തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് വർദ്ധിപ്പിച്ചത്. 99 രൂപ 54 പൈസയാണ് ഇന്നത്തെ വില.
തിരുവനന്തപുരത്ത് പെട്രോൾ വില നൂറിനോട് അടുത്തു. ഡീസൽ വില ലിറ്ററിന് 94 രൂപ 82പൈസയായി.
കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 97രൂപ 60 പൈസയും ഡീസലിന് 93രൂപ 99 പൈസയുമാണ് വില. 22 ദിവസത്തിനിടെ ഇത് പന്ത്രണ്ടാം തവണയാണ് ഇന്ധനവില കൂട്ടുന്നത്.
You must be logged in to post a comment Login