Connect with us

Hi, what are you looking for?

KERALA NEWS

‘അനുഭവിച്ചോളു’ എന്ന്​ പറഞ്ഞത്​ മോശം അർഥത്തിലല്ല; മാധ്യമങ്ങളോട്​ ക്ഷുഭിതയായി ജോസഫൈൻ

കൊല്ലം: പരാതി പറയാൻ വിളിച്ച യുവതിയോട് നടത്തിയ വിവാദ പരാമർശത്തിൽ പ്രതികരണവുമായി വനിത കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ.​ ‘അനുഭവിച്ചോളു’ എന്ന്​ പറഞ്ഞത്​ മോശം അർഥത്തിലല്ലെന്ന്​ ജോസഫൈൻ പറഞ്ഞു. പൊലീസിൽ പരാതിപ്പെടേണ്ട കേസായിരുന്നു അത്​. അതിനാലാണ്​ അങ്ങനെ പറഞ്ഞതെന്നും അധ്യക്ഷ വ്യക്​തമാക്കി.

ഭീഷണിയും പ്രകോപനവും അല്ല വേണ്ടത്​. തന്നെ നിയമിച്ചത്​ യൂത്ത്​ കോൺഗ്രസല്ല. സർക്കാറിന്​ എന്ത്​ തീരുമാനവും എടുക്കാമെന്നും അവർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾ ക്ഷുഭിതയായാണ്​ ജോസഫൈൻ പ്രതികരിച്ചത്​. കൊല്ലത്ത്​ ഭർതൃഗൃഹത്തിൽ മരിച്ച വിസ്​മയയുടെ വീട്​ സന്ദർശിച്ച ശേഷമായിരുന്നു​ ജോസഫൈൻറെ പ്രതികരണം.

സ്വകാര്യ ചാനലിൽ നടന്ന ലൈവ്​ ഷോയിൽ ഗാർഹികപീഡന പരാതി പറഞ്ഞ യുവതിയോടുള്ള ജോസഫൈൻറെ പ്രതികരണമാണ്​ വിവാദമായത്​. ‘2014ൽ ആണ്​ കല്യാണം കഴിഞ്ഞത്​. ഭർത്താവ്​ വിദേശത്ത്​​ പോയ ശേഷം അമ്മായിയമ്മ ശാരീരികമായി മർദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യാറുണ്ട്​. ഭർത്താവിൽ നിന്നും സമാനമായ പീഡനമേറ്റതായും യുവതി വനിതാകമ്മീഷന് ഫോണിലൂടെ​ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.

ഇത്​ കേട്ട ഉടൻ നിങ്ങൾ എന്ത്​ കൊണ്ട്​ പോലീസിൽ പരാതി നൽകിയില്ലെന്നാണ്​​ ജോസഫൈൻ ചോദിച്ചത്​. ഞാൻ ആരെയും അറിയിച്ചില്ലെന്ന്​ യുവതി മറുപടി നൽകുന്നുണ്ട്​. ​എന്നാൽ പിന്നെ അനുഭവിച്ചോ എന്നാണ്​ യുവതിക്ക്​​ ജോസഫൈൻ നൽകിയ മറുപടി.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

സംസ്ഥാനത്ത് നദികളിൽ നിന്നുള്ള മണൽവാരൽ പുനരാംഭിക്കുന്നു. റവന്യു സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. കഴിഞ്ഞ 10 വർഷം മുടങ്ങിക്കിടക്കുകയായിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി 2001ലെ കേരള പ്രൊട്ടക്‌ഷൻ ഓഫ് റിവർ ബാങ്ക്‌സ് ആൻഡ്...

KERALA NEWS

തലസ്ഥാനത്ത് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മേരിയുടെ അമ്മയെ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്ത് പൊലീസ്. ഇവിടെ നിന്നും കുട്ടിയുടെ വസ്ത്രങ്ങൾ പൊലീസ് ശേഖരിച്ചു. അതേസമയം, സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്...

KERALA NEWS

വയനാട് പുല്‍പള്ളിയിൽ ചേകാടി റോഡിലെ ചെറിയമല ജംഗ്ഷനില്‍ വെള്ളിയാഴ്ച രാവിലെ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്തിനെത്തുടര്‍ന്നു മരിച്ച കുറുവ ടൂറിസം കേന്ദ്രം ജീവനക്കാരന്‍ പാക്കം വെള്ളച്ചാലില്‍ പോളിന്റെ പോളിന്റെ കുടുംബത്തിന് 50 ലക്ഷം...

KERALA NEWS

പാലക്കാട്: ഹൃദയാഘാതം മൂലം ഇരുപത്തിയാറുകാരന് ദാരുണാന്ത്യം. പാലക്കാട് കാഞ്ഞിരത്താണി കപ്പൂരിൽ പത്തായപ്പുരയ്ക്കൽ ഷെഫീക്ക് (26) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന ഷെഫീക്ക് പുലർച്ചെയോടെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു....