Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

ട്രാക്ടറുമായി തയ്യാറായിരിക്കു; കർഷകരോട് രാകേഷ് ടിക്കായത്തിന്റെ ആഹ്വാനം

ന്യൂ ഡെൽഹി: സർക്കാർ വിരുദ്ധ പ്രക്ഷോഭം ശക്തമാക്കാൻ ട്രാക്ടറുമായി തയ്യാറായിരിക്കാൻ ഭാരതീയ കിസാൻ യൂനിയൻ നേതാവ് രാകേഷ് ടിക്കായത്ത് കർഷകരോട് ആഹ്വാനം ചെയ്തു. കാർഷിക നിയമങ്ങൾ പിൻവലിക്കുന്നത് വരെ സമരം തുടരുമെന്നും ടിക്കായത്ത് വ്യക്തമാക്കി. സമരങ്ങൾ ശക്തമാക്കാനാണ് നമ്മൾ ശ്രമിക്കേണ്ടത്. നമ്മുടെ ഭൂമിയെ സംരക്ഷിക്കാനുള്ള മാർഗം അതാണെന്നും ടിക്കായത്ത് പറഞ്ഞു.

കേന്ദ്ര സർക്കാർ കർഷകരെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ അവസാനിപ്പിക്കണം. കാർഷിക നിയമം പിൻവലിക്കാതെ പ്രതിഷേധക്കാർ മടങ്ങിപ്പോകില്ലെന്നും ടിക്കായത്ത് വ്യക്തമാക്കി. ഒരേ ആവശ്യത്തിനായി നമുക്ക് ഒരുമിച്ച്‌ നിൽക്കാം. ഒന്നുകിൽ ജനതയോ അല്ലെങ്കിൽ സർക്കാരോ മാത്രമേ ഇക്കാര്യത്തിൽ അവശേഷിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

കള്ളക്കേസുകൾ കൊണ്ട് കർഷക ശബ്ദം ഇല്ലാതാക്കാൻ സാധിക്കില്ലെന്നും ടിക്കായത്ത് കേന്ദ്ര സർക്കാരിന് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസങ്ങളിൽ കർഷക സമര വേദി ഒറ്റപ്പെട്ട സംഘർഷങ്ങൾ സാക്ഷ്യം വഹിച്ചിരുന്നു. കർഷകരാണ് പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതെന്ന് പോലിസ് ആരോപിന്നു. എന്നാൽ, സമാധാനപരമായി സമരം നടത്തിയിട്ടും പോലിസ് ഞങ്ങളെ പിരിച്ചുവിടാനാണ് ശ്രമിക്കുന്നതെന്ന് കർഷകർ ആരോപിക്കുന്നു. അതേസമയം, ഹരിയാനയിൽ ബിജെപി-ജെജെപി നേതാക്കൾ പങ്കെടുക്കുന്ന പൊതുപരിപാടികളിൽ ശക്തമായ പ്രതിഷേധവുമായി കർഷകർ മുന്നോട്ട് വരുന്നുണ്ട്. കാർഷിക നിയമം പിൻവലിക്കാതെ ഇവരെ ഒരു പരിപാടിയിലും ഇവരെ പങ്കെടുക്കാൻ അനുവദിക്കില്ലെന്നാണ് കർഷക നിലപാട്.

അതേസമയം, സിംഘു അതിർത്തിയിൽ കർഷകർ തങ്ങളുടെ സ്‌പെഷ്യൽ ബ്രാഞ്ച് ഓഫിസർമാരെ മർദിച്ചെന്ന് ഡെൽഹിപോലിസ് ആരോപിക്കുകയും സംഭവത്തിൽ നരേല പോലിസ് കേസെടുക്കുകയും ചെയ്തിരുന്നു. എന്നാൽ,സർക്കാരും പോലിസും ചേർന്ന് കർഷരെ അക്രമത്തിലേക്ക് തള്ളിവിടാൻ കള്ളക്കഥകൾ മെനയുകയാണ് എന്ന് രാകേഷ് ടിക്കായത്ത് കുറ്റപ്പെടുത്തി.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...