Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

വ്യാജേന ബാങ്ക് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയയാൾ അറസ്റ്റിൽ

സൗത്ത് ഇന്ത്യൻ ബാങ്കിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ അറസ്റ്റിലായ കാതലിക് ഫോറം പ്രസിഡന്റ് ബിനു ചാക്കോയ്ക്ക് എതിരെ കൂടുതൽ കേസുകൾ. അഞ്ചിലധികം പരാതികളാണ് ഇയാൾക്കെതിരെ ഇതുവരെ വന്നതെന്നാണ് ലഭിക്കുന്ന വിവരം. എല്ലാം തന്നെ വൻതുകകൾ തട്ടിച്ചുവെന്ന പരാതികളാണ്.

നേരത്തെ വെള്ളിയാഴ്ച രാത്രിയാണ് ബിനു ചാക്കോയെ കോട്ടയത്തുനിന്നും പാലാരിവട്ടം പോലീസ് അറസ്റ്റു ചെയ്തത്. സൗത്ത് ഇന്ത്യൻ ബാങ്കിൽ ജോലി നൽകാമെന്നു പറഞ്ഞ് ഇടുക്കി സ്വദേശിനിയായ യുവതിയിൽ നിന്നും മൂന്നരലക്ഷം രൂപ തട്ടിയ കേസിലായിരുന്നു അറസ്റ്റ്. സമാന രീതിയിൽ ഇയാൾ പലരോടും പണം തട്ടിയെടുത്തുവെന്നാണ് പോലീസ് പറയുന്നത്.

ഒരു വർഷം മുമ്പ് എംബിബിഎസ് സീറ്റ് നൽകാമെന്നു പറഞ്ഞ് ആലപ്പുഴ സ്വദേശിയിൽ നിന്നും 21 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ബിനു ചാക്കോയെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഇയാൾ പുതിയ തട്ടിപ്പു നടത്തിയത്. മുമ്പ് റെയിൽവേയുടെ വ്യാജ രേഖ ചമച്ച് കോടികൾ തട്ടിയ കേസിലും ബിനു പ്രതിയാണ്.

വർഷങ്ങൾക്ക് മുമ്പ് എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാട് മാധ്യമങ്ങളിൽ ചർച്ചയായപ്പോഴാണ് ബിനു ചാക്കോ സഭയുടെ പേരിൽ ചാനലുകളിൽ ചർച്ചയ്ക്ക് എത്തിത്തുടങ്ങിയത്. തുടർന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ കന്യാസ്ത്രീ പീഡനക്കേസിൽ ബിഷപ്പിനായി വാദിച്ച് ഇയാൾ ചാനലുകളിൽ സജീവമായി.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

GULF

കേരളത്തെയാകെ കണ്ണീരിലാഴ്ത്തിയ തീപിടുത്തത്തിന്റെ ഞെട്ടല്‍ വിടും മുന്‍പ് കുവൈത്തില്‍ വീണ്ടും തീപിടുത്തം. മെഹബൂലയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ 9 പേര്‍ക്ക് പരുക്കേറ്റു. അവരെ അദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരില്‍...

KERALA NEWS

സംസ്ഥാനത്തെ കെഎസ്ഇബി ഉപയോക്താക്കളിൽ നിന്ന് സ്വീകരിച്ചിട്ടുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റിന് 6.75% നിരക്കിൽ പലിശ ലഭിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. എല്ലാ ഉപയോക്താക്കളുടെയും മേയ്, ജൂൺ, ജൂലായ് മാസങ്ങളിലെ ബില്ലിൽ കുറവ്...

KERALA NEWS

കോഴിക്കോട്: ഭട്ട് റോഡിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-നായിരുന്നു അപകടം. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. കാർ നിർത്തിയ ഉടനെ ഡ്രൈവർക്ക് പുറത്തിറങ്ങാൻ നാട്ടുകാർ ഡോർ തുറന്നുകൊടുത്തെങ്കിലും സീറ്റ് ബെൽറ്റ്...

NEWS

കോട്ടയം: പുതുപ്പള്ളി ചാലുങ്കൽപ്പടിയിൽ യുവാവിന്റെ മൃതദേഹം ഓടയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. കുറിച്ചി ഇത്തിത്താനം ചേക്കേപ്പറമ്പിൽ രഘൂത്തമന്റെ മകൻ വിഷ്ണു രാജിനെയാണ് മരിച്ച നിലയിൽ ഓടയിൽ നിന്ന് കണ്ടെത്തിയത്.പരുമലയിൽ ജോലിചെയ്യുന്ന...