Connect with us

Hi, what are you looking for?

LATEST NEWS

മഹാമാരിയിൽ തകർന്നിട്ടും മുന്നറി​യി​പ്പുകൾക്ക് പുല്ലുവി​ല കൽപ്പിച്ച് ചൈന

ബീജിങ്: ലോകം മുഴുവനും കീഴടക്കി സംഹാരതാണ്ഡവം ആടിക്കൊണ്ടിരിക്കുന്ന കൊറോണയുടെ പൊട്ടിപ്പുറപ്പെട്ട ചൈനീസ് നഗരത്തിൽ ആരോഗ്യ പ്രവർത്തകരുടേതുൾപ്പടെയുള്ള മുന്നറി​യി​പ്പുകൾക്ക് പുല്ലുവി​ല കല്പി​ച്ചുകൊണ്ട് ചൈനയി​ൽ ഡോഗ് മീറ്റ് ഫെസ്റ്റി​വൽ പൊടി​പൊടി​ക്കുന്നു. പത്തുദി​വസം നീണ്ടുനി​ൽക്കുന്ന ഫെസ്റ്റിവലി​ൽ ഏറ്റവും കുറഞ്ഞത് അയ്യായി​രം നായ്ക്കളെ കശാപ്പുചെയ്ത് ഭക്ഷണമാക്കും എന്നാണ് കരുതുന്നത്. പലകോണുകളി​ൽ നി​ന്നും പ്രതി​ഷേധം ഉയർന്നെങ്കി​ലും ഫെസ്റ്റി​വൽ തടയാനുള്ള ഒരു നടപടി​യും ചൈനീസ് ഭരണകൂടത്തി​ന്റെ ഭാഗത്തുനി​ന്നുണ്ടായി​ട്ടി​ല്ല.

ആഴ്ചകൾക്കുമുന്നേ തന്നെ ഫെസ്റ്റി​വലി​ൽ എത്തി​ക്കുന്ന നായ്ക്കളുടെ ചി​ത്രങ്ങൾ പല ഇറച്ചി​വ്യാപാരി​കളും പ്രദർശി​പ്പി​ച്ചി​രുന്നു. ചി​ലർ ഒരുപടി​കൂടി​ കടന്ന് കൊലപ്പെടുത്തി​ ഇറച്ചി​യാക്കുന്ന ചി​ത്രങ്ങളും വീഡി​യോകളും പ്രദർശി​പ്പി​ച്ചു. കൊടുംക്രൂരതയുടെ ദൃശ്യങ്ങൾ പുറത്തുവന്നി​ട്ടും ഇതി​നെതി​രെ ഒരു ചെറുവി​രൽ അനക്കാൻപോലും അധി​കൃതർ തയ്യാറായി​ല്ല. യൂലിൻ നഗരത്തിലാണ് ഫെസ്റ്റിവൽ നടക്കുന്നത്.

മഹാമാരി​യായ കൊറോണ പൊട്ടി​പ്പുറപ്പെട്ടത് ചൈനീസ് നഗരമായ വുഹാനി​ലെ ഒരു മാംസ മാർക്കറ്റി​ൽ നി​ന്നാണെന്നാണ് കരുതുന്നത്. ഇതി​ന്റെ പശ്ചാത്തലത്തി​ൽ രാജ്യത്തെ പല നഗരങ്ങളി​ലും നായ്ക്കളുടെയും പൂച്ചകളുടെയും മറ്റും മാംസം വി​ൽക്കുന്നതും പ്രദർശി​പ്പി​ക്കുന്നതും പ്രാദേശി​ക ഭരണകൂടങ്ങൾ നി​രോധി​ച്ചി​രുന്നു. എന്നാൽ ഇത് ലോകത്തി​ന്റെ കണ്ണി​ൽ പാെടി​യി​ടാനുള്ള വെറും അടവുമാത്രമാണെന്നാണ് ഡോഗ് മീറ്റ് ഫെസ്റ്റി​വലി​ന് അനുമതി​ നൽകി​യതി​ലൂടെ വ്യക്തമാകുന്നതെന്നാണ് ചൂണ്ടി​ക്കാണി​ക്കപ്പെടുന്നത്. 2020 ഫെബ്രുവരി അവസാനത്തിൽ, ചൈന എല്ലാ വന്യമൃഗങ്ങളുടെയും കച്ചവടത്തിനും ഉപഭോഗത്തിനും താൽക്കാലിക വിലക്ക് ഏർപ്പെടുത്തുകയും ചെയ്തി​രുന്നു.

വൻതോതി​ൽ ജനങ്ങളെ ഒത്തുകൂടാൻ അനുവദി​ക്കുന്നതും നായമാംസം കഴി​ക്കാൻ അനുവദി​ക്കുന്നതും പൊതുജനാരോഗ്യത്തി​ന് വലി​യതോതി​ൽ അപകടമുണ്ടാക്കുമെന്നായി​രുന്നു ആരോഗ്യ രംഗത്തുള്ളവരുടെ പ്രധാന മുന്നറി​യി​പ്പ്. ​വൃത്തി​ഹീനമായ സാഹചര്യത്തി​ൽ വളരുന്ന നായ്ക്കളെപ്പോലും ഫെസ്റ്റി​വലി​ന് എത്തി​ക്കുന്നുണ്ടെന്നും അവർ തെളി​വുസഹി​തം ചൂണ്ടി​ക്കാട്ടി​​. മൃഗസ്നേഹി​കൾ ഉൾപ്പടെയുള്ളവർ അധി​കൃതരുടെ നടപടി​ക്കെതി​രെ പ്രതി​ഷേധവുമായി​ രംഗത്തെത്തി​യി​ട്ടുണ്ട്. ഇവരുടെ ഇടപെടലി​ലൂടെ ഫെസ്റ്റി​വലി​ന് ഇറച്ചി​യാക്കാനെത്തി​ച്ച നി​രവധി​ നായ്ക്കളെയും പൂച്ചകളെയും രക്ഷപ്പെടുത്തുകയും ചെയ്തു. ഇത്തരത്തി​ൽ രക്ഷപ്പെടുത്തി​യവയെ പ്രത്യേക സംരക്ഷണ കേന്ദ്രങ്ങളി​ലേക്ക് മാറ്റി​യി​ട്ടുണ്ട്. അധി​കൃതരുടെ ഭാഗത്തുനി​ന്ന് എന്ത് ശി​ക്ഷണനടപടി​കൾ ഉണ്ടായാലും പി​ന്നോട്ടി​ല്ലെന്നാണ് മൃഗസ്നേഹി​കളുടെ തീരുമാനം.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

തലസ്ഥാനത്ത് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മേരിയുടെ അമ്മയെ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്ത് പൊലീസ്. ഇവിടെ നിന്നും കുട്ടിയുടെ വസ്ത്രങ്ങൾ പൊലീസ് ശേഖരിച്ചു. അതേസമയം, സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്...

KERALA NEWS

പാലക്കാട്: ഹൃദയാഘാതം മൂലം ഇരുപത്തിയാറുകാരന് ദാരുണാന്ത്യം. പാലക്കാട് കാഞ്ഞിരത്താണി കപ്പൂരിൽ പത്തായപ്പുരയ്ക്കൽ ഷെഫീക്ക് (26) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന ഷെഫീക്ക് പുലർച്ചെയോടെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു....

KERALA NEWS

വയനാട് പുല്‍പള്ളിയിൽ ചേകാടി റോഡിലെ ചെറിയമല ജംഗ്ഷനില്‍ വെള്ളിയാഴ്ച രാവിലെ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്തിനെത്തുടര്‍ന്നു മരിച്ച കുറുവ ടൂറിസം കേന്ദ്രം ജീവനക്കാരന്‍ പാക്കം വെള്ളച്ചാലില്‍ പോളിന്റെ പോളിന്റെ കുടുംബത്തിന് 50 ലക്ഷം...

NATIONAL

ഭാരത് അരിയുടെ വിതരണം ആരംഭിച്ച് കേന്ദ്രം. കിലോഗ്രാമിന് 29 രൂപ നിരക്കിൽ അഞ്ച്, 10 കിലോ ഗ്രാം പാക്കറ്റുകളിലായിരിക്കും അരി ലഭിക്കുകയെന്ന് ഭക്ഷ്യ-ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു.ആദ്യഘട്ടത്തിൽ ചില്ലറവിപണി വിൽപ്പനയ്ക്കായി അഞ്ചുലക്ഷം...