Connect with us

Hi, what are you looking for?

KERALA NEWS

ക്യാമറ തട്ടിപ്പ് സംഘം അറസ്റ്റിൽ

വർക്കല: സംസ്ഥാന വ്യാപകമായി വിലകൂടിയ ക്യാമറകൾ തട്ടിപ്പിലൂടെ സ്വന്തമാക്കി വിൽപ്പന നടത്തുന്ന സംഘത്തെ വർക്കല ഡി.വൈ.എസ്.പി എൻ.ബാബുകുട്ടന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. കൊല്ലം , കല്ലുവാതുക്കൽ ,വിലവൂർകോണം എം.ഇ കോട്ടേജിൽ നിജാസ് (വയസ്സ് 27) , എറണാകുളം സൗത്ത് പരവൂർ ഏലുക്കാട് വീട്ടിൽ ശ്രീരാജ് (വയസ്സ് 26) എന്നിവരാണ് അറസ്റ്റിലായത്. നിലവിൽ വാഹനമോഷണം , കഞ്ചാവ് കേസ്സുകൾ ഉൾപ്പെടെ നിരവധി കേസ്സുകളിലെ പ്രതികളാണ് ഇരുവരും. ഇവരുടെ സംഘാംഗം കാസർഗോഡ് സ്വദേശിയെ കൂടി പിടികൂടാനുണ്ട്. ആധാർകാർഡ് ഉൾപ്പെടെ വ്യാജമായി നിർമ്മിച്ച തിരിച്ചറിയൽ രേഖകൾ നൽകിയാണ് സംഘം വാടകക്ക് ക്യാമറകൾ കൈവശപ്പെടുത്തുന്നത്. സിനിമാ , സീരിയൽ രംഗത്ത് പ്രവർത്തിക്കുന്നവരാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇവർ തട്ടിപ്പുകൾ നടത്തിയിരുന്നത്. ജാക്സൺ ഫെർണാണ്ടസ് എന്ന പേരിലാണ് പ്രധാന പ്രതി നിജാസ് തട്ടിപ്പുകൾ നടത്തിയിരുന്നത്. ഫോട്ടോഗ്രാഫർമാരുടെ ഉൾപ്പെടെ ഉള്ളവരുടെ ക്യാമറകൾ ഇത്തരത്തിൽ കൈക്കലാക്കി OLX ലും മറ്റും പരസ്യം നൽകിയാണ് ഇവർ ക്യാമറകളും ലെൻസുകളും വിൽപ്പന നടത്തി വന്നിരുന്നത്. ഇത്തരത്തിൽ ഉള്ള തട്ടിപ്പ് സംഘം വർക്കലയിൽ റിസോർട്ടിൽ വാടകക്ക് മുറിയെടുത്ത് താമസിക്കുന്ന രഹസ്യവിവരം തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി പി കെ .മധു ഐ.പി.എസ്സ് ന് ലഭിച്ചതിനെ തുടർന്നാണ് സംഘം അറസ്സിലാകുന്നത്.

കോട്ടയം വാകത്താനം , പൊൻഗന്ധന , കട്ടത്തറ വീട്ടിൽ അജയിന്റെ ക്യാമറ വിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടെയാണ് സംഘം പോലീസിന്റെ പിടിയിലാകുന്നത്. കരമന നെടുങ്കാട് രാജ് ഹോമിൽ രാജ് ഹിരണിന്റെ രണ്ട് ലക്ഷം രൂപക്ക് മുകളിൽ വിലവരുന്ന ക്യാമറയും ലെൻസും,നെയ്യാറ്റിൻകര സ്വദേശി സിൽബോസിന്റെ രണ്ട് ലക്ഷം രൂപ വിലയുള്ള ക്യാമറയും ലെൻസുകളും സംഘം ഇതേ രീതിയിൽ തട്ടിപ്പിലൂടെ സ്വന്തമാക്കി വിൽപ്പന നടത്തിയിരുന്നു. അന്വേഷണ സംഘം ഇതെല്ലാം കണ്ടെടുത്തു. കോട്ടയം , എറണാകുളം , തൃശൂർ ജില്ലകളിലും സംഘം വ്യാപകമായി ഇത്തരത്തിൽ ക്യാമറകൾ കൈക്കലാക്കി വിൽപ്പന നടത്തിയിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. റിമാന്റ് ചെയ്ത പ്രതികളെ കസ്റ്റഡിയിൽ വാങ്ങി നടത്തുന്ന തുടരന്വേഷണത്തിലൂടെ സംഘം നടത്തിയ കൂടുതൽ തട്ടിപ്പുകൾ തെളിയിക്കാനാകും

വർക്കല ഡി.വൈ.എസ്.പി എൻ.ബാബുകുട്ടന്റെ നേതൃത്വത്തിൽ വർക്കല പോലീസ് ഇൻസ്പെക്ടർ ദ്വിജേഷ് ,സബ്ബ് ഇൻസ്പെക്ടർ സേതുനാഥ് , അനിൽകുമാർ ഷാഡോ ടീം സബ്ബ് ഇൻസ്പെക്ടർ ബിജു .എ.എച്ച് , എ.എസ്.ഐ മാരായ ബി.ദിലീപ് , ആർ.ബിജുകുമാർ , സി.പി.ഒ അനൂപ് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

തലസ്ഥാനത്ത് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മേരിയുടെ അമ്മയെ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്ത് പൊലീസ്. ഇവിടെ നിന്നും കുട്ടിയുടെ വസ്ത്രങ്ങൾ പൊലീസ് ശേഖരിച്ചു. അതേസമയം, സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്...

KERALA NEWS

വയനാട് പുല്‍പള്ളിയിൽ ചേകാടി റോഡിലെ ചെറിയമല ജംഗ്ഷനില്‍ വെള്ളിയാഴ്ച രാവിലെ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്തിനെത്തുടര്‍ന്നു മരിച്ച കുറുവ ടൂറിസം കേന്ദ്രം ജീവനക്കാരന്‍ പാക്കം വെള്ളച്ചാലില്‍ പോളിന്റെ പോളിന്റെ കുടുംബത്തിന് 50 ലക്ഷം...

KERALA NEWS

പാലക്കാട്: ഹൃദയാഘാതം മൂലം ഇരുപത്തിയാറുകാരന് ദാരുണാന്ത്യം. പാലക്കാട് കാഞ്ഞിരത്താണി കപ്പൂരിൽ പത്തായപ്പുരയ്ക്കൽ ഷെഫീക്ക് (26) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന ഷെഫീക്ക് പുലർച്ചെയോടെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു....

NATIONAL

ഭാരത് അരിയുടെ വിതരണം ആരംഭിച്ച് കേന്ദ്രം. കിലോഗ്രാമിന് 29 രൂപ നിരക്കിൽ അഞ്ച്, 10 കിലോ ഗ്രാം പാക്കറ്റുകളിലായിരിക്കും അരി ലഭിക്കുകയെന്ന് ഭക്ഷ്യ-ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു.ആദ്യഘട്ടത്തിൽ ചില്ലറവിപണി വിൽപ്പനയ്ക്കായി അഞ്ചുലക്ഷം...