Connect with us

Hi, what are you looking for?

LATEST NEWS

വാക്‌സിൻ നിറയ്ക്കാത്ത സിറിഞ്ചു കൊണ്ട് യുവാവിന് കുത്തിവയ്പ്പു നൽകി നഴ്‌സ്

ന്യൂ ഡെൽഹി: വാക്‌സിൻ നിറയ്ക്കാത്ത സിറിഞ്ചു കൊണ്ട് യുവാവിന് കുത്തിവയ്പ്പു നൽകി നഴ്‌സ്. ബീഹാറിലെ ഛപ്രയിൽ ആണ് സംഭവം. കുത്തിവയ്പ് എടുക്കാൻ പോയ അമാൻ എന്ന യുവാവിനാണ് വാക്‌സിൻ ഇല്ലാതെ കുത്തിവയ്പ്പ് കിട്ടിയത്. ജോലിയിൽ തിടുക്കം കൂട്ടിയ നഴ്‌സാണ് വാക്‌സിൻ ഇല്ലാതെ കുത്തിവയ്പ്പ് നൽകിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാണ്.

നഴ്‌സ് മറ്റുള്ളവരുമായി സംസാരിക്കുന്നതും വാക്സിൻ ഡോസ് ഇല്ലാതെ സിറിഞ്ച്‌ വേഗത്തിൽ സൂചിയിലേക്ക് തള്ളുന്നതും വീഡിയോയിൽ കാണാം. ജൂൺ 21 ന് ബഡാ ഇമാംബര പ്രദേശത്തിന് സമീപമുള്ള ഛപ്ര നഗരത്തിലെ വാർഡ് നമ്പർ 1 ലാണ് സംഭവം.

നഴ്‌സിനെതിരെ നടപടിയെടുക്കാൻ ആവശ്യപ്പെട്ട് സോഷ്യൽമീഡിയയിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. യുവാവിന് കുത്തിവയ്‌പ്പെടുക്കുന്നതിന്റെ വീഡിയോ ഷൂട്ട് ചെയ്യാൻ സമീപത്ത് സുഹൃത്ത്‌ നിൽക്കുകയായിരുന്നു. സംഭവം ക്യാമറയിൽ പതിഞ്ഞത് ഇങ്ങനെയാണ്.

നഴ്‌സ് ചന്ദ കുമാരിക്ക് (48) കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നും 48 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ശരൺ ജില്ലാ ഇമ്മ്യൂണൈസേഷൻ ഓഫീസർ (ഡിഐഒ) ഡോ. അജയ് കുമാർ പറഞ്ഞു. നഴ്‌സിനെ ഡ്യൂട്ടിയിൽ നിന്ന് നീക്കി. എന്നാൽ നഴ്‌സ് മനപൂർവ്വം തെറ്റ് ചെയ്തിട്ടില്ലെന്നും ഡി.ഐ.ഒ കൂട്ടിച്ചേർത്തു. വാക്‌സിനേഷൻ സെന്ററിലെ തിരക്കാണ് ഇത്തരത്തിൽ തെറ്റ് സംഭവിക്കാൻ കാരണമായതെന്നും അവർ പറയുന്നു. അതേസമയം, ശൂന്യമായ വാക്‌സിനേഷന് ഇരയായ ആൾക്ക് ആവശ്യപ്പെടുന്ന ഏത് സമയത്തും വാക്സിൻ ഡോസ് ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

സംസ്ഥാനത്ത് നദികളിൽ നിന്നുള്ള മണൽവാരൽ പുനരാംഭിക്കുന്നു. റവന്യു സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. കഴിഞ്ഞ 10 വർഷം മുടങ്ങിക്കിടക്കുകയായിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി 2001ലെ കേരള പ്രൊട്ടക്‌ഷൻ ഓഫ് റിവർ ബാങ്ക്‌സ് ആൻഡ്...

KERALA NEWS

തലസ്ഥാനത്ത് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മേരിയുടെ അമ്മയെ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്ത് പൊലീസ്. ഇവിടെ നിന്നും കുട്ടിയുടെ വസ്ത്രങ്ങൾ പൊലീസ് ശേഖരിച്ചു. അതേസമയം, സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്...

KERALA NEWS

വയനാട് പുല്‍പള്ളിയിൽ ചേകാടി റോഡിലെ ചെറിയമല ജംഗ്ഷനില്‍ വെള്ളിയാഴ്ച രാവിലെ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്തിനെത്തുടര്‍ന്നു മരിച്ച കുറുവ ടൂറിസം കേന്ദ്രം ജീവനക്കാരന്‍ പാക്കം വെള്ളച്ചാലില്‍ പോളിന്റെ പോളിന്റെ കുടുംബത്തിന് 50 ലക്ഷം...

KERALA NEWS

പാലക്കാട്: ഹൃദയാഘാതം മൂലം ഇരുപത്തിയാറുകാരന് ദാരുണാന്ത്യം. പാലക്കാട് കാഞ്ഞിരത്താണി കപ്പൂരിൽ പത്തായപ്പുരയ്ക്കൽ ഷെഫീക്ക് (26) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന ഷെഫീക്ക് പുലർച്ചെയോടെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു....