Connect with us

Hi, what are you looking for?

KERALA NEWS

മലേഷ്യൻ സ്വദേശിയായ നടിയെ പീഡിപ്പിച്ച കേസ്; തമിഴ്നാട് മുൻ മന്ത്രി മണികണ്ഠൻറെ ജാമ്യാപേക്ഷ തള്ളി

ചെന്നൈ: മലേഷ്യൻ സ്വദേശിയായ നടിയെ പീഡിപ്പിച്ച കേസിൽ തമിഴ്നാട് മുൻ മന്ത്രി മണികണ്ഠൻറെ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി. വിവാഹം വാഗ്ദാനം നൽകി അഞ്ച് വർഷത്തോളം രാജ്യത്തെ വിവിധയിടങ്ങളിൽ വച്ച് മണികണ്ഠൻ പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതി. ചില തമിഴ് തെലുങ്ക് സിനിമകളിലും പരാതിക്കാരിയായ യുവതി അഭിനയിച്ചിട്ടുണ്ട്. മലേഷ്യയിൽ ബിസിനസ് തുടങ്ങുന്നതുമായി ബന്ധപ്പെട്ടാണ് നടിയും മുൻമന്ത്രിയും തമ്മിൽ പരിചയപ്പെടുന്നത്.

ഭാര്യയുമായി അകന്നുകഴിയുകയാണെന്നും ഉടൻ വിവാഹം ചെയ്യാമെന്നുമായിരുന്നു വാഗ്ദാനം. ഒരുമിച്ച് കഴിഞ്ഞ സമയത്ത് മൂന്ന് തവണ തന്നെ ഗർഭഛിത്രം നടത്തിയെന്ന് യുവതി പരാതിപ്പെട്ടു. മന്ത്രിപദവിക്ക് പ്രശ്നമാകുമെന്ന് കണ്ടതോടെ ഒഴിവാക്കാൻ ശ്രമം തുടങ്ങി. 2017ൽ യുവതി പരാതിയുമായി പൊലീസിനെയും വനിതാ കമ്മീഷനെയും സമീപിച്ചു. ഇതോടെ മന്ത്രിസ്ഥാനത്ത് നിന്ന് മണികണ്ഠനെ മുഖ്യമന്ത്രിയായിരുന്ന എടപ്പാടി പളനിസ്വാമി പുറത്താക്കിയിരുന്നു. മന്ത്രിസ്ഥാനം നഷ്ടമായതോടെ യുവതിയെ മർദ്ദിക്കുന്നത് പതിവായി. പുറത്തുപറഞ്ഞാൽ കൊന്ന് കളയുമെന്നായിരുന്നു ഭീഷണി.

ഒരുമിച്ച് കഴിഞ്ഞ സമയത്തെ ചിത്രങ്ങൾ പുറത്തുവിടുമെന്ന് പറഞ്ഞും ഭീഷണി തുടർന്നു. മന്ത്രിയുടെ ഭീഷണി സന്ദേശം അടക്കമുള്ള വാട്സാപ്പ് ചാറ്റുകളുടെ സ്ക്രീൻ ഷോട്ടുകളും യുവതി പുറത്ത് വിട്ടിരുന്നു. മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കിയെങ്കിലും അണ്ണാഡിഎംകെ സർക്കാരിൻറെ സമയത്ത് പൊലീസ് നടപടിക്ക് തയ്യാറായിരുന്നില്ല. കഴിഞ്ഞ മാസം യുവതി വീണ്ടും പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. രാഷ്ട്രീയപ്രേരിത നീക്കമെന്നും ഡിഎംകെയുടേത് വിലകുറഞ്ഞ നാടകമെന്നും അണ്ണാഡിഎംകെ ആരോപിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

തലസ്ഥാനത്ത് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മേരിയുടെ അമ്മയെ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്ത് പൊലീസ്. ഇവിടെ നിന്നും കുട്ടിയുടെ വസ്ത്രങ്ങൾ പൊലീസ് ശേഖരിച്ചു. അതേസമയം, സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്...

KERALA NEWS

പാലക്കാട്: ഹൃദയാഘാതം മൂലം ഇരുപത്തിയാറുകാരന് ദാരുണാന്ത്യം. പാലക്കാട് കാഞ്ഞിരത്താണി കപ്പൂരിൽ പത്തായപ്പുരയ്ക്കൽ ഷെഫീക്ക് (26) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന ഷെഫീക്ക് പുലർച്ചെയോടെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു....

KERALA NEWS

വയനാട് പുല്‍പള്ളിയിൽ ചേകാടി റോഡിലെ ചെറിയമല ജംഗ്ഷനില്‍ വെള്ളിയാഴ്ച രാവിലെ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്തിനെത്തുടര്‍ന്നു മരിച്ച കുറുവ ടൂറിസം കേന്ദ്രം ജീവനക്കാരന്‍ പാക്കം വെള്ളച്ചാലില്‍ പോളിന്റെ പോളിന്റെ കുടുംബത്തിന് 50 ലക്ഷം...

NATIONAL

ഭാരത് അരിയുടെ വിതരണം ആരംഭിച്ച് കേന്ദ്രം. കിലോഗ്രാമിന് 29 രൂപ നിരക്കിൽ അഞ്ച്, 10 കിലോ ഗ്രാം പാക്കറ്റുകളിലായിരിക്കും അരി ലഭിക്കുകയെന്ന് ഭക്ഷ്യ-ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു.ആദ്യഘട്ടത്തിൽ ചില്ലറവിപണി വിൽപ്പനയ്ക്കായി അഞ്ചുലക്ഷം...