Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

കൊറോണ ഡ്യൂട്ടിക്കിടെ മർദിച്ച പോലിസുകാരനെതിരേ നടപടിയില്ല; രാജിവയ്ക്കുകയാണെന്ന് യുവ ഡോക്ടർ

മാവേലിക്കര: കൊറോണ ഡ്യൂട്ടിക്കിടെ മർദിച്ച പോലിസുകാരനെതിരേ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച്‌ രാജിവയ്ക്കുകയാണെ് യുവ ഡോക്ടർ. മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടർ രാഹുൽ മാത്യുവാണ് ഫേസ് ബുക്കിലൂടെ രാജിക്കാര്യം അറിയിച്ചത്. ചികിൽസാ പിഴവ് ആരോപിച്ച്‌ ഇക്കഴിഞ്ഞ മെയ് 14ന് മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടറായ രാഹുൽ മാത്യുവിനെ സിപിഒ അഭിലാഷ് മർദിച്ചത്.

അഭിലാഷിന്റെ മാതാവ് ലാലിക്ക് ഗുരുതരമായി കൊറോണ ബാധിച്ച്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. ഇതേത്തുടർന്ന് മാതാവ് മരിച്ചതിന്റെ പിറ്റേദിവസം അഭിലാഷ് ആശുപത്രിയിലെത്തി രാഹുൽ മാത്യുവിനെ മർദിക്കുകയായിരുന്നു. സംഭവത്തിൽ അഭിലാഷിനെതിരേ കേസ് എടുത്ത് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡോക്ടർമാർ 40 ദിവസത്തോളം മാവേലിക്കരയിൽ സമരം നടത്തിയെങ്കിലും ഒരു നടപടിയുമെടുത്തില്ലെന്ന് രാഹുൽ മാത്യു ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ചാണ് സർവീസിൽ നിന്ന് രാജി വയ്ക്കുന്നതെന്നും ഡോ. രാഹുൽ മാത്യു ഫേസ് ബുക്കിലൂടെ അറിയിച്ചു.

എന്നാൽ പ്രതിയായ പോലിസുകാരൻ കൊറോണ രോഗിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ള ആളാണെന്നു തുടർ പരിശോധനയിൽ പോസിറ്റീവ് ആണെന്നു കണ്ടെത്തുകയും ചെയ്തതിനാലാണ് അറസ്റ്റ് വൈകുന്നതെന്നായിരുന്നു പോലിസ് ആദ്യം അറിയിച്ചിരുന്നത്. സംഭവത്തെ തുടർന്ന് സിവിൽ പോലിസ് ഓഫിസർ അഭിലാഷ് ആർ ചന്ദ്രനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നെങ്കിലും മറ്റ് നടപടികൾ ഒന്നുതന്നെ എടുത്തിരുന്നില്ല.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

സംസ്ഥാനത്തെ കെഎസ്ഇബി ഉപയോക്താക്കളിൽ നിന്ന് സ്വീകരിച്ചിട്ടുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റിന് 6.75% നിരക്കിൽ പലിശ ലഭിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. എല്ലാ ഉപയോക്താക്കളുടെയും മേയ്, ജൂൺ, ജൂലായ് മാസങ്ങളിലെ ബില്ലിൽ കുറവ്...

KERALA NEWS

കോഴിക്കോട്: ഭട്ട് റോഡിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-നായിരുന്നു അപകടം. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. കാർ നിർത്തിയ ഉടനെ ഡ്രൈവർക്ക് പുറത്തിറങ്ങാൻ നാട്ടുകാർ ഡോർ തുറന്നുകൊടുത്തെങ്കിലും സീറ്റ് ബെൽറ്റ്...

KERALA NEWS

കൊച്ചി |എറണാകുളം ശാസ്താംമുകളില്‍ ദേശീയപാതയില്‍ നിര്‍മാണം നടക്കുന്ന കാനയിലേക്ക് ജീപ്പ് മറിഞ്ഞ് റിട്ട. അധ്യാപിക മരിച്ചു. മാമലതുരുത്തിയില്‍ ബീന ആണ് മരിച്ചത്. അറുപത് വയസായിരുന്നു. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍...

NEWS

കോട്ടയം: പുതുപ്പള്ളി ചാലുങ്കൽപ്പടിയിൽ യുവാവിന്റെ മൃതദേഹം ഓടയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. കുറിച്ചി ഇത്തിത്താനം ചേക്കേപ്പറമ്പിൽ രഘൂത്തമന്റെ മകൻ വിഷ്ണു രാജിനെയാണ് മരിച്ച നിലയിൽ ഓടയിൽ നിന്ന് കണ്ടെത്തിയത്.പരുമലയിൽ ജോലിചെയ്യുന്ന...