ദുബായ് വേൾഡ് ട്രേഡ് സെന്ററിലെ അറബ് ആരോഗ്യമേള സന്ദർശിച്ച് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം .ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് ഉപ ഭരണാധികാരി ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരും അദ്ദേഹത്തെ അനുഗമിച്ചിരുന്നു.വ്യാഴാഴ്ചയാണ് അദ്ദേഹം മേളയിലെത്തിയത്.ഓൺലൈനായി ഉൾപ്പെടെ 64 രാജ്യങ്ങളിൽ നിന്നും 2300 ലേറെ കമ്പനികളാണ് അറബ് ഹെൽത്തിൽ പങ്കെടുക്കുന്നത്.വ്യാഴാഴ്ച അറബ് ഹെൽത്ത് മേള തത്സമയ പരിപാടികൾ അവസാനിക്കുമെങ്കിലും ജൂലായ് 22 വരെ ഓൺലൈൻ ഘടകം പ്രവർത്തിക്കും. ദുബായ് ട്രേഡ് സെന്ററിൽ നടന്ന നാല് ദിവസത്തെ പരിപാടിയിൽ 62 രാജ്യങ്ങളിൽ നിന്നും 1500 കമ്പനികളാണ് വിജയകരമായി പങ്കെടുത്തത്. ലോകത്ത് എവിടെനിന്നും ഓൺലൈൻ വഴി നടക്കുന്ന പരിപാടിയുടെ ഭാഗമാകാൻ അവസരമുണ്ട്.
You May Also Like
EDUCATION
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...
NATIONAL
ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...
NEWS
കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച് നിര്‍മ്മിച്ച ഫ്ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...
KERALA NEWS
കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...
You must be logged in to post a comment Login