Connect with us

Hi, what are you looking for?

LATEST NEWS

ഏറ്റവും കൂടുതൽ കുഞ്ഞുങ്ങളുള്ള കുടുംബത്തിന് ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ച്‌ മിസോറാം മന്ത്രി

ഐസ്വാൾ : ഏറ്റവും കൂടുതൽ കുഞ്ഞുങ്ങളുള്ള കുടുംബത്തിന് ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ച്‌ മിസോറാം മന്ത്രി. ജനസംഖ്യാ പ്രാതിനിധ്യം കുറഞ്ഞ മിസോ സമുദായത്തിന് പ്രാമുഖ്യമുള്ള മണ്ഡലത്തിലാണ് കായിക മന്ത്രി റോബർട്ട് റൊമാവിയ റോയ്‌ട്ടെ ഈ പ്രഖ്യാപനം നടത്തിയത്. രാജ്യത്ത് പല സംസ്ഥാനങ്ങളും ജനസംഖ്യാ നിയന്ത്രണത്തിനുള്ള നടപടികളുമായി മുന്നോട്ടു നീങ്ങുന്നതിനിടെയാണ് മിസോറാം മന്ത്രിയുടെ പ്രഖ്യാപനം. പണം പിതാവിനോ മാതാവിനോ പണം കൈപ്പറ്റാം. ഒരു സർട്ടിഫിക്കറ്റും ട്രോഫിയും പണത്തോടൊപ്പം ലഭിക്കും.

ഐസ്വാൾ ഈസ്റ്റ്-2 മണ്ഡലത്തിലുള്ളവർക്കു മാത്രമാകും ആനുകൂല്യം. റോയ്‌ട്ടെയുടെ മകൻ നിയന്ത്രിക്കുന്ന നിർമാണ കമ്പനിയുടെ വകയാണ് സമ്മാനം. 21,087 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള മിസോറാമിൽ 1,091,014 ആണ് ജനസംഖ്യ.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

സംസ്ഥാനത്ത് നദികളിൽ നിന്നുള്ള മണൽവാരൽ പുനരാംഭിക്കുന്നു. റവന്യു സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. കഴിഞ്ഞ 10 വർഷം മുടങ്ങിക്കിടക്കുകയായിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി 2001ലെ കേരള പ്രൊട്ടക്‌ഷൻ ഓഫ് റിവർ ബാങ്ക്‌സ് ആൻഡ്...

KERALA NEWS

തലസ്ഥാനത്ത് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മേരിയുടെ അമ്മയെ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്ത് പൊലീസ്. ഇവിടെ നിന്നും കുട്ടിയുടെ വസ്ത്രങ്ങൾ പൊലീസ് ശേഖരിച്ചു. അതേസമയം, സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്...

KERALA NEWS

വയനാട് പുല്‍പള്ളിയിൽ ചേകാടി റോഡിലെ ചെറിയമല ജംഗ്ഷനില്‍ വെള്ളിയാഴ്ച രാവിലെ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്തിനെത്തുടര്‍ന്നു മരിച്ച കുറുവ ടൂറിസം കേന്ദ്രം ജീവനക്കാരന്‍ പാക്കം വെള്ളച്ചാലില്‍ പോളിന്റെ പോളിന്റെ കുടുംബത്തിന് 50 ലക്ഷം...

KERALA NEWS

പാലക്കാട്: ഹൃദയാഘാതം മൂലം ഇരുപത്തിയാറുകാരന് ദാരുണാന്ത്യം. പാലക്കാട് കാഞ്ഞിരത്താണി കപ്പൂരിൽ പത്തായപ്പുരയ്ക്കൽ ഷെഫീക്ക് (26) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന ഷെഫീക്ക് പുലർച്ചെയോടെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു....