Connect with us

Hi, what are you looking for?

KERALA NEWS

ഒടുവിൽ വിസ്മയയുടെ പ്രണയലേഖനം കാളിദാസിന് കിട്ടി: പക്ഷെ മറുപടി കേൾക്കാൻ അവളില്ലായിരുന്നു

കൊല്ലം: ഓർമ്മകളിലേക്ക് വിസ്മയ എന്ന പെൺകുട്ടി മാഞ്ഞുപോകുമ്പോഴും അവളെഴുതിയ ആ പ്രണയലേഖനം കേരളം മുഴുവൻ വായിച്ചു കൊണ്ടിരിക്കുകയാണ്. രണ്ടു വർഷം മുൻപത്തെ വാലന്റൈൻസ് ഡേയ്ക്കാണ് വിസ്മയ തന്റെ ഇഷ്ട നടനായ കാളിദാസ് ജയറാമിന് ഒരു പ്രണയലേഖനം എഴുതുന്നത്. കത്ത് കാളിദാസിന്റെ അടുത്തെത്തുന്നതും, ഇഷ്ടതാരത്തിന്റെ ഫോൺവിളി തന്നെത്തേടിയെത്തുന്നതുമെല്ലാം വിസ്മയ ഒരുപാട് സ്വപ്നം കണ്ടിരുന്നു. അവസാനം ആ കത്ത് കാളിദാസിന്റെ അടുത്ത് എത്തുക തന്നെ ചെയ്തു. പക്ഷേ അതു കാണാനോ, അയാൾക്ക് തരാനുള്ള മറുപടികൾ വായിക്കാനോ അവളുണ്ടായില്ല.

‘പ്രിയപ്പെട്ട വിസ്മയ, നിങ്ങൾ എനിക്കെഴുതിയ കത്ത് എന്റെ അടുത്തെത്തുന്നത് നിങ്ങളെ സ്നേഹിക്കുന്നവർക്ക് നിങ്ങളെ നഷ്ടമായപ്പോഴാണ്. മാപ്പ്! ആരും കേൾക്കാതെ പോയ ആ ശബ്ദത്തിന്! എരിഞ്ഞമർന്ന സ്വപ്നങ്ങൾക്ക്!’- എന്നാണ് കത്തിന് മറുപടിയായി താരം കുറിച്ചത്.

വിസ്മയയുടെ കോളജിലെ സുഹൃത്തായ അരുണിമയാണ് അവളെഴുതിയ ഒരു കത്തിനെക്കുറിച്ചും വിസ്മയയെക്കുറിച്ചും ഫേസ്ബുക്കിൽ എഴുതിയത്. അത് വൈറലാവുകയും കത്ത് കാളിദാസിന്റെ അടുത്തെത്തികയുമായിരുന്നു.

അരുണിമയുടെ കുറിപ്പിന്റെ പൂർണ്ണരൂപം;

രണ്ട് വർഷം മുന്നേയുള്ള വാലന്റൈൻസ് ഡേ കോളജിൽ പ്രണയലേഖന മത്സരം നടക്കുന്നു , അന്നവളും എഴുതി ഒരു പ്രണയലേഖനം. ഒരു തമാശയ്ക്ക്. അവളുടെ പ്രിയപ്പെട്ട താരം കാളിദാസ് ജയറാമിന്. എന്നിട്ട് എന്നോട് പറഞ്ഞു അരുണിമ നീയിത് ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്. എന്നിട്ട് എല്ലാരോടും ഷെയർ ചെയ്യാൻ പറയ്, അങ്ങനെ എല്ലാരും ഷെയർ ചെയുന്നു, പോസ്റ്റ് വൈറൽ ആവുന്നു, കാളി ഇത് കാണുന്നു, എന്നെ കോൾ ചെയുന്നു, ഞങ്ങൾ സെൽഫി എടുക്കുന്നു, അവളുടെ ഓരോ വട്ട് ആഗ്രഹങ്ങൾ. അന്ന് ഞാനാ ലവ് ലൈറ്റർ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു. ആരും ഷെയർ ചെയ്തില്ല. കുറെ നേരം ആയിട്ടും ആരും ഷെയർ ചെയ്യുന്നില്ലന്ന് മനസിലായപ്പോ പോസ്റ്റ് മൂഞ്ചിയല്ലെന്ന് പറഞ്ഞു അവൾ കുറെ ചിരിച്ചു. ഇന്നിപ്പോ നവമാധ്യമങ്ങൾ മുഴുവൻ അവളെ പറ്റി എഴുതുവാ. അവളുടെ നുണക്കുഴി ചിരി പോസ്റ്റ് ചെയ്യുവാ. അവൾ ആഗ്രഹിച്ച പോലെ വൈറൽ ആയി. കഴിഞ്ഞ 6 വർഷം കൂടെ പഠിക്കുന്നവളാ അവളെ ഞങ്ങൾക്ക് അറിയാം. അവൾ ആത്മഹത്യ ചെയ്യില്ല. ഇനിയിപ്പോ ചെയ്തിട്ടുണ്ടേൽ തന്നെ അത്രമാത്രം നരകയാതന അനുഭവിച്ചിട്ടുണ്ടാവും. ഇതിനു പിന്നിൽ ഉള്ളവരെല്ലാം നിയമത്തിനു മുന്നിൽ വരണം ശിക്ഷിക്കപെടണം.’

അതേസമയം, വേദനയോടെയാണ് കാളിദാസ് ജയറാം വിസ്മയയുടെ വിയോ​ഗ വാർത്തയെക്കുറിച്ച്‌ എഴുതിയത്. വിസ്മയയുടെ വിയോഗത്തിലും അതിനു കാരണമായ സംഭവങ്ങളിലും താൻ അതീവ ദുഃഖിതനാണെന്നും സോഷ്യൽ മീഡിയിൽ പങ്കുവച്ച കുറിപ്പിലൂടെ കാളിദാസ് അറിയിച്ചു. ഇത്രയും സാക്ഷരതയും ലോകത്തിലെ എല്ലാ മൂലയിലുമുള്ള വിവരങ്ങളും അറിയാൻ സാധിക്കുന്ന ഈ കാലഘട്ടത്തിലും ഇത്തരത്തിലുള്ള വിഷയത്തിൽ ഒരു ജീവൻ നഷ്ടപ്പെടുകയെന്നത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്തതാണ്. സോഷ്യൽ മീഡിയിൽ വെറുമൊരു ഹാഷ്ടാഗായി മാത്രം ഇത് ഒതുങ്ങാതെ നമ്മുക്ക് നമ്മുടെ പെൺക്കുട്ടികളെ ജീവിതത്തിൽ മുന്നോട്ട് കൊണ്ടുവരണമെന്നും കാളിദാസ് പറഞ്ഞു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

സംസ്ഥാനത്ത് നദികളിൽ നിന്നുള്ള മണൽവാരൽ പുനരാംഭിക്കുന്നു. റവന്യു സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. കഴിഞ്ഞ 10 വർഷം മുടങ്ങിക്കിടക്കുകയായിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി 2001ലെ കേരള പ്രൊട്ടക്‌ഷൻ ഓഫ് റിവർ ബാങ്ക്‌സ് ആൻഡ്...

KERALA NEWS

തലസ്ഥാനത്ത് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മേരിയുടെ അമ്മയെ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്ത് പൊലീസ്. ഇവിടെ നിന്നും കുട്ടിയുടെ വസ്ത്രങ്ങൾ പൊലീസ് ശേഖരിച്ചു. അതേസമയം, സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്...

KERALA NEWS

വയനാട് പുല്‍പള്ളിയിൽ ചേകാടി റോഡിലെ ചെറിയമല ജംഗ്ഷനില്‍ വെള്ളിയാഴ്ച രാവിലെ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്തിനെത്തുടര്‍ന്നു മരിച്ച കുറുവ ടൂറിസം കേന്ദ്രം ജീവനക്കാരന്‍ പാക്കം വെള്ളച്ചാലില്‍ പോളിന്റെ പോളിന്റെ കുടുംബത്തിന് 50 ലക്ഷം...

KERALA NEWS

പാലക്കാട്: ഹൃദയാഘാതം മൂലം ഇരുപത്തിയാറുകാരന് ദാരുണാന്ത്യം. പാലക്കാട് കാഞ്ഞിരത്താണി കപ്പൂരിൽ പത്തായപ്പുരയ്ക്കൽ ഷെഫീക്ക് (26) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന ഷെഫീക്ക് പുലർച്ചെയോടെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു....