Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

അവൾ മാപ്പ് പറയണം, ഇത് കൂടിപ്പോയി; ജോസഫൈനെ എത്രയും പെട്ടന്ന് സ്ഥാനത്തുനിന്ന് മാറ്റണമെന്ന് രേവതി സമ്പത്ത്

ഗാർഹിക പീഡനത്തെക്കുറിച്ച്‌ അറിയിക്കാൻ വിളിച്ച യുവതിയോട് ക്ഷുഭിതയായി സംസാരിച്ച വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം സി ജോസഫൈനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമാവുകയാണ്. ഇപ്പോഴിതാ ജോസഫൈനെ വിമർശിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് നടി രേവതി സമ്ബത്ത്. ഫേസ്ബുക്കിലൂടെയായിരുന്നു വിമർശനം.

‘നാണമില്ലേ വനിതാ കമ്മിഷന്?
നിങ്ങൾ എത്ര വികാരരഹിതമായിട്ടാണ് കാര്യങ്ങളെ നോക്കിക്കാണുന്നത്. ഇതാദ്യമായല്ലെന്ന് എല്ലാവർക്കും അറിയാം. പല തലങ്ങളിൽ അതിജീവിച്ചവരെ കുറ്റപ്പെടുത്തുന്നത് അവർക്ക് വിനോദമാണ്.ഏതെങ്കിലും കേസിനായി വനിത കമ്മിഷനെ സമീപിച്ച ഞാനുൾപ്പടെയുള്ള സ്്ത്രീകൾക്ക് അത് നന്നായി അറിയാം. ഇത് അത്യന്തം ടോർച്ചറിംഗാണ്.അതിജീവിച്ചവരെ അപമാനിക്കുകയും സ്വകാര്യതയ്ക്കുള്ള അവരുടെ അവകാശം ലംഘിച്ച്‌ മാദ്ധ്യമങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടുകയും ചെയ്യുന്നത് നിങ്ങളുടെ സ്ഥിരം നാടകമാണ്.

സംസ്ഥാന സർക്കാർ എത്രയും പെട്ടെന്ന് ഇത്തരം ക്രൂരതകളിൽ ശ്രദ്ധാപൂർവ്വം ഇടപെടുകയും, നടപടി സ്വീകരിക്കുകയും വേണം. ഈ വിഷയത്തിന് സമാനമായ എം സി ജോസഫൈനെ ഉടൻ പുറത്താക്കണം. അവൾ മാപ്പ് പറയണം. ഇത് കൂടിപ്പോയി. ഇനിയും ഇത് ആവർത്തിക്കരുത്.’ എന്നാണ് രേവതി സമ്ബത്ത് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

വിജയ് മല്യയുടെ യുണൈറ്റഡ് ബ്രുവറീസിലെ ഓഹരികൾ ഹൈനകെൻ വാങ്ങി

ന്യൂഡെൽഹി: ലോകത്തിലെ ഏറ്റവും വലിയ മദ്യക്കമ്പനികളിൽ രണ്ടാമതുള്ള ഹൈനകെൻ, വിജയ് മല്യയുടെ ഓഹരികൾ വാങ്ങി. യുണൈറ്റഡ് ബ്രുവറീസിലെ 14.99 ശതമാനം ഓഹരികളാണ് വാങ്ങിയത്. ഇതോടെ കമ്പനിയിൽ ഹൈനകെന് 61.5 ശതമാനം ഓഹരികളുടെ ഉടമസ്ഥത വർധിച്ചു.

ഓഹരികൾ വാങ്ങിയത് 5825 കോടിയ്ക്കാണ്. ഡെബ്റ്റ് റിക്കവറി ട്രിബ്യൂണൽ വഴിയാണ് ഈ ഓഹരികൾ ഹൈനകെൻ സ്വന്തമാക്കിയത്. കൂടാതെ ബാങ്കുകളിൽ ഈടായി വെച്ചിരിക്കുന്ന ഓഹരികളും കമ്ബനി വാങ്ങിയേക്കും.

ബിയർ മാർക്കറ്റ് വിപണിയിൽ ഇന്ത്യയിലെ പാതിയും യുബിഎല്ലിന്റെ കൈവശമാണ്. അവശേഷിക്കുന്ന 11 ശതമാനം ഓഹരികൾ കൂടി വാങ്ങിയാൽ ഹൈനകെന് 72 ശതമാനം ഓഹരികൾ സ്വന്തമാകും.

കിങ്ഫിഷർ എയർലൈൻസുമായി ബന്ധപ്പെട്ട വായ്പാ തട്ടിപ്പ് കേസിനെ തുടർന്ന് രാജ്യം വിട്ട വിജയ് മല്യയുടെ പേരിലുണ്ടായിരുന്നതായിരുന്നു ഈ ഓഹരികൾ. മല്യ ലണ്ടനിലേക്ക് മുങ്ങിയതിന് പിന്നാലെ എൻഫോഴ്‌സ്‌മെന്റ് ഇദ്ദേഹത്തിന്റെ ആസ്തികൾ കണ്ടുകെട്ടിയിരുന്നു. 9000 കോടിയുടെ വായ്പാ തട്ടിപ്പിലാണ് ഇദ്ദേഹം പ്രതിയായിരിക്കുന്നത്. ഇതിന് പകരമായി ഇഡി വിജയ് മല്യയുടെ ഓഹരികൾ ബാങ്കുകൾക്ക് കൈമാറിയിരുന്നു. പിഎംഎൽഎ കോടതി നിർദ്ദേശത്തെ തുടർന്നായിരുന്നു ഇത്. ഈ ഓഹരികളാണ് ഇപ്പോൾ ഹൈനകെൻ വാങ്ങുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...