Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

ജമ്മു വിമാനത്താവളത്തിൽ രണ്ട് സ്ഫോടനങ്ങൾ

ദില്ലി: ജമ്മു വിമാനത്താവളത്തിലെ ഉയർന്ന സുരക്ഷാ സാങ്കേതിക മേഖലയിൽ രണ്ട് സ്ഫോടനങ്ങൾ നടന്നു. ഇന്നു പുലർച്ച രണ്ടേകാലോടെയാണു സംഭവം. ആദ്യത്തെ സ്ഫോടനത്തിൽ ഒരു കെട്ടിടത്തിന്റെ മേൽക്കൂര തകർന്നതായും റിപ്പോർട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

വിമാനത്താവളത്തിന്റെ ഒരു കിലോമീറ്റർ ദൂരെയുള്ള സ്ഥലങ്ങളിൽവരെ സ്ഫോടനത്തിന്റെ ശബ്ദം കേട്ടു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും സുരക്ഷാ ജീവനക്കാരും സ്ഥലത്തുണ്ട്. ഫൊറൻസിക് വിദഗ്ധരും ബോംബ് ഡിസ്പോസൽ സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

സംഭവത്തിൽ ഒരു തീവ്രവാദിയെ അറസ്റ്റു ചെയ്തതായി സൂചനയുണ്ട്. ഇയാളിൽ നിന്നു ജമ്മു കശ്മീർ പോലീസ് വിവരങ്ങൾ ശേഖരിക്കുകയാണെന്നും അവിടെ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...