Connect with us

Hi, what are you looking for?

LATEST NEWS

സിബിഎസ്ഇ, ഐസിഎസ്‍സി പന്ത്രണ്ടാം ക്ലാസ് മൂല്യനിര്‍ണയം; മാനദണ്ഡങ്ങൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡെൽഹി: സിബിഎസ്ഇ, ഐസിഎസ്‍സി പന്ത്രണ്ടാം ക്ലാസ് മൂല്യനിര്‍ണയത്തിന് സമര്‍പ്പിച്ച മാനദണ്ഡങ്ങൾ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ബോര്‍ഡുകള്‍ സമര്‍പ്പിച്ച മൂല്യ നിർണയ മാനദണ്ഡങ്ങൾ തത്വത്തില്‍ അംഗീകരിക്കുന്നതായി ജസ്റ്റിസ് എ.എന്‍ ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. മാനദണ്ഡത്തിന്‍റെ അന്തിമ രൂപം ബോര്‍ഡുകള്‍ കോടതിയില്‍ സമര്‍പ്പിക്കും.

അതിനിടെ സിബിഎസ്ഇ 10, 12 റഗുലർ വിദ്യാർത്ഥികൾക്ക് നൽകിയ ഇളവുകൾ പ്രൈവറ്റ്, കംപാർട്ട്മെന്റൽ, റിപ്പീറ്റ് വിദ്യാർത്ഥികൾക്കും നൽകണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി എത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 1157 വിദ്യാർത്ഥികളാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. പരീക്ഷ ഒഴിവാക്കി പ്രകടനം നിശ്ചയിക്കുന്ന റഗുലർ വിദ്യാർത്ഥികളുടെ മാനദണ്ഡം തങ്ങൾക്കും നൽകണമെന്നാണ് ഹർജിയിലെ ആവശ്യം.

ഫലപ്രഖ്യാപന തിയ്യതിയും, മാർക്ക് മെച്ചപ്പെടുത്താന്‍ അപേക്ഷ നൽകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി നടത്തുന്ന ഓപ്ഷണല്‍ പരീക്ഷയുടെ സമയക്രമവും ഉള്‍പ്പെടുത്താന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഇക്കാര്യം കൂടി ഉള്‍പ്പെടുത്തിയ മാനദണ്ഡത്തിന്‍റെ അന്തിമ രൂപം ബോര്‍ഡുകള്‍ കോടതിയില്‍ സമര്‍പ്പിക്കും.

പത്ത്, പതിനൊന്ന് ക്ലാസുകളിലെ വാര്‍ഷിക പരീക്ഷയുടെ മാര്‍ക്കിന് മുപ്പത് ശതമാനം വീതം വെയിറ്റേജും പന്ത്രണ്ടാം ക്ലാസ് മോഡൽ, ടേം, യൂണിറ്റ് പരീക്ഷകകളുടെ മാര്‍ക്കിന് നാല്‍പത് ശതമാനം വെയിറ്റേജും നല്‍കുമെന്നാണ് സി.ബി.എസ്.ഇ വ്യക്തമാക്കിയിരിക്കുന്നത്. വിദ്യാർത്ഥികളുടെ കഴിഞ്ഞ ആറ് വര്‍ഷത്തെ അക്കാദമിക പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും ഐസിഎസ്ഇ മൂല്യനിര്‍ണയം നടത്തുക.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

തലസ്ഥാനത്ത് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മേരിയുടെ അമ്മയെ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്ത് പൊലീസ്. ഇവിടെ നിന്നും കുട്ടിയുടെ വസ്ത്രങ്ങൾ പൊലീസ് ശേഖരിച്ചു. അതേസമയം, സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്...

KERALA NEWS

പാലക്കാട്: ഹൃദയാഘാതം മൂലം ഇരുപത്തിയാറുകാരന് ദാരുണാന്ത്യം. പാലക്കാട് കാഞ്ഞിരത്താണി കപ്പൂരിൽ പത്തായപ്പുരയ്ക്കൽ ഷെഫീക്ക് (26) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന ഷെഫീക്ക് പുലർച്ചെയോടെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു....

KERALA NEWS

വയനാട് പുല്‍പള്ളിയിൽ ചേകാടി റോഡിലെ ചെറിയമല ജംഗ്ഷനില്‍ വെള്ളിയാഴ്ച രാവിലെ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്തിനെത്തുടര്‍ന്നു മരിച്ച കുറുവ ടൂറിസം കേന്ദ്രം ജീവനക്കാരന്‍ പാക്കം വെള്ളച്ചാലില്‍ പോളിന്റെ പോളിന്റെ കുടുംബത്തിന് 50 ലക്ഷം...

NATIONAL

ഭാരത് അരിയുടെ വിതരണം ആരംഭിച്ച് കേന്ദ്രം. കിലോഗ്രാമിന് 29 രൂപ നിരക്കിൽ അഞ്ച്, 10 കിലോ ഗ്രാം പാക്കറ്റുകളിലായിരിക്കും അരി ലഭിക്കുകയെന്ന് ഭക്ഷ്യ-ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു.ആദ്യഘട്ടത്തിൽ ചില്ലറവിപണി വിൽപ്പനയ്ക്കായി അഞ്ചുലക്ഷം...