Connect with us

Hi, what are you looking for?

LATEST NEWS

ആദ്യ ഡോസ് കൊവിഷീൽഡ്, രണ്ടാമത് നൽകിയത് കൊവാക്‌സിൻ!!

ചിറ്റൂർ: ആദ്യ ഡോസ് കൊവിഷീൽഡ് വാക്‌സിൻ ലഭിച്ച ഗ്രാമീണർക്ക് ആശുപത്രിയിൽ നിന്ന് രണ്ടാമത് നൽകിയത് കൊവാക്‌സിൻ. ആന്ധ്രാ പ്രദേശിലെ ചിറ്റൂർ ജില്ലയിലാണ് ആശുപത്രി അധികൃതരിൽ നിന്ന് ഗുരുതരമായ അനാസ്ഥയുണ്ടായത്. ചിറ്റൂരിലെ ഗുഡയാനംപള‌ളി ഗ്രാമത്തിൽ ഏപ്രിൽ ആദ്യവാരം ഗ്രാമവാസികൾക്ക് കൊവിഷീൽഡ് കുത്തിവച്ചു. തുടർന്ന് രണ്ടാം ഘട്ട വാക്‌സിനേഷനെത്തിയവരിലാണ് ഞായറാഴ്‌ച കൊവാക്‌സിൻ കുത്തിവച്ചത്.

എന്നാൽ കുത്തിവയ്‌പ്പെടുത്ത 27 പേർക്കും പ്രശ്‌നമൊന്നുമില്ലെന്നും ഇവരുടെ വാക്‌സിനേഷൻ വിവരങ്ങൾ അപ്ഡേ‌റ്റ് ചെയ്‌ത സോഫ്‌റ്റ്‌വെയറിലെ തകരാറുകൊണ്ടാണ് വാക്‌സിൻ മാറി നൽകിയതെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന വിശദീകരണം. എന്നാൽ കുത്തിവയ്‌പ്പെടുത്തവരോട് ആരോഗ്യവകുപ്പ് അധികൃതർ വിവരങ്ങളൊന്നും ചോദിച്ചില്ലെന്നാണ് വിവരം.

സംഭവത്തിന് കാരണക്കാരായവരെ ശിക്ഷിക്കുമെന്നാണ് അധികൃതർ അറിയിക്കുന്നത്. ‘സാങ്കേതിക പ്രശ്‌നങ്ങൾ കാരണം കുത്തിവയ്‌പ്പ് എടുത്തവരുടെ വിവരങ്ങളെടുക്കാൻ നഴ്‌സിന് കഴിഞ്ഞില്ല. അതാണ് കുഴപ്പമായത്. എന്നാൽ കുത്തിവയ്‌പ്പെടുത്ത 27 പേരും പ്രശ്‌നങ്ങളൊന്നുമില്ലാതെയിരിക്കുന്നു.’ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.യു. ശ്രീഹരി പറഞ്ഞു.

സംഭവത്തിൽ ആന്ധ്രാ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഗ്രാമവാസികൾക്ക് കുത്തിവയ്പ്പ് നൽകിയ നഴ്‌സിനെ കുറിച്ച്‌ ഗ്രാമത്തിലെ ജനങ്ങൾക്ക് വളരെ നല്ല അഭിപ്രായമാണ്. നഴ്സിനെതിരെ നടപടിയെടുക്കരുതെന്നാണ് ഗ്രാമവാസികൾ ആവശ്യപ്പെടുന്നത്. വാക്‌സിനെടുക്കാനെത്തിയയാൾ തെറ്റായ വാക്‌സിൻ വയൽ എടുക്കുന്നത് കണ്ടതോടെയാണ് സംഭവം പുറത്ത് അറിഞ്ഞത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

തലസ്ഥാനത്ത് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മേരിയുടെ അമ്മയെ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്ത് പൊലീസ്. ഇവിടെ നിന്നും കുട്ടിയുടെ വസ്ത്രങ്ങൾ പൊലീസ് ശേഖരിച്ചു. അതേസമയം, സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്...

KERALA NEWS

വയനാട് പുല്‍പള്ളിയിൽ ചേകാടി റോഡിലെ ചെറിയമല ജംഗ്ഷനില്‍ വെള്ളിയാഴ്ച രാവിലെ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്തിനെത്തുടര്‍ന്നു മരിച്ച കുറുവ ടൂറിസം കേന്ദ്രം ജീവനക്കാരന്‍ പാക്കം വെള്ളച്ചാലില്‍ പോളിന്റെ പോളിന്റെ കുടുംബത്തിന് 50 ലക്ഷം...

KERALA NEWS

പാലക്കാട്: ഹൃദയാഘാതം മൂലം ഇരുപത്തിയാറുകാരന് ദാരുണാന്ത്യം. പാലക്കാട് കാഞ്ഞിരത്താണി കപ്പൂരിൽ പത്തായപ്പുരയ്ക്കൽ ഷെഫീക്ക് (26) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന ഷെഫീക്ക് പുലർച്ചെയോടെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു....

NATIONAL

ഭാരത് അരിയുടെ വിതരണം ആരംഭിച്ച് കേന്ദ്രം. കിലോഗ്രാമിന് 29 രൂപ നിരക്കിൽ അഞ്ച്, 10 കിലോ ഗ്രാം പാക്കറ്റുകളിലായിരിക്കും അരി ലഭിക്കുകയെന്ന് ഭക്ഷ്യ-ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു.ആദ്യഘട്ടത്തിൽ ചില്ലറവിപണി വിൽപ്പനയ്ക്കായി അഞ്ചുലക്ഷം...