Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച്‌ ഇന്ന് സംസ്ഥാനത്ത് ചക്രസ്തംഭന സമരം

രാജ്യത്ത് ഇന്ധനവില ദിനംപ്രതി വർധിച്ചു വരുന്ന സാഹചര്യമാണുള്ളത്. ഈ മാസം ഇന്നലെ വരെ സംസ്ഥാനത്ത് പതിനൊന്നാം തവണയാണ് ഇന്ധനവിലയിൽ വർധനവുണ്ടായത്. ഇന്ധനവില വർധിപ്പിക്കുന്ന കേന്ദ്ര സർക്കാറിന്റെ നിലപാടിൽ പ്രതിഷേധിച്ച്‌ ഇന്ന് സംസ്ഥാനത്തൊട്ടാകെ ചക്രസ്തംഭന സമരം നടക്കും. വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് സമരം നടക്കുക.

ചക്രസ്തംഭന സമരത്തിന്റെ ഭാഗമായി രാവിലെ 11 മണിമുതൽ 11.15 വരെയുള്ള സമയം സംസ്ഥാനത്ത് നിരത്തിലുള്ള മുഴുവൻ വാഹനങ്ങളും നിർത്തിയിട്ട് പ്രതിഷേധിക്കും. ആ സമയത്ത് എവിടെയാണോ വാഹനമുള്ളത് അവിടെ 15 മിനിറ്റ് നേരം വാഹനം നിശ്ചലമാക്കി നിർത്തുന്നതാണ് സമരം.

ആ സമയം നിരത്തിലെ മുഴുവൻ വാഹനങ്ങളും നിർത്തിയിടാൻ തന്നെയാണ് തീരുമാനം. സമരത്തിൽ പങ്കെടുക്കുമെന്ന് ബസ് ഓപ്പറേറ്റർമാരുടെ സംഘടനകളും ലോറി ഓപ്പറേറ്റേഴ്‌സ് അസോസിയേഷനും അറിയിച്ചിട്ടുണ്ട്. ഇവർക്കൊപ്പം സമരത്തിൽ സ്വകാര്യ, ഇരുചക്ര വാഹനങ്ങളും പങ്കെടുക്കും. അതേസമയം, ആംബുലൻസിന് യാത്രാസൗകര്യം വളണ്ടിയർമാർ ഉറപ്പുവരുത്തും. ഇന്ധനവില ഇപ്പോൾ തന്നെ റോഡ് ട്രാൻസ്‌പോർട്ട് വ്യവസായത്തിന്റെ നട്ടെല്ല് ഓടിച്ചതായാണ് പരാതി ഉയരുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...