Connect with us

Hi, what are you looking for?

KERALA NEWS

സ്ത്രീധനത്തിൻറെ പേരിൽ മകളെ പീഡിപ്പിച്ചിരുന്നു; ആരോപണവുമായി സുചിത്രയുടെ കുടുംബം

ആലപ്പുഴ: മൂന്ന് മാസം മുൻപ് വിവാഹം ചെയ്ത് അയച്ച മകളുടെ അപ്രതീക്ഷിത വേർപാടിൻറെ കാരണങ്ങൾ കണ്ടെത്തണമെന്ന് ആലപ്പുഴ വള്ളികുന്നത്ത് തൂങ്ങി മരിച്ച 19 കാരി സുചിത്രയുടെ മാതാപിതാക്കൾ. ഭർത്താവിൻറെ വീട്ടുകാർ സ്ത്രീധനത്തിൻറെ പേരിൽ മകളെ പീഡിപ്പിച്ചിരുന്നുവെന്ന് മാതാപിതാക്കൾ ആരോപിക്കുന്നു. സ്വർണത്തിനും കാറിനും പുറമെ പത്ത് ലക്ഷം രൂപ കൂടി അവർ ആവശ്യപ്പെട്ടു. പണം നൽകാത്തിതിൻറെ പേരിലായിരുന്നു പീഡനമെന്നും കുടുംബം പറഞ്ഞു.

അതേസമയം, തങ്ങൾക്കെതിരെയുള്ള ആരോപണങ്ങളിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്നും പൊലീസ് വിശദമായി അന്വേഷിക്കട്ടെയെന്നും സുചിത്രയുടെ ഭർത്താവിൻറെ വീട്ടുക്കാർ പറഞ്ഞു. സ്ത്രീധനമായി പറഞ്ഞുറപ്പിച്ച സ്വർണവും കാറും നൽകിയാണ് സുചിത്രയുടെ വിവാഹം നടത്തിയത്. ഇതിന് പുറമെ പത്ത് ലക്ഷം രൂപ കൂടി വേണമെന്ന് ഭർത്താവ് വിഷ്ണുവിൻറെ കുടുംബം ആവശ്യപ്പെട്ടു. പണം നൽകാൻ വൈകിയതിൻറെ പേരിൽ ഭർതൃവീട്ടിൽ പീഡനം ഏറ്റുവാങ്ങേണ്ടിവന്നു. സ്വർണം ലോകെറിൽ സൂക്ഷിക്കുന്നതിൻറെ പേരിലും തർകമുണ്ടായെന്ന് സുചിത്രയുടെ കുടുംബം പറഞ്ഞു.

തൂങ്ങി മരണത്തിലെ സംശയങ്ങൾ നീക്കാൻ പൊലീസ് വിശദമായി അന്വേഷിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. സുചിത്രയുടെ മുറിയിൽ നിന്ന് കിട്ടിയ മൊബൈൽ ഫോൺ പൊലീസിൻറെ പക്കലുണ്ട്. ഫോൺ രേഖകൾ ശാസ്ത്രീയമായി പരിശോധിക്കും. കുടുംബം ഉന്നയിക്കുന്ന സ്ത്രീധനപീഢന ആരോപണങ്ങളും അന്വേഷണത്തിൻറെ പരിധിയിലുണ്ടെന്ന് വള്ളികുന്നം പൊലീസ് വ്യക്തമാക്കി.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

സംസ്ഥാനത്ത് നദികളിൽ നിന്നുള്ള മണൽവാരൽ പുനരാംഭിക്കുന്നു. റവന്യു സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. കഴിഞ്ഞ 10 വർഷം മുടങ്ങിക്കിടക്കുകയായിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി 2001ലെ കേരള പ്രൊട്ടക്‌ഷൻ ഓഫ് റിവർ ബാങ്ക്‌സ് ആൻഡ്...

KERALA NEWS

തലസ്ഥാനത്ത് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മേരിയുടെ അമ്മയെ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്ത് പൊലീസ്. ഇവിടെ നിന്നും കുട്ടിയുടെ വസ്ത്രങ്ങൾ പൊലീസ് ശേഖരിച്ചു. അതേസമയം, സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്...

KERALA NEWS

വയനാട് പുല്‍പള്ളിയിൽ ചേകാടി റോഡിലെ ചെറിയമല ജംഗ്ഷനില്‍ വെള്ളിയാഴ്ച രാവിലെ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്തിനെത്തുടര്‍ന്നു മരിച്ച കുറുവ ടൂറിസം കേന്ദ്രം ജീവനക്കാരന്‍ പാക്കം വെള്ളച്ചാലില്‍ പോളിന്റെ പോളിന്റെ കുടുംബത്തിന് 50 ലക്ഷം...

KERALA NEWS

പാലക്കാട്: ഹൃദയാഘാതം മൂലം ഇരുപത്തിയാറുകാരന് ദാരുണാന്ത്യം. പാലക്കാട് കാഞ്ഞിരത്താണി കപ്പൂരിൽ പത്തായപ്പുരയ്ക്കൽ ഷെഫീക്ക് (26) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന ഷെഫീക്ക് പുലർച്ചെയോടെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു....