Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

ഇന്ധനവില വർധനയിൽ കൈ മലർത്തി കേന്ദ്ര സർക്കാർ : കുറ്റം യു.പി.എ സർക്കാറിൻറെ തലയിൽ​ കെട്ടിവെച്ചു

ന്യൂ ഡെൽഹി: അടിക്കടിയുള്ള ഇന്ധനവില വർധനയിൽ രാജ്യത്തെ ജനങ്ങൾ പരക്കം പായുമ്പോൾ ഉത്തരവാദിത്തം യു.പി.എ സർക്കാറിൻറെ തലയിൽ കെട്ടിവെച്ച്‌​ ​ബി.ജെ.പിയും കേന്ദ്രസർക്കാറും. 2004-2014 യു.പി.എ കാലഘട്ടത്തിൽ ‘ഓയിൽ ബോണ്ട്​’ ഉപയോഗിച്ച്‌ മുൻ പ്രധാനമന്ത്രി​ മൻമോഹൻ സിങ്​ നടത്തിയ സാമ്പത്തിക തട്ടിപ്പാണ്​ വില വർധനക്ക്​ കാരണമെന്ന്​ സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു .

സംഭവത്തിൽ രാഷ്​ട്രീയക്കാരെ മാറ്റി നിർത്തി ​ ‘രാഷ്​ട്രീയക്കാരല്ലാത്ത ചിലർ’ തീരുമാനങ്ങൾ എടുക്കുകയായിരുന്നുവെന്നും മൻമോഹൻ സിങ്ങിനെ ലക്ഷ്യമാക്കി അവർ വിമർശനം ഉയർത്തി. ഇന്ധനമേഖലയിൽ സബ്​സിഡിക്ക്​ വേണ്ടി യു.പി.എ സർക്കാർ ഓയിൽ ബോണ്ടുകളുണ്ടാക്കി. ചില പെട്രോളിയം ഉൽപ്പന്നങ്ങൾക്ക്​ സബ്​സിഡി നൽകുന്നതിനായിരുന്നു ഇത്തരം ബോണ്ടുകൾ. ഓയിൽ ബോണ്ട്​ കടപത്രം ഇറക്കി യു.പി.എ സർക്കാർ കടബാധ്യത കൂട്ടുകയായിരുന്നു എന്നാണ് ആരോപണം .

1,30,701 കോടി രൂപ കടപത്രത്തിൻറെ കടം ഇക്കൊല്ലം വീട്ടണം. അതിൽ 10,000 കോടി രൂപ​ അവർക്ക്​ പലിശ നൽകണമെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു. ബന്ധപ്പെട്ട സർക്കാറും ഉദ്യോഗസ്​ഥരും സാമ്പത്തിക ഉപദേശകരും റിസർവ്​ ബാങ്ക്​ ഗവർണർമാരുമെല്ലാം ഇതിൻറെ ഉത്തരവാദികളാണ്​. തുടർന്നുവന്ന സർക്കാറിന് കടപത്രത്തിൻറെ ഭാരവും കൈമാറി. രാഷ്​ട്രീയക്കാരല്ലാത്തവർ നടത്തിയ കൃത്യവിലോപത്തിൻറെ ഉത്തരവാദിത്തം രാഷ്​ട്രീയക്കാർ ഏറ്റെടുക്കേണ്ടി വരുന്നുവെന്നും ആരോപിക്കുന്നു .

കഴിഞ്ഞ ഏഴുകൊല്ലമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ കടപത്രത്തിൻറെ 70,000 കോടിയുടെ പലിശ മാത്രം കൊടുത്തു തീർത്തു. ഇതിന് പുറമെ കൊറോണ ​ പ്രതിരോധത്തിനായി മാറ്റിവെച്ചത്​ 35,000 കോടി മാത്രമെന്നതാണ്​ ഇതിൻറെ വിരോധാഭാസമെന്നും അവർ പറയുന്നു.

ബി.ജെ.പി നേതാവ്​ അമിത്​ മാളവ്യയടക്കം പത്ര റിപ്പോർട്ട്​ പങ്കുവെച്ച്‌​ യു.പി.എ സർക്കാറിനും മൻമോഹൻ സിങ്ങിനുമെതിരെ രംഗത്തെത്തി. യു.പി.എ സർക്കാറിൻറെ കെടുകാര്യസ്​ഥത​യാണ്​ ഇന്ധനവില വർധനക്ക്​ കാരണമെന്ന്​ വരുത്തിതീർക്കാനാണ്​​ ബിജെപി സർക്കാരിന്റെ നീക്കം. അതേസമയം, കേന്ദ്ര സർക്കാറും ബി.ജെ.പിയും മുടന്തൻ ന്യായങ്ങൾ നിരത്തുകയായിരുന്നുവെന്നാണ്​ കോൺഗ്രസ്​ നേതാക്കൾ വ്യക്തമാക്കിയത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...