Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

രാമനാട്ടുകര അപകടം : സ്വർണക്കവർച്ച സംഘത്തലവൻ സൂഫിയാൻ രക്ഷപ്പെട്ടത് അപകടം നടന്ന ഉടനെന്ന് പൊലീസ്

കോഴിക്കോട്: രാമനാട്ടുകര അപകടം നടന്ന സ്ഥലത്ത് നിന്ന് സ്വർണക്കവർച്ച സംഘത്തലവൻ സൂഫിയാൻ രക്ഷപ്പെട്ടത് അപകടം നടന്ന ഉടനെന്ന് പൊലീസ്. കൂട്ടാളികൾ അപകടത്തിൽപ്പെട്ടത് അറിഞ്ഞ് സൂഫിയാൻ രക്ഷപ്പെട്ടതായാണ് വിവരം. രക്ഷപ്പെടാൻ ഉപയോഗിച്ച കാറുകളെ കുറിച്ച്‌ അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

ഫോർച്യൂണർ, ഥാർ എന്നീ കാറുകളെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. കാണാതായ മൂന്നാമത്തെ വാഹനത്തെ കുറിച്ച്‌ വിവരം ലഭിച്ചിട്ടില്ല. അപകടം നടന്നപ്പോൾ മാരുതി ബലേനോ കാർ നിർത്താതെ പോയെന്നാണ് ലോറി ഡ്രൈവറുടെ മൊഴി നൽകിയിട്ടുണ്ട്. അമിത വേഗത്തിലാണ് അപകടത്തിൽപ്പെട്ട കാർ സഞ്ചരിച്ചത്. പുലർച്ചെ 4.27നും 4.34നും ഇടയിലാണ് പുളിഞ്ചോട് വച്ച്‌ സംഭവം നടന്നത്. കരിപ്പൂർ വിമാനത്താവളത്തിന് അടുത്ത് വച്ച്‌ ഇരുസംഘങ്ങളും ഏറ്റുമുട്ടി. ഇതിൻറെ തെളിവുകളും ലഭിച്ചിട്ടുണ്ട്.

മൂന്ന് ജില്ലകൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. ഇന്നലെ എട്ട് പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തിരുന്നു. സ്വർണക്കടത്ത് സംഘങ്ങളുമായി അടുത്തബന്ധമുള്ളവരാണ് പൊലീസ് പിടിയിലായവർ. കള്ളക്കടത്ത് സ്വർണത്തിന് സുരക്ഷയൊരുക്കുന്നത് നേരത്തേ ഇവർ ഏറ്റെടുത്തിരുന്നതായും അവസരം കിട്ടുമ്ബോൾ കള്ളക്കടത്ത് സ്വർണം കവർന്നിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ചിലർ ക്രിമിനൽ കേസുകളിൽ പ്രതികളാണ്.

കണ്ണൂർ സ്വദേശിയിലൂടെ ഗൾഫിൽനിന്ന് സ്വർണം കൊണ്ടുവരുന്നത് സംബന്ധിച്ച വിവരങ്ങൾ സംഘത്തിന് കൃത്യമായി ലഭിച്ചിരുന്നു. കഴിഞ്ഞ 16 മുതൽ കരിപ്പൂരിലെ ഓപ്പറേഷനുവേണ്ടി സംഘം പദ്ധതി തയ്യാറാക്കിയിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കള്ളക്കടത്ത് സ്വർണത്തിന് സുരക്ഷയൊരുക്കാനാണ് തങ്ങൾ കരിപ്പൂരിലെത്തിയതെന്ന് പിടിയിലായ യുവാക്കൾ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. കണ്ണൂർ സ്വദേശിയാണ് ഇതിനുള്ള ക്വട്ടേഷൻ നൽകിയതെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്.

അപകടത്തിൽ മരിച്ച സംഘം 2019ൽ തന്നെ മർദിച്ച്‌ രണ്ടു കാറുകൾ തട്ടിയെടുത്തിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ഒരു യുവാവും രംഗത്തെത്തിയിട്ടുണ്ട്. വാഹനമോഷണം, ഭീഷണി, മർദനം എന്നിവ ഇവരുടെ സ്ഥിരം പരിപാടിയാണെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ചരൽ ഫൈസൽ ഉൾപ്പടെയുള്ള ഇവരുടെ സംഘത്തിലെ പ്രധാനികളെ ഭയന്ന് പലരും പരാതി നൽകില്ലെന്നും യുവാവ് വെളിപ്പെടുത്തി. തന്നെ ക്രൂരമായി മർദിച്ച ശേഷം തൻറേയും കൂട്ടുകാരൻറേയും വാഹനങ്ങൾ തട്ടിയെടുത്തു. പൊലീസിൽ പരാതി നൽകി ആറ് മാസത്തിന് ശേഷമാണ് വാഹനം തിരിച്ചുകിട്ടിയത്. ഒരുപാട് പേർക്ക് ഇത്തരത്തിൽ ചെർപ്പുളശേരിയിൽ അനുഭവങ്ങളുണ്ടായിട്ടുണ്ടെന്നും യുവാവ് പറയുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...