Connect with us

Hi, what are you looking for?

KERALA NEWS

സി കെ ജാനുവിന് പണം നൽകിയത് ആർ എസ് എസ് അറിവോടെ’; സുരേന്ദ്രന്റെ ശബ്‌ദരേഖ പുറത്ത്

കോഴിക്കോട്: ജെ.ആർ.പി നേതാവ് സി.കെ. ജാനുവിന് ബി.ജെ.പി പണം നൽകിയത് ആർ.എസ്.എസ് അറിവോടെയെന്ന് ശബ്ദരേഖ. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും ജെ.ആർ.പി ട്രഷറർ പ്രസീദ അഴീകോടും തമ്മിലുള്ള ഫോൺ സംഭാഷണമാണ് പുറത്തായത്. 1 മിനിറ്റ് 21 സെക്കൻഡും ദൈർഘ്യമുള്ള സംഭാഷണമാണ് പ്രസീദ അഴീക്കോട് പുറത്തുവിട്ടത്.

പണം ഏർപ്പാട് ചെയ്തത് ആർ.എസ്.എസ് ഓർഗനൈസിങ് സെക്രട്ടറി എം. ഗണേഷനാണെന്ന് കെ. സുരേന്ദ്രൻ ഫോൺ സംഭാഷണത്തിൽ പറയുന്നുണ്ട്. ജെ.ആർ.പിക്കുള്ള 25 ലക്ഷമാണ് കൈമാറുന്നതെന്നും സംഭാഷണത്തിൽ സുരേന്ദ്രൻ വിവരിക്കുന്നുണ്ടെന്ന് റിപ്പോർട്ട് ചെയ്തു.

സുൽത്താൻ ബത്തേരിയിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സി.കെ. ജാനു അടക്കമുള്ളവരുടെ നേതൃത്വത്തിൽ ജെ.ആർ.പിയാണ് സംഘടിപ്പിച്ചിരുന്നത്. ജെ.ആർ.പി പ്രചാരണ ചെലവുകൾക്കായി പണം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം മഞ്ചേശ്വരത്തെത്തി കെ. സുരേന്ദ്രനുമായി ജെ.ആർ.പി നേതാക്കൾ നേരിട്ട് സംസാരിക്കുകയും ചെയ്തു. ഈ കൂടിക്കാഴ്ചയിലെ ധാരണ പ്രകാരമാണ് എം. ഗണേഷൻ വഴി സുൽത്താൻ ബത്തേരിയിൽ പണം എത്തിച്ച്‌ കൊടുക്കുന്നത്.

മാർച്ച്‌ 26ന് മണിമല ഹോം റെസിഡൻസ് എന്ന ബത്തേരിയിലെ ഹോം സ്റ്റേയിൽ വെച്ച്‌ ബി.ജെ.പി ജില്ലാ സെക്രട്ടറി പ്രശാന്ത് മലയൻ ആണ് സി.കെ. ജാനുവിന് പണം കൈമാറിയത്. പൂജ സാധനങ്ങൾ എന്ന് തോന്നിക്കുന്ന തരത്തിൽ കാവി തുണിയിൽ പൊതിഞ്ഞാണ് പണം എത്തിച്ചത്. ജെ.ആർ.പിക്ക് എന്ന് പറഞ്ഞാണ് ബി.ജെ.പി നേതൃത്വം ജാനുവിന് പണം കൈമാറി‍യത്. എന്നാൽ, ജാനു ഈ പണം ജെ.ആർ.പി നേതാക്കൾക്ക് നൽകിയില്ലെന്നാണ് പ്രസീദ മൊഴി നൽകിയിട്ടുള്ളത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

തലസ്ഥാനത്ത് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മേരിയുടെ അമ്മയെ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്ത് പൊലീസ്. ഇവിടെ നിന്നും കുട്ടിയുടെ വസ്ത്രങ്ങൾ പൊലീസ് ശേഖരിച്ചു. അതേസമയം, സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്...

KERALA NEWS

വയനാട് പുല്‍പള്ളിയിൽ ചേകാടി റോഡിലെ ചെറിയമല ജംഗ്ഷനില്‍ വെള്ളിയാഴ്ച രാവിലെ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്തിനെത്തുടര്‍ന്നു മരിച്ച കുറുവ ടൂറിസം കേന്ദ്രം ജീവനക്കാരന്‍ പാക്കം വെള്ളച്ചാലില്‍ പോളിന്റെ പോളിന്റെ കുടുംബത്തിന് 50 ലക്ഷം...

KERALA NEWS

പാലക്കാട്: ഹൃദയാഘാതം മൂലം ഇരുപത്തിയാറുകാരന് ദാരുണാന്ത്യം. പാലക്കാട് കാഞ്ഞിരത്താണി കപ്പൂരിൽ പത്തായപ്പുരയ്ക്കൽ ഷെഫീക്ക് (26) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന ഷെഫീക്ക് പുലർച്ചെയോടെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു....

NATIONAL

ഭാരത് അരിയുടെ വിതരണം ആരംഭിച്ച് കേന്ദ്രം. കിലോഗ്രാമിന് 29 രൂപ നിരക്കിൽ അഞ്ച്, 10 കിലോ ഗ്രാം പാക്കറ്റുകളിലായിരിക്കും അരി ലഭിക്കുകയെന്ന് ഭക്ഷ്യ-ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു.ആദ്യഘട്ടത്തിൽ ചില്ലറവിപണി വിൽപ്പനയ്ക്കായി അഞ്ചുലക്ഷം...