Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

ലൈംഗികാതിക്രമത്തിന്​ കാരണം വസ്​ത്രധാരണം: ഇമ്രാൻ ഖാനെതിരെ പ്രതിഷേധം

ഇസ്​ലാമാബാദ്​: വിവാദ പ്രസ്‌താവന നടത്തിയ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ പ്രതിഷേധം. രാജ്യത്തെ ലൈംഗികാതിക്രമ കേസുകളും സ്​ത്രീകളുടെ വസ്​ത്രധാരണവും ബന്ധപ്പെടുത്തി സംസാരിച്ചതിനെ തുടർന്നാണ് പ്രതിഷേധം. അന്തർദേശീയ മാധ്യമത്തിന്​ നൽകിയ അഭിമുഖത്തിലായിരുന്നു ഇമ്രാൻ ഖാൻറെ വിവാദ പ്രസ്​താവന.

‘സ്​ത്രീകൾ കുറച്ചു വസ്​ത്രം മാത്രമാണ്​ ധരിച്ചിരിക്കുന്നതെങ്കിൽ, അത്​ പുരുഷൻമാരിൽ സ്വാധീനം ചെലുത്തും. അല്ലെങ്കിൽ അവർ റോബോട്ട്​ ആയിരിക്കണം. ഇതൊരു സാമാന്യ ബുദ്ധി മാത്രമാണ്​’ -ഇമ്രാൻ ഖാൻ പറഞ്ഞു.

എന്നാൽ ഇമ്രാൻ ഖാൻറെ പ്രസ്​താവനക്കെതിരെ കടുത്ത പ്രതിഷേധമാണ്​ സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്​. നിരവധി പ്രതിപക്ഷ നേതാക്കളും മാധ്യമപ്രവർത്തകരും ​വിമർശനവുമായി രംഗ​​ത്തെത്തി. ഇതിനു മുമ്പും സമാന പ്രസ്​താവന ഇമ്രാൻ ഖാൻ നടത്തിയിരുന്നു. പാകിസ്​താനിൽ ലൈംഗികാതിക്രമങ്ങൾക്ക്​ കാരണം അശ്ലീല വസ്ത്രധാരണം ആണെന്നായിരുന്നു മാസങ്ങൾക്ക്​ മുമ്ബ്​ ഇമ്രാൻ ഖാൻ നടത്തിയ പ്രതികരണം. ‘പ്രലോഭനം ഒഴിവാക്കുകയെന്നതാണ്​ പർദയുടെ ആശയം. എന്നാൽ ഇതൊഴിവാക്കാനുള്ള ഇച്ഛാശക്തി എല്ലാവർക്കും ഇല്ല’ -എന്നായിരുന്നു ഇമ്രാൻ ഖാന്റെ വാക്കുകൾ.

പാകിസ്ഥാനിൽ 24 മണിക്കൂറിൽ 11 ബലാത്സംഗ കേസുകൾ റിപ്പോർട്ട്​ ചെയ്യുന്നു​ണ്ടെന്നാണ്​ ഔദ്യോഗിക കണക്കുകൾ. കഴിഞ്ഞ ആറുവർഷമായി 22,000 കേസുകളാണ്​ പൊലീസിൽ റിപ്പോർട്ട്​ ചെയ്​തത്​. അതേസമയം ബലാത്സംഗ കേസുകളിൽ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം 0.3 ശതമാനം മാത്രവും. രാജ്യത്ത്​ ബലാത്സംഗവും ലൈംഗികാതിക്രമവും ഒഴിവാക്കാൻ എന്ത്​ നടപടി സ്വീകരിക്കുമെന്ന ചോദ്യത്തിനായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. അന്ന്​ പ്രധാനമന്ത്രിയുടെ പ്രസ്​താവനക്കെതിരെ നൂറുകണക്കിന്​ പേർ മാപ്പ്​ പറയണമെന്ന ആവശ്യവുമായി കത്തെഴുതിയിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...