തിരുവനന്തപുരം: ടിപിആർ കുറയാത്തതിനാൽ സംസ്ഥാനത്ത് കൊറോണ നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി തുടരാൻ തീരുമാനം. ലോക്ക് ഡൌൺ നിയന്ത്രണങ്ങളെക്കുറിച്ച് വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൻറെ അടിസ്ഥാനത്തിൽ പ്രദേശങ്ങളെ നാലായി തിരിച്ച് ഇളവുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തുന്ന രീതി തുടരും.
പൂജ്യം മുതൽ ആറ് ശതമാനം വരെ എ കാറ്റഗറിയിലും ആറ് മുതൽ 12 ശതമാനം വരെ ബി കാറ്റഗറിയിലും ആയിരിക്കും. 12 മുതൽ 18 ശതമാനം വരെ സി കാറ്റഗറി.18 മുതൽ മുകളിലേക്ക് ഡി കാറ്റഗറി. ടിപിആർ 18 ന് മുകളിലുള്ള പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൌണായിരിക്കും. ടിപിആർ ആറിന് താഴെയുള്ള പ്രദേശങ്ങളിൽ കൂടുതൽ ഇളവുകൾ നൽകും.
You must be logged in to post a comment Login