Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ഇന്ധന വില കുതിക്കുന്നു; പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയും കൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില ഇന്നും വർധിപ്പിച്ചു. തിരുവനന്തപുരം നഗരത്തിലും കാസർകോടും പെട്രോൾ വില നൂറ് കടന്നു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് വർധിച്ചത്. തിരുവനന്തപുരം നഗരത്തിൽ പെട്രോളിന് 100.15 രൂപയും ഡീസലിന് 95.99 രൂപയുമാണ് വില. കാസർകോട് പെട്രോളിന് 100.16 രൂപയാണ് വില. കൊച്ചിയിൽ പെട്രോളിന് 98.21 രൂപയും ഡീസലിന് 95.16 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 98.58 രൂപയും ഡീസലിന് 93.80 രൂപയുമാണ് വില. 132 ദിവസം കൊണ്ടാണു 90 രൂപയിൽനിന്നു പെട്രോൾ വില നൂറിലേക്കു കുതിച്ചെത്തിയത്.

കഴിഞ്ഞ 56 ദിവസത്തിനിടെ 32 തവണ വില വർധിപ്പിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും സാദാ പെട്രോൾ വില നൂറുകടന്നിട്ടുണ്ട്. പ്രീമിയം പെട്രോളിനു പിന്നാലെയാണു സാദാ പെട്രോളും സെഞ്ച്വറി കടന്നത്. കഴിഞ്ഞ മാസം 31നു സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരത്ത് പ്രമീയം പെട്രോൾ വില നൂറ് കടന്നിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്ബു ദിവസങ്ങളോളം മാറ്റമില്ലാതെ തുടർന്ന ഇന്ധനവില, ഫലം പുറത്തുവന്ന തിനു പിന്നാലെ കുതിപ്പ് ആരംഭിക്കുകയായിരുന്നു.

ക്രൂഡ് ഓയിൽ വിലവർധന ചൂണ്ടിക്കാട്ടിയാണ് എണ്ണക്കമ്ബനികൾ ഇന്ധനവില വർധിപ്പിക്കുന്നതെങ്കിലും ക്രൂഡ് ഓയിൽ വില കുത്തനെ താഴ്ന്ന സമയങ്ങളിൽ ആനുപാതികമായി ഇന്ധനവില കുറയ്ക്കാൻ കമ്ബനികൾ തയ്യാറായിരുന്നില്ല. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നികുതി കുറയ്ക്കാനും തയ്യാറല്ല. കേന്ദ്ര നികുതി 37 ശതമാനവും സംസ്ഥാന നികുതി 23 ശതമാനവുമാണ്. ഡീലർമാർക്കു ലഭിക്കുന്ന കമ്മീഷൻ നാലുശതമാനം.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

സംസ്ഥാനത്തെ കെഎസ്ഇബി ഉപയോക്താക്കളിൽ നിന്ന് സ്വീകരിച്ചിട്ടുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റിന് 6.75% നിരക്കിൽ പലിശ ലഭിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. എല്ലാ ഉപയോക്താക്കളുടെയും മേയ്, ജൂൺ, ജൂലായ് മാസങ്ങളിലെ ബില്ലിൽ കുറവ്...

KERALA NEWS

കോഴിക്കോട്: ഭട്ട് റോഡിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-നായിരുന്നു അപകടം. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. കാർ നിർത്തിയ ഉടനെ ഡ്രൈവർക്ക് പുറത്തിറങ്ങാൻ നാട്ടുകാർ ഡോർ തുറന്നുകൊടുത്തെങ്കിലും സീറ്റ് ബെൽറ്റ്...

KERALA NEWS

കൊച്ചി |എറണാകുളം ശാസ്താംമുകളില്‍ ദേശീയപാതയില്‍ നിര്‍മാണം നടക്കുന്ന കാനയിലേക്ക് ജീപ്പ് മറിഞ്ഞ് റിട്ട. അധ്യാപിക മരിച്ചു. മാമലതുരുത്തിയില്‍ ബീന ആണ് മരിച്ചത്. അറുപത് വയസായിരുന്നു. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍...

NEWS

കോട്ടയം: പുതുപ്പള്ളി ചാലുങ്കൽപ്പടിയിൽ യുവാവിന്റെ മൃതദേഹം ഓടയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. കുറിച്ചി ഇത്തിത്താനം ചേക്കേപ്പറമ്പിൽ രഘൂത്തമന്റെ മകൻ വിഷ്ണു രാജിനെയാണ് മരിച്ച നിലയിൽ ഓടയിൽ നിന്ന് കണ്ടെത്തിയത്.പരുമലയിൽ ജോലിചെയ്യുന്ന...