മലപ്പുറം: കൊറോണ രണ്ടാം തരംഗം കുറഞ്ഞതോടെ ലോക്ക് ഡൗൺ ഇളവു വന്നതോടെ നിരത്തിലിറങ്ങിയ സ്വകാര്യ ബസുകൾക്ക് നഷ്ടക്കണക്കുകൾ. ആദ്യ ദിവസത്തിൽ 80 ബസുകൾ ഓടിയപ്പോൾ ഇന്നലെ ഇത് 46 ബസുകളായി ചുരുങ്ങുകയും ചെയ്തു. ഇന്നലെ ഒറ്റ അക്ക നമ്പർ ബസുകളാണ് സർവീസ് നടത്തിയത്. ഇന്നും നാളെയും സമ്പൂർണ്ണ ലോക്ക്ഡൗൺ ആയതിനാൽ ബസ് സർവീസ് കാണില്ല.
തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഇരട്ട അക്ക നമ്പർ ബസുകളും ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ഒറ്റ അക്ക നമ്പർ ബസുകളാണ് സർവീസ് നടത്തുക എന്നും അറിയിച്ചു. ജില്ലയിൽ 1,600ഓളം സ്വകാര്യ ബസുകളാണുള്ളത്. നിലവിലെ നിയന്ത്രണങ്ങൾ പ്രകാരമാണെങ്കിലും 500 മുതൽ 800 വരെ ബസുകൾ നിരത്തിലിറങ്ങാം. ലോക്ക് ഡൗണിൽ നിറുത്തിയിട്ട ബസുകളുടെ ബാറ്ററി, ടയർ, എൻജിൻ ഓയിൽ എന്ന പ്രശ്നങ്ങൾക്കും പരിഹാര മാർഗം കാണണം. ബസുകൾ നിറുത്തിയിട്ടതിനാൽ ബാറ്ററി ലീക്കാവാനും ടയറുകൾ കേടുവരാനും സാധ്യതകൾ ഏറെയാണ്.
You must be logged in to post a comment Login