്ടായ്മയുടെയുടെ ഇത്തരം സാമൂഹ്യസേവന പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും നഗരസഭ അധ്യക്ഷൻ എന്നനിലക്ക് എന്നിൽനിന്നും ഉണ്ടാവുമെന്നും ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ച അദ്ദേഹം അറിയിച്ചു.

മതവും രാഷ്ട്രീയവും നോക്കി സഹായങ്ങൾ ചെയ്യുന്ന ഈ കാലത്ത് കോവിഡ് ബാധിച്ച കുടുംബങ്ങൾക്കും, ദുരിതം അനുഭവിച്ച് വർക്കും ജാതി മത കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ ഒരു കൈത്താങ്ങാകാൻ കഴിഞ്ഞ ഒരു മാസക്കാലമായി നിരവധിപേർക്ക് പൊതിച്ചോറുകൾ പലസ്ഥലങ്ങളിലായി ജനമൈത്രി പോലീസുമായി സഹകരിച്ച് വിതരണം ചെയ്യുകയും ചെയ്യുകയാണ് ഈ കൂട്ടായ്മയിലെ പ്രവർത്തകർ.

പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ കൂട്ടായ്മയിലെ പ്രവർത്തകരായ അശ്വതി പ്രശാന്ത്, ബിന്ദു ഗണേഷ്, AKPA വർക്കല യൂണിറ്റ് പ്രസിഡന്റ് കൂടിയായ ശ്യാം റോസ് ,ഷിനാസ്,ദിനേശ് കുമാർ, ഗണേഷ് കുമാർ, രാഹുൽ,ആശാമോഹൻ, മോഹൻദാസ് എന്നിവർ പങ്കെടുത്തു

രക്തദാനത്തെ ഭീതിയോടെ കാണുന്നവർക്കും വിമുഖത കാണിക്കുന്നവർക്കും സൗഹൃദ കുടുംബം കൂട്ടായ്മയുടെ ഈ പ്രവർത്തികൾ പ്രചോദനമേകട്ടെ എന്ന് ചടങ്ങിൽ പങ്കെടുത്ത വർക്കല ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂൾ PTA പ്രസിഡന്റ്‌ എസ് പ്രസന്നൻ ആശംസിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...