Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

ദരിദ്ര രാജ്യങ്ങളുടെ സ്ഥിതി ദയനീയം; വാക്‌സിൻ നൽകണമെന്ന് ലോക രാജ്യങ്ങളോട് ലോകാരോഗ്യ സംഘടന

ജനീവ: കോവിഡ് 19നെതിരായ വാക്‌സിനേഷനിൽ ഓരോ രാജ്യങ്ങളും ശ്രദ്ധകേന്ദ്രീകരിച്ചതോടെ ദരിദ്ര രാജ്യങ്ങളുടെ നില പരുങ്ങലിലാണെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗെബ്രെയേസൂസ്. ഇത് ലോകരാജ്യങ്ങളുടെ വീഴ്ചയാണ്. കോവിഡ് ഭീഷണി നേരിടാത്ത ചെറുപ്പക്കാർക്ക് വരെ വികസിത രാജ്യങ്ങൾ വാക്‌സിൻ നൽകുന്നു. എന്നാൽ ദരിദ്ര രാജ്യങ്ങളിൽ വലിയ ക്ഷാമമാണ് നേരിടുന്നതെന്നും ഗെബ്രെയേസൂസ് പറഞ്ഞു.

ആഫ്രിക്കയിൽ മുൻ ആഴ്ചയെ അപേക്ഷിച്ച്‌ കഴിഞ്ഞയാഴ്ചയിൽ കോവിഡ് രോഗബാധയിലും മരണത്തിലും 40 ശതമാനത്തോളം വർധനവുണ്ടായി. ഡെൽറ്റ വകഭേദം ലോകമെങ്ങും വ്യാപിക്കുന്ന സാഹചര്യത്തിൽ അത് വളരെ ഗുരുതരമാണ്. നമ്മുടെ ലോകത്തിന് വീഴ്ചപറ്റി. ലോക സമൂഹത്തിന്റെ വീഴ്ചയാണിത്. -അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.

എച്ച്‌.ഐ.വി/എയ്ഡ്‌സ് പ്രതിസന്ധി നേരിട്ട സമാനമായ അവസ്ഥയിലുടെയാണ് ആഫ്രിക്കൻ രാജ്യങ്ങൾ കടന്നുപോകുന്നത്. സങ്കീർണമായ ചികിത്സകൾക്കുള്ള ശേഷി ഈ ദരിദ്ര രാജ്യങ്ങൾക്കില്ല. വാക്‌സിന്റെ വിതരണത്തിലാണ് പ്രശ്‌നം. വാക്‌സിൻ നൽകാൻ എല്ലാവരും തയ്യാറാകണം. അദ്ദേഹം പറഞ്ഞു. എത്യോപ്യൻ സ്വദേശിയായ ഗെബ്രെയേസൂസ് വാക്‌സിൻ ക്ഷാമം നേരിടുന്ന രാജ്യങ്ങളുടെ പേര് പറയാതെയാണ് ലോകരാജ്യങ്ങളെ കുറ്റപ്പെടുത്തിയത്.

ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള ഈ വ്യത്യാസം ലോകത്തിന്റെ അനീതി ഇപ്പോൾ പൂർണ്ണമായും തുറന്നുകാണിക്കുന്നു. അനീതി, അസമത്വം ഇവയാണ് നേരിടുന്നത്. വ്യവസായിക രാജ്യങ്ങളേക്കാൾ ഏറെ മെച്ചപ്പെട്ടതാണ് ചില വികസ്വര രാജ്യങ്ങൾ. കോളറ മുതൽ പോളിയോ വരെയുള്ള രോഗങ്ങൾക്കെതിരെ മെച്ചപ്പെട്ട വാക്‌സിനേഷൻ നൽകാൻ അവർക്ക് കഴിഞ്ഞുവെന്ന് ലോകാരോഗ്യ സംഘടനയിലെ മറ്റൊരു മുതിർന്ന അംഗം മൈക്ക് റയാൻ പറഞ്ഞു.

‘നിങ്ങളിത് ഉപയോഗിക്കില്ല എന്ന ആശങ്കയുള്ളതിനാൽ വാക്‌സിൻ നൽകില്ല എന്ന കൊളോണിയൽ മനോഭാവമാണോ ഈ മഹാമാരിയുടെ മധ്യത്തിലും വച്ചുപുലർത്തുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു. കോവാക്‌സ് ലോകാരോഗ്യ സംഘടനയുമായി ചേർന്ന് 9 കോടി ഡോസ് വാക്‌സിൻ ഫെബ്രുവരി മുതൽ 132 രാജ്യങ്ങളിൽ എത്തിച്ചിരുന്നു. എന്നാൽ ഇന്ത്യ വാക്‌സിൻ കയറ്റുമതി നിർത്തിവച്ചതോടെ വിതരണത്തിൽ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...