Connect with us

Hi, what are you looking for?

LATEST NEWS

കോവിൻ പോർട്ടലിൽ പുതിയ സംവിധാനം; വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ ഇനി പാസ്‌പോർട്ട് നമ്പർ ചേർക്കാം

ന്യൂഡെൽഹി: പ്രവാസികൾക്ക് ആശ്വാസമായി വാക്‌സിനേഷൻ സർട്ടിഫിക്കറ്റിനെ പാസ്‌പോർട്ടുമായി ബന്ധിപ്പിക്കുന്നതിനുള്ള സംവിധാനം കോവിൻ പോർട്ടലിൽ ഒരുക്കുകയാണ് കേന്ദ്രസർക്കാർ. പ്രവാസികൾക്ക് വിദേശരാജ്യങ്ങളിലേക്ക് മടങ്ങിപ്പോകുന്നതിന് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.

വിദേശരാജ്യങ്ങളിൽ അംഗീകരിച്ച വാക്‌സിൻ സ്വീകരിക്കണമെന്നാണ് വ്യവസ്ഥ. രേഖയുടെ ആധികാരികത ഉറപ്പുവരുത്താൻ വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ പാസ്‌പോർട്ട് നമ്പർ രേഖപ്പെടുത്തണമെന്നും നിർദേശമുണ്ട്. ഇത് സുഗമമാക്കാനാണ് വാക്‌സിൻ രജിസ്‌ട്രേഷനായി രാജ്യവ്യാപകമായി ഉപയോഗിക്കുന്ന കോവിൻ പോർട്ടലിൽ പ്രത്യേക സംവിധാനം ഒരുക്കിയത്.

വിദേശത്തേയ്ക്ക് പോകുന്നവർ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് പാസ്‌പോർട്ടുമായി ബന്ധിപ്പിക്കണമെന്നാണ് മാർഗനിർദേശത്തിൽ പറയുന്നത്. വിദ്യാഭ്യാസം, ജോലി, ടോക്കിയോ ഒളിമ്പിക്‌സിൽ പങ്കെടുക്കൽ തുടങ്ങിയ കാര്യങ്ങൾക്കായി വിദേശത്തേക്ക് പോകുന്നവരോടാണ് കേന്ദ്രസർക്കാർ ഇക്കാര്യം നിർദേശിച്ചത്. ഇത് സുഗമമാക്കാനാണ് കോവിൻ പോർട്ടലിൽ സൗകര്യം ഒരുക്കിയത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

തലസ്ഥാനത്ത് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മേരിയുടെ അമ്മയെ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്ത് പൊലീസ്. ഇവിടെ നിന്നും കുട്ടിയുടെ വസ്ത്രങ്ങൾ പൊലീസ് ശേഖരിച്ചു. അതേസമയം, സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്...

KERALA NEWS

വയനാട് പുല്‍പള്ളിയിൽ ചേകാടി റോഡിലെ ചെറിയമല ജംഗ്ഷനില്‍ വെള്ളിയാഴ്ച രാവിലെ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്തിനെത്തുടര്‍ന്നു മരിച്ച കുറുവ ടൂറിസം കേന്ദ്രം ജീവനക്കാരന്‍ പാക്കം വെള്ളച്ചാലില്‍ പോളിന്റെ പോളിന്റെ കുടുംബത്തിന് 50 ലക്ഷം...

KERALA NEWS

പാലക്കാട്: ഹൃദയാഘാതം മൂലം ഇരുപത്തിയാറുകാരന് ദാരുണാന്ത്യം. പാലക്കാട് കാഞ്ഞിരത്താണി കപ്പൂരിൽ പത്തായപ്പുരയ്ക്കൽ ഷെഫീക്ക് (26) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന ഷെഫീക്ക് പുലർച്ചെയോടെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു....

NATIONAL

ഭാരത് അരിയുടെ വിതരണം ആരംഭിച്ച് കേന്ദ്രം. കിലോഗ്രാമിന് 29 രൂപ നിരക്കിൽ അഞ്ച്, 10 കിലോ ഗ്രാം പാക്കറ്റുകളിലായിരിക്കും അരി ലഭിക്കുകയെന്ന് ഭക്ഷ്യ-ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു.ആദ്യഘട്ടത്തിൽ ചില്ലറവിപണി വിൽപ്പനയ്ക്കായി അഞ്ചുലക്ഷം...