Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

‘എത്രയോ പേർ എന്റെ നമ്പർ തപ്പിയെടുത്ത് വിളിക്കുന്നു; ആ കുട്ടി ഒന്നെന്നെ വിളിച്ചിരുന്നെങ്കിൽ; സുരേഷ് ഗോപി

കൊല്ലത്തെ വിസ്മയയുടെ മരണത്തിൽ വൈകാരികമായി പ്രതികരിച്ച്‌ നടനും എംപിയുമായ സുരേഷ് ഗോപി. പെൺകുട്ടികൾ ഇത്തരത്തിൽ സഹിക്കേണ്ട കാര്യമില്ലെന്നും വിസ്മയ ഒരുവട്ടം തന്നെ വിളിച്ച്‌ ഈ പ്രശ്‌നം സംസാരിച്ചിരുന്നെങ്കിൽ താൻ ഇടപെട്ടേനെ എന്നും സുരേഷ് ഗോപി പറഞ്ഞു. സ്ത്രീധനം വാങ്ങണം എന്നതിനുപരിയായി സ്ത്രീധനം കൊടുക്കണമെന്ന വാശിയും തെറ്റാണെന്ന് സുരേഷ് ഗോപി പറഞ്ഞു. വിസ്മയയുടെ സഹോദരൻ വിജിത്തുമായി സംസാരിച്ചിരുന്നെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതെ ഇരിക്കാൻ ഓരോ പഞ്ചായത്തിലും സംസ്കാരിക സംഘങ്ങളുണ്ടാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒപ്പം വിസ്മയയുടെ സഹോദരൻ വിജിത്തിനെ വിളിച്ച്‌ സംസാരിച്ച വിവരവും അദ്ദേഹം പങ്കിട്ടു.

‘ഈ വിവരം അറിഞ്ഞ് ഞാൻ വിജിത്തിനെ വിളിച്ചു. അപ്പോൾ വിസ്മയയുടെ മൃതദേഹം പോസ്മോർട്ടം ചെയ്യാൻ കൊണ്ടുപോയിരിക്കുകയായിരുന്നു. ഞാൻ വിജിത്തിനോട് ചോദിച്ചു പോയി. എത്രയോ പേർ എന്റെ നമ്പർ തപ്പിയെടുത്ത് വിളിക്കുന്നു. ഈ തീരുമാനം എടുക്കുന്നതിന് മുൻപ് എന്നെ ഒന്നു വിളിച്ച്‌, ആ കുട്ടി പറഞ്ഞിരുന്നെങ്കിൽ. കാറെടുത്ത് ആ വീട്ടിൽ പോയി അവന്റെ കുത്തിന് പിടിച്ചിറക്കി അവനിട്ട് രണ്ട് പൊട്ടിച്ച്‌ ഞാൻ വിളിച്ചോണ്ട് വന്നേനെ. അതിന് ശേഷം വരുന്നതൊക്കെ ഞാൻ നോക്കിയേനേ..’ രോഷത്തോടെ സുരേഷ്ഗോപി പറയുന്നു.

സ്ത്രീകൾ പരാതിയുമായി വരുമ്പോൾ പൊലീസ് എന്തു കൊണ്ട് ശക്തമായി നടപടികൾ സ്വീകരിക്കുന്നില്ല. ഇത്തരം സംഭവങ്ങളിൽ പുരുഷൻമാർ മാത്രമല്ല കുറ്റക്കാരെന്നും ആൺമക്കളുടെ അമ്മാരായാലും സഹോദരിമാരായാലും അമ്മായിമാരായാലും സ്ത്രീകളും കുറ്റക്കാരാണെന്നും സുരേഷ് ഗോപി പറഞ്ഞു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...