കണ്ണൂർ: കൊടകര കള്ളപ്പണകവർച്ചകേസുമായി ബന്ധപ്പെട്ട് കണ്ണൂരിൽ നിന്ന് ഏഴര ലക്ഷം രൂപ പൊലീസ് കണ്ടെടുത്തു. ഇതോടെ കവർച്ച ചെയ്യപ്പെട്ട ഒന്നരക്കോടിയോളം രൂപ ഇതുവരെ പൊലീസ് പിടിച്ചെടുത്തു.
ജയിലിൽ വെച്ച് നടന്ന ചോദ്യം ചെയ്യലിൽ പ്രതികളായ ബഷീർ, റൗഫ്, സജീഷ് എന്നിവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്.
മൂന്നരക്കോടിയിൽ ഇനി രണ്ട് കോടി രൂപ കണ്ടെടുക്കാനുണ്ട്. ഇതിനായി കണ്ണൂരിലും കോഴിക്കോടും ഇന്ന് പരിശോധന തുടരും.
You must be logged in to post a comment Login