Connect with us

Hi, what are you looking for?

KERALA NEWS

നവജാത ശിശു മരിച്ച കേസിൽ വഴിത്തിരിവ്: രേഷ്മയുടെ ഫേസ്ബുക്ക് സുഹൃത്തിന്റെ ഐഡി പോലീസ് കണ്ടെത്തി

കൊല്ലം: കരിയിലക്കൂനയിൽ ഉപേക്ഷിച്ച നവജാത ശിശു മരിച്ച കേസിൽ വഴിത്തിരിവ്. അമ്മ രേഷ്മയുടെ ഫേസ്ബുക്ക് സുഹൃത്തിൻറെ ഐഡി അനന്തു എന്നാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. എന്നാൽ അനന്തു എന്ന പേരിലുള്ള ഈ അക്കൗണ്ട് വ്യാജമെന്നാണ് സംശയം. കാമുകനുവേണ്ടി കുഞ്ഞിനെ ഒഴിവാക്കിയെന്നായിരുന്നു രേഷ്മ പൊലീസിന് മൊഴി നൽകിയിരുന്നത്. പലയിടങ്ങളിലും പോയിട്ടും രേഷ്മയ്ക്ക് അനന്തുവിനെ കാണാനായില്ലായിരുന്നു.

അനനന്തുവിനെ കാണാൻ വേണ്ടി പല സ്ഥലങ്ങളിലും രേഷ്മ എത്തിയിരുന്നു. എന്നാൽ ഒരിക്കൽ പോലും നേരിട്ട് രേഷ്മയ്ക്ക് തന്റെ കാമുകനെ കാണാനായിട്ടില്ല. ഒരു ഫേസ്ബുക്ക് ഐഡി മാത്രം വെച്ച്‌ എങ്ങനെ ഇയാളെ കണ്ടെത്താനാവുമെന്നാണ് പൊലീസ് ആശങ്കപ്പെടുന്നത്. എന്നാൽ രേഷ്മയും അനന്തുവും ചില വാട്സാപ് ചാറ്റുകളും നടത്തിയിട്ടുണ്ട്. വാട്സാപ് കോളുകൾ വീണ്ടെടുക്കാൻ സാധിച്ചിട്ടില്ല. കേസ് അന്വേഷണത്തിൽ സൈബർ ഉദ്യോഗസ്ഥരുടെ സഹായം തേടിയിരിക്കുകയാണ് അന്വേഷണ സംഘം.

ഇതിനപ്പുറം കേസിൽ ദിനംപ്രതി ദുരൂഹതയേറുകയാണ്. കേസുമായി ബന്ധപ്പെട്ട് ഇന്നലെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച രേഷ്മയുടെ ബന്ധുക്കളായ രണ്ട പെൺകുട്ടികൾ ആത്മഹത്യ ചെയ്തിരുന്നു. രേഷ്മയുടെ ഭർത്താവിന്റെ സഹോദര ഭാര്യ ആര്യ, ഭർത്താവിന്റെ സഹോദരി പുത്രി ഗ്രീഷ്മ എന്നിവരുടെ മൃതദേഹങ്ങളാണ് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ ലഭിച്ചത്. രേഷ്മ ചതിക്കുകയായിരുന്നു എന്നാണ് ഇവരുടെ ആത്മഹത്യ കുറിപ്പിൽ പറയുന്നത്. ആത്മഹത്യ ചെയ്ത ആര്യയുടെ സിം കാർഡാണ് രേഷ്മ ഏറെ നാളായി ഉപയോഗിച്ചിരുന്നത്. ഇതിന്റെ വിവരങ്ങൾ അറിയാനാണ് പൊലീസ് വിളിപ്പിച്ചത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

തലസ്ഥാനത്ത് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മേരിയുടെ അമ്മയെ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്ത് പൊലീസ്. ഇവിടെ നിന്നും കുട്ടിയുടെ വസ്ത്രങ്ങൾ പൊലീസ് ശേഖരിച്ചു. അതേസമയം, സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്...

KERALA NEWS

വയനാട് പുല്‍പള്ളിയിൽ ചേകാടി റോഡിലെ ചെറിയമല ജംഗ്ഷനില്‍ വെള്ളിയാഴ്ച രാവിലെ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്തിനെത്തുടര്‍ന്നു മരിച്ച കുറുവ ടൂറിസം കേന്ദ്രം ജീവനക്കാരന്‍ പാക്കം വെള്ളച്ചാലില്‍ പോളിന്റെ പോളിന്റെ കുടുംബത്തിന് 50 ലക്ഷം...

KERALA NEWS

പാലക്കാട്: ഹൃദയാഘാതം മൂലം ഇരുപത്തിയാറുകാരന് ദാരുണാന്ത്യം. പാലക്കാട് കാഞ്ഞിരത്താണി കപ്പൂരിൽ പത്തായപ്പുരയ്ക്കൽ ഷെഫീക്ക് (26) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന ഷെഫീക്ക് പുലർച്ചെയോടെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു....

NATIONAL

ഭാരത് അരിയുടെ വിതരണം ആരംഭിച്ച് കേന്ദ്രം. കിലോഗ്രാമിന് 29 രൂപ നിരക്കിൽ അഞ്ച്, 10 കിലോ ഗ്രാം പാക്കറ്റുകളിലായിരിക്കും അരി ലഭിക്കുകയെന്ന് ഭക്ഷ്യ-ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു.ആദ്യഘട്ടത്തിൽ ചില്ലറവിപണി വിൽപ്പനയ്ക്കായി അഞ്ചുലക്ഷം...